വളരെ ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന ഒരു ചിക്കൻ റെസിപ്പിയാണിത്. ചിക്കൻ വിങ്ങ്സ്. കുറച്ച് സാധനങ്ങൾ കൊണ്ട് വീട്ടിൽ തന്നെ നമുക്ക് എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
ചിക്കൻ വിങ്ങ്സ് 1/2 കി.ലോ, കോൺഫ്ലോർ 1 ടേബിൾ സ്പൂൺ, മൈദ 1 ടേബിൾ സ്പൂൺ, മുട്ട 1 എണ്ണം, മൈദ 1 കപ്പ്, കുരുമുളക് പൊടി 2 ടീസ്പൂൺ, വെളുത്തുള്ളി 2 എണ്ണം, ചില്ലി ഫ്ലെയ്ക്ക്സ്, ടൊമാറ്റോ സോസ് 4 ടീസ്പൂൺ, ഹോട്ട് സോസ് 1 ടേബിൾ സ്പൂൺ, ബാർബിക്കി സോസ് 4 ടേബിൾ സ്പൂൺ, ഉപ്പ്.
ഇതുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം ചിക്കൻ വിങ്ങ്സ് എടുത്തു വയ്ക്കുക. ചിക്കൻ വിങ്ങ്സ് വാങ്ങാൻ കിട്ടും. അതെടുത്ത് വൃത്തിയായി കഴുകിയെടുക്കുക. അത് ഒരു ബൗളിൽ ഇടുക. ശേഷം അതിൽ മൈദ, കോൺ ഫ്ലോർ, എന്നിവ ചേർക്കുക. പിന്നെ ഒരു മുട്ട പൊട്ടിച്ച് ചേർക്കുക.
പിന്നെ കുറച്ച് ഉപ്പ് ചേർത്ത് മിക്സാക്കുക. ശേഷം മറ്റൊരു ബൗളിൽ മൈദ എടുക്കുക. ശേഷം അതിൽ കുരുമുളക് പൊടി ചേർക്കുക. പിന്നീട് ചിക്കൻ മിക്സാക്കിയത് മൈദപ്പൊടിയിലിട്ട് കോട്ട് ചെയ്ത് വയ്ക്കുക. ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ഒഴിക്കുക. ശേഷം ചിക്കനിട്ട് മൂടിവച്ച് വേവിച്ചെടുക്കുക.
ശേഷം മറ്റൊരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക.അതിൽ 2 ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ശേഷം വെളുത്തുള്ളി ചെറിയ കഷണങ്ങളായി മുറിച്ചത് ഇടുക. പിന്നെ ചില്ലി ഫ്ലെയ്ക്ക്സ് ചേർക്കുക. ശേഷം സോസുകളായ ടൊമാറ്റോ സോസ്, ഹോട്ട് സോസ്, ബാർബിക്കി സോസ് എന്നിവ ചേർക്കുക. മിക്സാക്കുക. പിന്നീട് വേവിച്ചെടുത്ത ചിക്കൻ ചേർക്കുക. മിക്സാക്കുക. മൂടിവച്ച് വേവിക്കുക. 5 മിനുട്ട് കഴിഞ്ഞ് ഓഫാക്കുക. രുചികരമായ ചിക്കൻ വിങ്ങ്സ് റെഡി.