നാടൻ കോഴി കൊണ്ട് ചിക്കൻ ഇതു പോലെ ചെയ്തു നോക്ക്. ഒരു ഒന്നൊന്നര ടേസ്റ്റുള്ള ചിക്കൻ തോരൻ.


വെജിറ്റബിൾ തോരൻ നാം ഒരു പാട് കഴിച്ചിട്ടുണ്ടാവാം. എന്നാൽ ചിക്കൻ കൊണ്ടുള്ള തോരനൊന്നും നാം ഉണ്ടാക്കുന്നത് വളരെ കുറവാണ്. എന്നാൽ ഇന്ന് നമുക്ക് രുചകരമായ സ്പെഷൽ ചിക്കൻ തോരൻ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ഈ ചിക്കൻ തോരൻ ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. ചിക്കൻ – 800 ഗ്രാം, ഉള്ളി – 3 എണ്ണം, പച്ചമുളക് – 4 എണ്ണം, വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടേബിൾ സ്പൂൺ, കടുക് – 1/4 ടീസ്പൂൺ, കായ് മുളക് – 3 എണ്ണം, കറിവേപ്പില, തേങ്ങ – 1 എണ്ണം ചിരവിയത്, ജീരകം – 1 ടീസ്പൂൺ, ചെറുനാരങ്ങ – പകുതി, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ ,മുളക് പൊടി – 2 ടീസ്പൂൺ, മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ, കുരുമുളക് പൊടി – 1 ടീസ്പൂൺ, ഗരം മസാല – 1 ടീസ്പൂൺ, ഉപ്പ്.

ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് ചിക്കൻ തോരൻ ഉണ്ടാക്കം. ആദ്യം ചിക്കൻ കഴുകി വൃത്തിയാക്കി എടുക്കുക. ബോൺലെസ്സ് ചിക്കനാണ് നല്ലത്. പിന്നെ കുക്കറെടുത്ത് ചിക്കൻ അതിലിടുക. അതിൽ ഒരു നുള്ള് മഞ്ഞൾ പൊടിയും, ഉപ്പും ചേത്ത് മൂടി വയ്ക്കുക. ശേഷം ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. 2 വിസിൽ വന്നതിനു ശേഷം ഇറക്കി വയ്ക്കുക.

അപ്പോഴേക്കും ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഇനി 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ കടുക് ചേർക്കുക. കടുക് പൊട്ടി വരുമ്പോൾ ജീരകം ഇട്ട് കൊടുക്കുക. ശേഷം കായ് മുളകും, കറിവേപ്പിലയും ചേർക്കുക. പിന്നീട് ഇഞ്ചി, വെളുത്തുള്ളി പേയ്സ്റ്റ് ചേർക്കുക. ശേഷം ചെറുതായി അരിഞ്ഞ ഉള്ളി ചേർക്കുക. ഇനി പച്ചമുളക് ഇടുക. വഴറ്റുക. കുറച്ച് ഉപ്പ് ചേർക്കുക. ഉള്ളി വാടി വരുമ്പോൾ മസാലകളായ മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപ്പൊടി ചേർത്ത് വഴറ്റുക. ശേഷം കുറച്ച് കുരുമുളക് പൊടി ചേർക്കുക. പിന്നീട് ചിരവി വച്ച തേങ്ങ ഇട്ട് കൊടുക്കുക. തോരൻ ആയതിനാൽ കൂടുതൽ തേങ്ങ ചേർത്താൽ രുചി കൂടും. മിക്സാക്കിയ ശേഷം വേവിച്ചെടുത്ത ചിക്കൻ ചേർത്ത് ഇളക്കുക.

പിന്നീട് നാരങ്ങ പിഴിഞ്ഞെടുത്ത നീര് ഒഴിച്ച് മിക്സാക്കുക. ഒരു അഞ്ച് മിനുട്ട് മൂടിവച്ച് വേവിക്കുക. ശേഷം ഇറക്കി വയ്ക്കുക. അങ്ങനെ നമ്മുടെ രുചികരമായ ചിക്കൻ തോരൻ റെഡി. ഈയൊരു തോരൻ എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കൂ.