റെസ്റ്റോറൻറിൽ പോകാതെ വീട്ടിൽ ചിക്കൻ ഷവർമ്മ ഒന്നു ട്രൈ ചെയ്തു നോക്കൂ

ഷവർമ്മ വേണമെന്ന് കുട്ടികൾ പറയുമ്പോൾ വാങ്ങാൻ റെസ്റ്റോറൻ്റിൽ പോകണമെന്ന് കരുതേണ്ട. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതേ യുള്ളൂ എന്നത് ചിലർക്കൊന്നും അറിയില്ല.എന്നാൽ ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നമുക്ക് നോക്കാം. ചിക്കൻ – 250 grm , മൈദ – 2 കപ്പ്, ഉപ്പ്, എണ്ണ – 1 ടീസ്പൂൺ, ഈസ്റ്റ് – 1 ടീസ്പൂൺ, പഞ്ചസാര – 1 ടേബിൾ സ്പൂൺ, വെള്ളം – 1/4 കപ്പ്, ഉള്ളി – 1/2 കപ്പ്, കാരറ്റ് – 1/2 കപ്പ്, കാബേജ് – 1/2 കപ്പ്, കക്കിരിക്ക – 1/4 കപ്പ്, ചെറുനാരങ്ങാ നീര് – 1 ടീസ്പൂൺ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, ഉപ്പ്, മയോനൈസ്, ടൊമാറ്റോ സോസ്.

ആദ്യം തന്നെ ബോൺലെസ്സ് ചിക്കനെടുത്ത് വൃത്തിയായി കഴുകിയെടുക്കുക. ശേഷം ഒരു ബൗളിൽ ഈസ്റ്റും ,1 ടേബിൾ സ്പൂൺ പഞ്ചസാരയും, ഇളം ചൂടുവെള്ളവും ഉപയോഗിച്ച് മിക്സാക്കി ഒരു 10 മിനുട്ട് വയ്ക്കുക. പിന്നീട് ഒരു ബൗളിൽ മൈദയിട്ട് അതിൽ എണ്ണ ഒഴിക്കുക. ശേഷം ഈസ്റ്റ് മിക്സ് ചേർക്കുക. പിന്നീട് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്നതു പോലെ കുഴച്ചെടുക്കുക. 10 മിനുട്ടെങ്കിലും കുഴക്കുക. പിന്നീട് ഒരു 4 മണിക്കൂർ മൂടിവയ്ക്കുക. കുറച്ച് ഓയിൽ തടവി ഒരു നനഞ്ഞ തുണികൊണ്ട് മൂടിവയ്ക്കുക.4 മണിക്കൂർ എടുത്ത് നോക്കുമ്പോൾ പൊങ്ങി വന്നിട്ടുണ്ടാവും. പിന്നെ ചപ്പാത്തി പലക എടുത്ത് പരത്തിയെടുക്കുക. ചപ്പാത്തി പോലെ നേരിയതായി പരത്തരുത്.

കുറച്ച് കട്ടിയിൽ പരത്തണം. നല്ല കുബൂസ് റെഡി. ശേഷം ചിക്കൻ ഉണ്ടാക്കുക.അതിന് ചിക്കനെടുത്ത് ഒരു ബൗളിലിട്ട് അതിൽ അതിൽ ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്, മുളക് പൊടി, കുരുമുളക് പൊടി, മഞ്ഞൾ പൊടി, ഖരം മസാല, തൈര്, ഉപ്പ് എന്നിവ ചേർത്ത് മിക്സാക്കി വയ്ക്കുക. അര മണിക്കൂർ മൂടിവയ്ക്കുക. പിന്നീട് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച്  ഗ്യാസ് ഓണാക്കുക.

അതിൽ എണ്ണ ഒഴിക്കുക. പിന്നീട് ചിക്കൻ ഇട്ട് ഫ്രൈ ചെയ്തെടുക്കുക. പിന്നീട് തണുത്ത ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. പിന്നീട് ഒരു ബൗളിൽ ചേർക്കുക.അതിൽ ചെറിയ കഷണങ്ങളായി അരിഞ്ഞ കാരറ്റ്, ഉള്ളി, തക്കാളി, കാബേജ്, കക്കിരിക്ക, മല്ലി ചപ്പ്, ചെറുനാരങ്ങാ നീര്, കുരുമുളക് പൊടി ഇതൊക്കെ ചേർത്ത് മിക്സാസാക്കുക.

നമുക്ക് ഷവർമ്മ തയ്യാറാക്കി എടുക്കാം. അതിന് ആദ്യം ബട്ടർ പേപ്പർ എടുക്കുക. അതിൻ്റെ മുകളിൽ കുബൂസ് വയ്ക്കുക. അതിൽ മയോണൈസ് പരത്തുക. പിന്നീട് ടൊമാറ്റോ സോസ് സ്‌പ്രെഡ് ചെയ്തെടുക്കുക. ശേഷം അതിൽ ചിക്കൻ മിക്സ് ചേർക്കുക. മടക്കി എടുക്കുക. നല്ല രുചിക്കമായ ചിക്കൻ ഷവർമ്മ റെഡി.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →