ചൂര മീൻ കറി വായിൽ കപ്പലോടും.. അത്രയ്ക്കും ടേസ്റ്റാണ് ഇങ്ങനെ ഉണ്ടാക്കിയാൽ. ഇതാ രുചിക്കൂട്ട്

നല്ല മീൻകറി ഉണ്ടെങ്കിൽ പിന്നെ വേറൊന്നും വേണ്ട പിന്നെ ചോറിന്. അല്ലെ.. പുഴ മീൻ ആണെങ്കിൽ പിന്നെ നമ്മടെ കാര്യം പറയാനുണ്ടോ.. ചൂര മീൻ വെച്ചുള്ള ഒരു നാടൻ കറി എങ്ങനെ ഉണ്ടാക്കാമെന്ന് ഒന്ന് നോക്കിയാലോ..

ആവശ്യമുള്ള സാധനങ്ങൾ- ചൂര മീൻ, സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കുടംപുളി, മല്ലിപൊടി, മഞ്ഞൾപൊടി, മുളകുപൊടി, ഉലുവ, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്‌, വെള്ളം.

മീൻകറി വെക്കുന്നതിൽ കുടംപുളി ഒരു പ്രധാന പുള്ളി ആണ്. അതുകൊണ്ട് ആദ്യം പുള്ളിയെ നമ്മൾ അങ്ങ് എടുത്ത് വെള്ളത്തിലിട്ടുവെക്കുക. ഒരു പതിനഞ്ചു മിനിറ്റ്. എന്നിട്ട് മസാലകൂട്ടായ മഞ്ഞൾപൊടി, മുളകുപൊടി, മലിപ്പൊടി, ഉപ്പ്‌ എന്നിവ കുറച്ചു വെള്ളത്തിൽ ഇട്ട് കട്ടിയായി കലക്കി വെക്കുക. പൊടികൾ ഒന്നും കരിഞ്ഞു പോവാതെയിരിക്കാനുള്ള ഒരു ചെറിയ ഐഡിയ ആണ് ഇത്‌. ശേഷം നമ്മൾ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞു വെച്ച വെളുത്തുള്ളി ഇഞ്ചി ചതച്ചത് സവാള ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി ഒന്ന് ഇളക്കി കൊടുക്കണം.

ഇത്‌ നന്നായി മൂത്ത് വരുമ്പോ ഇതിലേക്ക് നമ്മൾ നേരത്തെ കൂട്ടിവെച്ച മസാല ചേർത്തുകൊടുക്കുക ഒപ്പം കൊറച്ചു വെള്ളം കൂടി ഒഴിക്കുക മീൻകറി എപ്പഴും കൊറച്ചു വെള്ളത്തിൽ ഉണ്ടാക്കുന്നതാണ് ടേസ്റ്റ് അപ്പോ കൊറച്ചു വെള്ളം ഒഴിക്കുക. ഇത് ഒരു രണ്ട് മിനുറ്റ് കഴിയുമ്പോ ഒന്ന് തിളച്ചുവരും. അപ്പൊ നമ്മൾ നേരത്തെ പറഞ്ഞ നമ്മടെ ഐറ്റം വരാൽ ഇതിലേക്ക് ഇട്ട് കൊടുക്കുക. കൂടെ കുടംപുളി വെള്ളവും പുള്ളിയും ഇതിന്റെ കൂടെ ചേർത്താൽ നല്ല അടിപൊളി മീൻകറി റെഡി ആയി വരും. അതിന്റെ മുകളിൽ നല്ല വെളിച്ചെണ്ണ ഇത്തിരി ഒഴിച്ച് ഇത്തിരി കറിവേപ്പില കൂടെ ചേർത്താൽ പിന്നെ നമ്മടെ നാവ് ഇങ്ങനെ മീൻ വായിലെത്തും വരെ കിടന്ന് പിടക്കും. ഒന്ന് ഉണ്ടാക്കി നോക്കാമല്ലേ..

By: Manju Viswanath

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →