നമ്മൾ അധികം ആരും കഴിച്ചിട്ടില്ലാത്ത ചിക്കൻ സാമ്പാർ. കേൾക്കുമ്പോൾ തന്നെ സംശയം തോന്നും. എന്താവും എന്ന്. എന്നാൽ നല്ല രുചിയാണ്. വേഗത്തിൽ തന്നെ നമുക്ക് തയ്യാറാക്കുന്ന പ്രക്രിയയിലേക്ക് കടക്കാം. അപ്പോൾ എന്തൊക്കെ വേണമെന്ന് പറയാം.
ചിക്കൻ – 3 / 4 കിലോ, ഉള്ളി – 2 എണ്ണം, തക്കാളി – 2 എണ്ണം, പരിപ്പ് – 3/4 കപ്പ്, കാരറ്റ് – 1 എണ്ണം, ഉരുളക്കിഴങ്ങ് – 1 എണ്ണം, ചെറിയ ഉള്ളി – 15 എണ്ണം, പച്ചമുളക് – 5 എണ്ണം, ഇഞ്ചി ചതച്ചത് – 11/2 ടീസ്പൂൺ, വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/2ടീസ്പൂൺ, മുളക് പൊടി – 2 ടീസ്പൂൺ, മല്ലിപ്പൊടി – 11/2 ടീസ്പൂൺ, കായം – 1/4 ടീസ്പൂൺ, ഉലുവ – 1/4 ടീസ്പൂൺ, എണ്ണ, മല്ലിയില, പെരും ജീരകം – 1ടീസ്പൂൺ, കുരുമുളക് – 1/2 ടീസ്പൂൺ, ഉലുവ – 1/4 ടീസ്പൂൺ, ജീരകം – 1/4 ടീസ്പൂൺ. ആദ്യം തന്നെ ചിക്കൻ കഴുകി വൃത്തിയാക്കിയെടുക്കുക. അതെടുത്ത് ഒരു കുക്കറിൽ ചേർക്കുക. പിന്നീട് അതിൽ പരിപ്പ് കഴുകി ചേർക്കുക. ശേഷം അരിഞ്ഞ് ഉരുളക്കിഴങ്ങ് ,ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, ചെറിയ ഉള്ളി, ഉള്ളി ,പിന്നെ മഞ്ഞൾപ്പൊടി കൂടി ചേർത്ത് മിക്സാക്കി കുറച്ച് വെള്ളം ഒഴിച്ച് ഉപ്പിട്ട് കുക്കർ മൂടി വിസിൽ വയ്ക്കുക.
ശേഷം ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ഒരു വിസിൽ വന്നതിനു ശേഷം ഓ ഫാക്കുക. ശേഷം കുറച്ച് കഴിഞ്ഞ് തുറന്നു നോക്കി അതിൽ കാരറ്റ് മുറിച്ചത്, തക്കാളി എന്നിവ ചേർക്കുക. ശേഷം മസാലകളായ മല്ലിപ്പൊടി, മുളക് പൊടി ചേർക്കുക. ശേഷം കുക്കർ മൂടി ഗ്യാസിൽ വച്ച് ഒരു വിസിൽ വരുത്തുക. പിന്നീട് ചെറിയൊരു കടായിയിൽ പെരുംജീരകം, കുരുമുളക്, ഉലുവ, ജീരകം ഇട്ട് ഗ്യാസിൽ വച്ച് ഒന്ന് ചൂടാക്കുക. ശേഷം മിക്സിയിൽ ഇട്ട് പൊടിച്ചെടുക്കുക. അതു കഴിഞ്ഞ് കുക്കറി ലേത് പാകമായോ നോക്കുക. ശേഷം അതിൽ കായം ചേർത്ത് ഇളക്കുക.
പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ കടുകിടുക. പിന്നീട് കായ് മുളക് ചേർക്കുക. ശേഷം നമ്മൾ തയ്യാറാക്കിയ മസാല ചേർക്കുക. മിക്സാക്കുക. ശേഷം കുറച്ച് കറിവേപ്പില ചേർക്കുക. പിന്നീട് അതെടുത്ത് തയ്യാറാക്കിയ ചിക്കൻ സാമ്പാറിൽ ചേർക്കുക.
നമ്മുടെ രുചികരമായ ചിക്കൻ സാമ്പാർ റെഡി. ഇഡ്ഡി ലുക്കും, ദോശക്കും, ചോറിനും ഏതിൻ്റെ കൂടെയും കൂട്ടി കഴിക്കാൻ വളരെ രുചിയാണ്.