കൊതിയൂറും തേങ്ങാപാല്‍ റൈസ് ഉണ്ടാക്കാം 20 മിനിറ്റ് കൊണ്ട്..

തേങ്ങാപ്പാലിൽ പാകം ചെയ്യാവുന്ന വളരെ രുചികരവും മൃദുവായതും രുചികരമയതും ആയ ഒരു അടിപൊളി റൈസ് ഉണ്ടാക്കാം. കറികളോ സൈഡ് വിഭവങ്ങളോ ഇല്ലാതെ തന്നെ ഇത് കഴിക്കാം. എങ്കിലും, തേങ്ങാപ്പാൽ റൈസ് , ചിക്കൻ, ബീഫ്, മട്ടൺ കറികൾ എന്നിവയുടെ കൂടെ കഴിച്ചാല്‍ ഒന്നുകൂടെ നിങ്ങള്‍ക്ക് ഇഷ്ടമാകും. 20 മിനിറ്റിനുള്ളിൽ ഈ രുചികരമായ റൈസ് നിങ്ങൾക്ക് എളുപ്പത്തിൽ തയ്യാറാക്കാം.. ഇതാ രുചികൂട്ട്‌..

ചേരുവകള്‍– ജീരകശാല അരി- 2 കപ്പ്, തേങ്ങാപ്പാൽ- 4 കപ്പ്, വെള്ളം- ഒരു കപ്പ്, സവാള (അരിഞ്ഞത്)- 1 എണ്ണം, പച്ചമുളക്- 3 എണ്ണം, കറുവാപ്പട്ട, ഏലം, ഗ്രാമ്പൂ- കുറച്ച്, പുതിന ഇല- കുറച്ച്, ആവശ്യാനുസരണം ഉപ്പ്, ആവശ്യാനുസരണം വെളിച്ചെണ്ണ, കശുവണ്ടി- 6 എണ്ണം, ഉണക്കമുന്തിരി- 6 എണ്ണം.

പാചക രീതി– പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി കറുവപ്പട്ട, ഏലം, ഗ്രാമ്പൂ, അരിഞ്ഞ ഉള്ളി, പച്ചമുളക്, പുതിനയില എന്നിവ വഴറ്റുക. ആവശ്യാനുസരണം ഉപ്പ് ചേർക്കുക. സവാള നിറം മാറാൻ തുടങ്ങുന്നതുവരെ ചേരുവകൾ വഴറ്റുക. ഇനി കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് വറുക്കുക. ഇതിലേക്ക് ജീരകസാല അരി ചേർത്ത് നന്നായി വറുത്തെടുക്കുക. 4 കപ്പ് തേങ്ങാപ്പാലും അര കപ്പ് വെള്ളവും ചേർക്കുക. പ്രഷർ കുക്കർ 1 വിസിൽ നൽകുന്നതുവരെ വേവിക്കുക.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →