തേങ്ങാച്ചോർ കഴിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ ഇന്ന് തന്നെ ഉണ്ടാക്കൂ. തീർച്ചയായും ഇഷ്ടപ്പെടും.


മലയാളികളായ നമുക്ക് ചോറില്ലാതെ ഒരു ദിവസം ഉണ്ടാവില്ല. പല തരം ചോറുകൾ നാം ഉണ്ടാക്കുന്നുണ്ടെങ്കിലും ഇന്ന് വ്യത്യസ്തമായ ഒരു ചോർ ഉണ്ടാക്കി നോക്കാം. പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്നതിനാൽ പുറത്തൊക്കെ പോയി വന്നാൽ ഈ ചോർ തയ്യാറാക്കാൻ പറ്റും. അതിനായി എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

തേങ്ങ – 1 കപ്പ്, ഉള്ളി – 1 എണ്ണം, പെരും ജീരകം – 11/2 ടീസ്പൂൺ, അരി – 11/2 കപ്പ്, വെള്ളം – 31/2 കപ്പ്, മഞ്ഞൾ പൊടി – 1 ടീസ്പൂൺ, മല്ലിപ്പൊടി – 1/4 ടീസ്പൂൺ, പട്ട- ചെറിയ കഷണം, ഗ്രാമ്പൂ – 4 എണ്ണം, ഏലക്കായ – 1 എണ്ണം, കറിവേപ്പില, മല്ലി ചപ്പ്.

ആദ്യം അരി എടുത്ത് വൃത്തിയായി കഴുകി എടുക്കുക. ശേഷം തേങ്ങ ചിരവിയതും, പെരുംജീരകവും, ഉള്ളിയും മിക്സിയുടെ ജാറിലിട്ട് ഒന്ന് ക്രഷ് ചെയ്തെടുക്കുക. പിന്നീട് ഒരു കുക്കറെടുത്ത് അതിൽ തേങ്ങ ക്രഷ് ചെയ്തത് ഇടുക. ശേഷം കഴുകിയെടുത്ത അരി ഇട്ട് കൊടുക്കുക. ശേഷം മഞ്ഞൾ പൊടിയും, മല്ലിപൊടിയും ചേർക്കുക. ഏലക്കായ, ഗ്രാമ്പൂ, പട്ട, കറിവേപ്പില, മല്ലി ചപ്പ് തുടങ്ങിയവ കൂടി ചേർക്കുക.

പിന്നീട് അരിക്ക് പാകമായ വെള്ളം ഒഴിക്കുക. ശേഷം ഉപ്പ് ചേർത്ത് മിക്സാക്കി കുക്കർ മൂടിവയ്ക്കുക. ശേഷം കുക്കറെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ഒരു മൂന്നു വിസിൽ വരുവാൻ വയ്ക്കുക. മൂന്നു വിസിൽ വന്നതിനു ശേഷം ഇറക്കിവയ്ക്കുക. അങ്ങനെ നമ്മുടെ സൂപ്പർ ടേസ്റ്റിലുള്ള തേങ്ങാ ചോർ റെഡി.

ഇതിൻ്റെ കൂടെ ചമ്മന്തി കൂട്ടി കഴിക്കാം. അല്ലെങ്കിൽ ബീഫോ, ചിക്കനോ, മട്ടനോ എന്തു വേണമെങ്കിലും കൂട്ടി കഴിക്കാവുന്നതാണ്. പെട്ടെന്ന് തയ്യാറാക്കാവുന്ന ഇത് ചമ്മന്തി കൂട്ടി കഴിച്ചാലും ഉഗ്രൻ രുചിയുമാണ്. അതിനാൽ എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കു.ഉറപ്പായും എല്ലാവർക്കും ഇഷ്ടപ്പെടും.