റെസ്റ്റോറൻ്റ് സ്റ്റൈലിൽ ചിക്കൻ സാൽന തയ്യാറാക്കാം. ഇത് എന്താണെന്ന് അറിയാമോ.. ഇല്ലെങ്കിൽ ഇതിനെക്കുറിച്ച് കൂടുതൽ അറിയാം

ചിക്കൻ ഇഷ്ടമില്ലാത്തവരായി ആരുണ്ട്. നമുക്ക് ഇന്ന് ചിക്കൻ സാൽന ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതുണ്ടാക്കുവാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കം. ചിക്കൻ 100 ഗ്രാം, ഉള്ളി 1 എണ്ണം, തക്കിളി 1 എണ്ണം, പച്ചമുളക് 3 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് 2 ടീസ്പൂൺ, പെരുംജീരകം 1 ടീസ്പൂൺ, പട്ട, ഗ്രാമ്പൂ, ഏലക്കായ 2, മഞ്ഞൾ പൊടി 1/4 ടീസ്പൂൺ, മുളക് പൊടി 2 ടീസ്പൂൺ, മല്ലിപ്പൊടി 1 ടീസ്പൂൺ, ചിക്കൻ മസാല 1 1/2 ടീസ്പൂൺ, ഖരം മസാല 1/2 ടീസ്പൂൺ, ജീരകപ്പൊടി 1/2 ടീസ്പൂൺ, തേങ്ങ അര കപ്പ്, അണ്ടിപരിപ്പ് 8 എണ്ണം, എണ്ണ, വെള്ളം 4 കപ്പ്, കോൺഫ്ലോർ 1 ടീസ്പൂൺ, ഉപ്പ്.                   

ആദ്യം തന്നെ ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം പട്ട, ഗ്രാമ്പൂ, ഏലക്കായ് ചേർക്കുക. കൂടെ പെരുംജീരകവും ചേർക്കുക. ശേഷം കറിവേപ്പിലയും നീളത്തിൽ അരിഞ്ഞ ഉള്ളി ചേർക്കുക. വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റും പച്ചമുളകും ചേർക്കുക. ശേഷം മസാലകളായ മഞ്ഞൾ പൊടി ചേർക്കുക, പിന്നെ മുളക് പൊടിയും, മല്ലിപ്പൊടിയും ചേർക്കുക. ശേഷം ചിക്കൻ മസാലയും ചേർക്കുക. പിന്നെ തക്കാളി ചേർക്കുക. ഉപ്പിട്ട് മൂടിവയ്ക്കുക. അപ്പോഴേക്കും ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് അതിൽ എണ്ണ ഒഴിക്കുക. ശേഷം അതിൽ തേങ്ങ ചേർക്കുക.

കുറച്ച് മഞ്ഞൾ ചേർത്ത് കുറച്ച് വഴറ്റുക.അധികം വഴറ്റേണ്ടതില്ല. ഇളം കളർ മാറിയാൽ ഇറക്കി വയ്ക്കുക. തണുന്ന ശേഷം മിക്സിയുടെ ജാറിലിടുക. അതിൽ അണ്ടിപരിപ്പ് കൂടി ചേർത്ത്  അരച്ചെടുക്കുക. അപ്പോഴേക്കും തക്കാളി വാടി വന്നിട്ടുണ്ടാവും. അതിൽ വെള്ളം ഒഴിക്കുക. അത് തിളച്ചു വരുമ്പോൾ കഴുകി വച്ച ചിക്കൻ ചേർക്കുക. പിന്നെ മൂടിവച്ച് ലോ ഫ്ലെയ് മിൽ വേവിക്കുക. ഒരു 10 മിനുട്ട് കഴിഞ്ഞ് നമ്മൾ അരച്ചു വച്ച തേങ്ങ ചേർക്കുക. മൂടിവച്ച് ഒരു 20 മിനുട്ട് വേവിക്കുക. ശേഷം ഒരു വാട്ടിയിൽ 1 ടീസ്പൂൺ കോൺഫ്ലോറ്റും കാൽ ഗ്ലാസ് വെള്ളത്തിൽ കലക്കി വയ്ക്കുക.

പിന്നെ ഒരു 10 മിനുട്ട് കഴിഞ്ഞ് ചിക്കൻ തുറന്നു നോക്കി അതിൽ ജീരകപ്പൊടിയും ഖരം മസാലയും ചേർക്കുക. മൂടിവയ്ക്കുക. പിന്നെ 5 മിനുട്ട് കോൺഫ്ലോർ മിക്സ് ഒഴിച്ച് തിളപ്പിക്കുക. മൂടിവയ്ക്കുക. ശേഷം തുറന്നു നോക്കി മല്ലി ചപ്പിടുക. ഉപ്പ്നോക്കിയ ശേഷം ഇറക്കി വയ്ക്കുക. ശേഷം ഒരു കടായ് ഗ്യാസിൽ വച്ച് ഒരു ടീസ്പൂൺ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ 1/2 ടീസ്പൂൺ മുളക് പൊടി ഇടുക. ഒന്നിളക്കിയ ശേഷം കറിയിൽ ഒഴിക്കുക. കറിക്ക് നല്ലൊരു കളർ കിട്ടും.              അപ്പോൾ നമ്മുടെ രുചികരമായ ചിക്കൻ സാൽന റെഡി.എല്ലാവരും ട്രൈ ചെയ്തു നോക്കൂ. ചപ്പാത്തിക്കും പൊറോട്ടയ്ക്കൊക്കെ വളരെയധികം ടേസ്റ്റി സാൽനയാണിത്.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →