നാടൻ രീതിയിൽ സൂപ്പർ രുചിയിൽ ചില്ലി ഫിഷ്. ഒന്ന് ഉണ്ടാക്കി നോക്കു. യമ്മി ടേസ്റ്റാണ്.


നമ്മൾ മലയാളികൾക്ക് ഫിഷ് വിഭവങ്ങൾ വളരെ വലുതാണ്. ഫിഷ് കൊണ്ടുള്ള പല തരം വിഭവങ്ങൾ നാം ഉണ്ടാക്കുന്നുണ്ട്. ഫിഷ്കറിയും, ഫിഷ് അച്ചാർ, ഫിഷ് കട് ലറ്റ് തുടങ്ങി ഒട്ടനവധി ഫിഷ് വിഭവങ്ങൾ നാം ഉണ്ടാക്കുന്നത്. എന്നാൽ ഇതിൽ നിന്നും തികച്ചു വ്യത്യസ്തമായി സൂപ്പർ രുചിയിൽ നമുക്ക് ചില്ലി ഫിഷ് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഇതിന് ആവശ്യമായ ചേരുവകൾ താഴെ പറയാം.

ബോൺലെസ്സ് ഫിഷ് – 250 ഗ്രാം, ഉള്ളി – 2 എണ്ണം, കാപ്സിക്കം – 1 എണ്ണം, ഇഞ്ചി – ഒരു ചെറിയ കഷണം, വെളുത്തുള്ളി – 5 എണ്ണം, കോൺഫ്ലോർ – 1.5 ടേബിൾ സ്പൂൺ, മൈദ – 1.5 ടേബിൾ സ്പൂൺ, പച്ചമുളക് – 2 എണ്ണം, മഞ്ഞൾ പൊടി – 1 നുള്ള്, മുളക് പൊടി – 1 ടീസ്പൂൺ, കുരുമുളക് പൊടി – 1 ടീസ്പൂൺ, സോയ സോസ് – 1 ടീസ്പൂൺ, ചില്ലിസോസ് – 1 ടീസ്പൂൺ, ടൊമാറ്റോ സോസ് – 1 ടീസ്പൂൺ, ഉപ്പ് – പാകത്തിന്, ചെറുനാരങ്ങാനീര് – 1 ടീസ്പൂൺ, എണ്ണ, വെള്ളം. ഇനി നമുക്ക് തയ്യാറാക്കാം.

ആദ്യം മുള്ളില്ലാത്ത ഫിഷ് വൃത്തിയായി കഴുകി എടുക്കുക. ശേഷം ഉള്ളിയും, കാപ്സിക്കവും, പച്ചമുളകും, ഇഞ്ചി,വെളുത്തുള്ളി എന്നിവ മുറിച്ചു വയ്ക്കുക.. ഇനി ഫിഷിൽ മുളക് പൊടിയും, ഉപ്പും, മഞ്ഞൾ പൊടിയും, ചെറുനാരങ്ങാനീരും ചേർത്ത് മിക്സാക്കി 15 മിനുട്ട് വയ്ക്കുക. ശേഷം ഒരു ബൗളിൽ മൈദയും, കോൺഫ്ലോറും, കുരുമുളക് പൊടിയും ചേർത്ത് കുറച്ച് വെള്ളം ഒഴിച്ച് മിക്സാക്കുക. ശേഷം അത് മസാലയിൽ മിക് സാക്കി വച്ച ഫിഷിൽ ചേർത്ത് മിക്സാക്കുക. പിന്നീട് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.

ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ ഫിഷ് ഫ്രൈ ചെയ്യാൻ വയ്ക്കുക. രണ്ടു ഭാഗവും ഫ്രൈ ആയ ശേഷം എടുത്തു വയ്ക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. പിന്നെ അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിൽ ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് ചേർക്കുക. ശേഷം കുറച്ച് വലുപ്പത്തിൽ അരിഞ്ഞ ഉള്ളി ചേർക്കുക. ശേഷം പച്ചമുളകും,കാപ്സിക്കം ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. ശേഷം കുറച്ച് മഞ്ഞൾ പൊടിയും, മുളക് പൊടിയും, ഉപ്പും ചേർക്കുക.

ഇനി സോസുകളായ സോയ സോസ്, ചില്ലിസോസ്, ടൊമാറ്റോ സോസ് എന്നിവ ചേർക്കുക. ഇനി മിക്സാക്കുക. ഇനി 1 ടീസ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഒഴിക്കുക. അത് മിക്സാക്കുക. ശേഷം ഫ്രൈ ചെയ്തു വച്ച ഫിഷ് ചേർത്ത് മിക്സാക്കുക. മൂടി വച്ച് ലോ ഫ്ലെയ്മിൽ ഒന്ന് വേവിക്കുക. തുറന്നു നോക്കി ഒരു നുള്ള് പഞ്ചസാര ചേർത്ത് മിക്സാക്കുക. ശേഷം കുറച്ച് കുരുമുളക് ചേർത്ത് മിക്സാക്കി ഇറക്കി വയ്ക്കുക. അങ്ങനെ നമ്മുടെ സൂപ്പർ രുചിയിലുള്ള ചില്ലി ഫിഷ് റെഡി. ഇതു പോലെ ഒരു തവണ ട്രൈ ചെയ്തു നോക്കൂ. അടിപൊളി രുചിയാണ്.