ഓവനില്ലാതെ ഈസിയായി ചിക്കൻ ടിക്ക തയ്യാറാക്കാം

ചിക്കൻ ടിക്കയാണ് നാം ഇന്ന് ഉണ്ടാക്കാൻ പോവുന്നത്. റെസ്റ്റോറൻ്റുകളിൽ ഓവൻ ഉപയോഗിച്ചാണ് ചിക്കൻ ടിക്ക ഉണ്ടാക്കുന്നത്. എന്നാൽ നാം ഇന്ന് ഉണ്ടാക്കുന്നത് ഒവനിലല്ല. അതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

ചിക്കൻ – 500 ഗ്രാം, മുളക് പൊടി – 1 ടീസ്പൂൺ, (കാശ്മീരി മുളക് പൊടി ഉണ്ടെങ്കിൽ നല്ലത് ) ,ഉപ്പ് – 1/2 ടീസ്പൂൺ, ചാറ്റ് മസാല – 1/2 ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, നാരങ്ങാനീര് – 2 ടീസ്പൂൺ, തൈര് – 2 ടേബിൾ സ്പൂൺ, കാശ്മീരി മുളക് പൊടി – 1 ടീസ്പൂൺ, ഖരം മസാല – 1 ടീസ്പൂൺ, തന്തൂരി മസാല പൗഡർ – 1 ടീസ്പൂൺ, എണ്ണ.        

ആദ്യം ചിക്കനെടുത്ത് വൃത്തിയായി കഴുകിയെടുക്കുക.അതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി അതിൽ മുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്,ചാറ്റ് മസാല , ഉപ്പ് എന്നിവയിട്ട് നല്ലവണ്ണം കുഴച്ചെടുക്കുക. അത് ഒരു 15 മിനുട്ടെങ്കിലും മിക്സാക്കാൻ വയ്ക്കുക. ശേഷം ഒരു ബൗളെടുത്ത് അതിൽ തൈര് ഒഴിക്കുക. കട്ട തൈര് വേണം ഉപയോഗിക്കാൻ.പിന്നെ 2 ടീസ്പൂൺ മുളക് പൊടി ,തന്തൂരി ചിക്കൻ മസാല, ഖരം മസാല, ഉപ്പ്, കുറച്ച് എണ്ണ എന്നിവ ഒഴിച്ച് മിക്സാക്കി അര മണിക്കൂർ വയ്ക്കുക.

നമുക്ക് തയ്യാറാക്കാൻ തുടങ്ങാം. ആദ്യം സ്ക്യുയേഴ്സ് (skewers) എടുത്തു വയ്ക്കുക. ചിക്കൻ കുത്തിവയ്ക്കാൻ ഉപയോഗിക്കുന്ന വടിയാണിത്. ഒന്നെടുത്ത് അതിൽ നമ്മൾ തയ്യാറാക്കി വച്ച ചിക്കൻ ഓരോന്നായി കുത്തിവയ്ക്കുക. ഒന്നിൽ മാക്സിമം ഒരു 3 ചിക്കൻ പീസ് വയ്ക്കാം. എല്ലാം അങ്ങനെ തയ്യാറാക്കി വയ്ക്കുക. പിന്നീട് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. അധികം എണ്ണ ഒഴിക്കരുത്. ഹൈ ഫ്ലെയ് മിൽ വേണം വയ്ക്കാൻ. നല്ലവണ്ണം ചൂടായ ശേഷം ചിക്കൻ വയ്ക്കുക. രണ്ടു ഭാഗവും നല്ലവണ്ണം പാകമാകണം.

മുടി വച്ച് വേണം തയ്യാറാക്കാൻ. പിന്നീട് എല്ലാം പാകമായ ശേഷം ചിക്കൻ ഓരോ കൊള്ളിയായി എടുത്ത് ഓണായ ഗ്യാസിൽ കാണിക്കുക. അപ്പോൾ നല്ലൊരു ടിക്കയുടെ മണം വരും. കുറച്ച് ബട്ടർ ബ്രഷ് ചെയ്ത് പൊരിച്ചാൽ നല്ല രുചിയാണ്. എല്ലാം അങ്ങനെ തയ്യാറാക്കി ഒരു സ്റ്റീൽ പ്ലെയ്റ്റിൽ മാറ്റുക. പിന്നീട് പുതിനയില ചട്നി കൂട്ടി ചൂടോടെ കഴിച്ചു നോക്കൂ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →