ഒരു പ്ലേറ്റ് ചോറുണ്ണാൻ ഇവാൻ മതി !! നല്ല ഒന്നാന്തരം ചൂര മീൻ അച്ചാർ. തനി നാടൻ മീൻ അച്ചാർ ഉണ്ടാക്കാം..


അച്ചാർ ഇഷ്ടമില്ലാത്തവർ ആരുണ്ട്. ചോറിൻ്റെ കൂടെ തൊട്ട് കൂട്ടാൻ അച്ചാറുണ്ടെങ്കിൽ പിന്നെ എന്തു വേണം. എന്നാൽ ഇന്ന് നമുക്ക് സ്പെഷൽ ചൂര മീൻ അച്ചാറായാലോ. അപ്പോൾ ഈ ഒരു ചൂര മീൻ അച്ചാർ തയ്യാറാക്കി എടുക്കാൻ നമുക്ക് എന്തൊക്കെ ചേരുവകൾ വേണമെന്ന്നോക്കാം.

ചൂരമീൻ- 750ഗ്രാം, ഇഞ്ചി- ഒരു വലിയ കഷണം, വെളുത്തുള്ളി – 20 എണ്ണം,കാശ്മീരി മുളക്പൊടി – 2 ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, നല്ലെണ്ണ- ആവശ്യത്തിന്, കടുക് – 1/2 ടീസ്പൂൺ, കറിവേപ്പില, കായ് മുളക്- 2 എണ്ണം, പച്ച മുളക്- 2 എണ്ണം, മഞ്ഞൾപൊടി-1/2 ടീസ്പൂ ൺ, കാശ്മീരി മുളക് പൊടി- 2 ടേബിൾ സ്പൂൺ, ഉലുവ പൊടി-1/4 ടീസ്പൂൺ, കായപ്പൊടി-1/4 ടീസ്പൂൺ, വിനാഗിരി – 1/4 കപ്പ്.

ഇനി നമുക്ക് അച്ചാർ ഉണ്ടാക്കാം. ആദ്യം ചൂര മീൻ വൃത്തിയായി കഴുകി എടുക്കുക. പിന്നെ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു ബൗളിലിട്ട് അതിൽ കശ്മീരി മുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് കൈ കൊണ്ട് മിക്സാക്കുക. അങ്ങനെ ഒരു അര മണിക്കൂർ വയ്ക്കുക. അര മണിക്കൂർ കഴിഞ്ഞ് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം പാനിൽ നല്ലെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിൽ മസാല മിക്സാക്കിയ ചൂര മീൻ ഇട്ട് കൊടുക്കുക. ഒരു മീഡിയം ഫ്ലെയ്മിൽ നല്ല രീതിയിൽ ഫ്രൈ ആക്കി എടുക്കുക. രണ്ടു ഭാഗവും ഫ്രൈ ആയ ശേഷം എടുത്തു വയ്ക്കുക. ശേഷം അതേ എണ്ണയിൽ തന്നെ കടുക് ചേർത്ത് പൊട്ടിക്കുക.

പിന്നെ നമ്മൾ അരിഞ്ഞുവച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കായ്മുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. വഴന്നു വന്നാൽ തീ ഓഫ് ചെയ്യുക. ശേഷം ചൂടുള്ള എണ്ണയിൽ തന്നെ കാശ്മീരി മുളക്പൊടി, ഉലുവ പ്പൊടി, മഞ്ഞൾപൊടി എന്നിവ വഴറ്റുക. ശേഷം കായപ്പൊടിയും വിനാഗിരിയും ചേർത്ത് മിക്സാക്കുക. മിക്സാക്കിയ ശേഷം ഗ്യാസ് ഓണാക്കുക. പിന്നെ നമ്മൾ തയ്യാറാക്കി വച്ച ചൂര മീൻ ചേർത്ത് മിക്സാക്കുക.

പാകത്തിന് ഉപ്പ് ഉണ്ടോ നോക്കി ഇല്ലെങ്കിൽ ചേർത്ത് മിക്സാക്കി ഇറക്കി വയ്ക്കുക. തണുത്തതിനു ശേഷം വെള്ളമൊന്നുമില്ലാത്ത കുപ്പിയിലേക്ക് മാറ്റി വയ്ക്കുക. ചോറിൻ്റെ കൂടെ ആവശ്യത്തിനെടുത്ത് കഴിക്കാൻ ഇത് ഉണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട. എല്ലാവരും ഈ അച്ചാർ ഒന്ന് ട്രൈ ചെയ്ത് നോക്കു.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →