ഇന്ന് നമുക്ക് ചിക്കൻ ടെറിയാക്കി ഒന്ന് ട്രൈ ചെയ്ത് നോക്കാം. വളരെ ഈസിയാണ് ഇത് തയ്യാറാക്കി എടുക്കാൻ. റസ്റ്റോറൻ്റിൽ നിന്ന് കഴിക്കേണ്ട ആവശ്യം ഇനി ഉണ്ടാവില്ല. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നമുക്ക് നോക്കാം.
ബോൺലെസ്സ് ചിക്കൻ 500 ഗ്രാം, ഓറഞ്ച് ജ്യൂസ് 100 മില്ലി, സോയ സോസ് 4 ടീസ്പൂൺ, തേൻ 3 ടേബിൾ സ്പൂൺ, വെളുത്ത എള്ള് 1ടീസ്പൂൺ, ഇഞ്ചി 1 ടീസ്പൂൺ, ബട്ടർ 1 ടേബിൾ സ്പൂൺ, ഉള്ളി തണ്ട്, എള്ളെണ്ണ 1 ടീസ്പൂൺ.
ആദ്യം ചിക്കൻ ഒരു മീഡിയം വലുപ്പത്തിൽ കട്ട് ചെയ്ത് മുറിച്ചെടുക്കുക. ശേഷം വൃത്തിയായി കഴുകി ഒരു ബൗളിലേക്ക് മാറ്റുക. അതിൽ സോയ സോസ് ,ഓറഞ്ച് ജ്യൂസ്, ഇഞ്ചി ക്രഷ് ചെയ്തതത്, തേൻ, എള്ളെണ്ണ എന്നിവ ഒഴിച്ച് മിക്സ് ചെയ്യുക. ഒരു അര മണിക്കൂർ മൂടിവയ്ക്കുക. അര മണിക്കൂർ കഴിഞ്ഞ് ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ വെളുത്ത എള്ള് ചൂടാക്കി എടുക്കുക. അതെടുത്ത് വച്ച് അതേ പാനിൽ തന്നെ ഒരു ടേബിൾ ബട്ടർ ഒഴിക്കുക. ബട്ടർ ചൂടായ ശേഷം നമ്മൾ തയ്യാറാക്കിയ ചിക്കനിലെ സോയ സോസിൻ്റെയും ഓറഞ്ച് ജൂസിൻ്റെയും വെള്ളം ഒഴിക്കുക. അത് തിളച്ച ശേഷം അതിൽ ചിക്കനിടുക. ഫ്രൈ ആയി വരാൻ വയ്ക്കുക.
നല്ല ഡ്രൈ ആയി വന്ന ശേഷം അതിൽ ചെറിയ കഷണങ്ങളായി അരിഞ്ഞ ഉള്ളി തണ്ട് ചേർക്കുക. പിന്നീട് വറുത്തു വച്ച വെള്ള എള്ളു കൂടി ചേർത്ത് മിക്സാക്കുക. ശേഷം ഇറക്കി വയ്ക്കുക. രുചികരമായ ചിക്കൻ ടെറിയാക്കി റെഡി. വേഗത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു ഡിഷ് ആണിത്. വേഗത്തിൽ ചിക്കൻ വാങ്ങി തയ്യാറാക്കി നോക്കൂ. തീർച്ചയായും ഇഷ്ടപ്പെടും.