കോളിഫ്ലവർ ഫ്രൈഡ് റൈസ് ഉണ്ടാക്കാം. സ്വാദിഷ്ടമായ രുചിയോടെ.. എല്ലാവരും ഒരു പ്രാവശ്യമെങ്കിലും ഒന്ന് ഉണ്ടാക്കി നോക്കണേ

ആദ്യം തന്നെ ആവിശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാം. അപ്പോൾ നമുക്ക് കൂടുതൽ ഈസിയാകും കാര്യങ്ങൾ. കോളി ഫ്ലവർ 1, കുരുമുളക് 2 tbsp, കാശ്മീരി മുളക് പൊടി 2 tbsp, ഉപ്പ്, ഒലീവ് ഓയിൽ / വെളിച്ചെണ്ണ, മഞ്ഞൾ പൊടി, മല്ലിയില, പുതിനയില, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് 2 tbsp, കാപ്സിക്കം 3 തരം, സവാള ഒരെണ്ണം, പച്ചമുളക് രണ്ടെണ്ണം

റൈസ്സിന് വേണ്ടി– ബസ് മതി അരി 1 കപ്പ്, 2 കപ്പ് വെള്ളം, ഉപ്പ് , വെജിറ്റബിൾ ഓയിൽ / ഒലീവ് ഓയിൽ. അപ്പോൾ സാധനങ്ങൾ എല്ലാം ആയി പാചകം തുടങ്ങാം. ഒരു മുഴുവൻ കോളിഫ്ലവർ എടുത്തു അത് കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഉപ്പും മഞ്ഞളും ഇട്ട വെള്ളത്തിൽ അത് കുതിർത്തുവെക്കുക അരമണിക്കൂർ കഴിഞ്ഞതിനുശേഷം കോളിഫ്ലവർ എടുത്ത് ഇത് ഒരു ചോപ്പർ ഉപയോഗിച്ച് അല്ലെങ്കിൽ സാധാരണ കത്തി കൊണ്ടോ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.

ഇതിൽ കുരുമുളകുപൊടി കാശ്മീരി മുളകുപൊടി ഉപ്പ് മഞ്ഞൾപൊടി ഇവ ഇട്ട് നന്നായി കുഴച്ചെടുക്കുക. അൽപസമയം കഴിഞ്ഞതിനുശേഷം ഒരു ഒരു ഫ്രൈ പാൻ എണ്ണയൊഴിച്ച് സ്റ്റൗവിൽ വെക്കുക. എണ്ണ ചൂടായശേഷം കോളി ഫ്ലവർ ഓരോന്നായി ഇടുക. നന്നായി മൊരിച്ചെടുക്കുക അതിനുശേഷം കോളിഫ്ലവർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കാം. എരിവ് നമ്മുടെ പാകത്തിന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. അത് കൊണ്ട് ഞാൻ ഒരു നിശ്ചിത അളവ് പറയുന്നില്ല.

LCHF ഡയറ്റ് പിന്തുടരുന്നവർക്ക് വളരെ നല്ല ഒരു വിഭവമാണ് ഇത്.റൈസ് വേണ്ടെങ്കിൽ ഒഴിവാക്കിയാൽ മതി. ശേഷം ഒരു പാനിൽ അല്പം എണ്ണയൊഴിച്ച് സ്റ്റൗ ടോപ്പിൽ വയ്ക്കുക. നേരത്തേ കോളി ഫ്ലവർ പൊരിച്ച പാനിൽ തന്നെ മതിയാവും. ഇതിൽ ഒരു സവാള ചെറുതായി അരിഞ്ഞതും പച്ച മുളകും ഇട്ട് വഴറ്റുക.വഴന്ന് വരുമ്പോൾ മൂന്ന് തരം ക്യാപ്സിക്കം പച്ച മഞ്ഞ ചുവപ്പ് ഇവ ചെറുതായി അരിഞ്ഞതും ഇടുക. ചെറുതീയിൽ വേണം വഴറ്റാൻ. നമ്മുടെ ഇഷ്ടാനുസരണം കാബേജ്, കാരറ്റ്, മുതലായ പച്ചക്കറികളും ഇതിൽ ചേർക്കാം.

മുട്ട വറുത്ത് ചേർക്കും, കോഴിയോബീഫോ ഒക്കെ വേവിച്ച് ചേർക്കാം. അതൊക്കെ ഇതിന് രുചി കൂട്ടും. ഈ വഴറ്റുന്നതിന്റെ കൂടെ ഇട്ട് വഴറ്റിയെടുത്താൽ മതി. പച്ചക്കറികൾ വഴറ്റിച്ചേർക്കുന്നതും ഇറച്ചി ചേർക്കുന്നതും തികച്ചും ഓപ്ഷണൽ ആണ്. അപ്പോ നമുക്കിന്ന് പച്ചക്കറികൾ ചേർത്ത് കൊണ്ട് ഉണ്ടാക്കാo. അപ്പോഴേക്ക് വഴന്നു വന്ന ഇതിലേക്ക് കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഇടുക പച്ച മണം മാറിയാലുടനെ അതിലേക്ക് നേരത്തെ പൊരിച്ച് വച്ച കോളി ഫ്ലവർ ഇടുക. ഇളക്കിയോജിപ്പിച്ച ശേഷo മൂടി അടച്ചു വെക്കുക. അല്പസമയം ചെറുതീയിൽ വെച്ച് പീന്നീട് തീ ഓ ഫാക്കുക. അതിന്റ അടപ്പ് എടുത്ത് മാറ്റി വെയ്ക്കണം അല്ലെങ്കിൽ ആ വി വെള്ളം അതിൽ ഇറങ്ങി പൊരിച്ചത് കുതിർന്ന് പോകും.

അടുത്തതായി റൈസിന് വേണ്ട കാര്യങ്ങൾ ചെയ്യാം. ബസ് മതി അരിയാണ് ഇതിന് നല്ലത്. അരി കഴുകി അല്പനേരം കുതിർത്ത് വെച്ചാൽ പെട്ടെന്ന് വെന്തു കിട്ടും. കുക്കറിൽ ഉണ്ടാക്കുക ആണ് നല്ലത്. 5 ലിറ്ററിന്റെ കുക്കറിൽ ഒലീവ് ഓയിലോ വെജിറ്റബിൾ ഓയിലോ ഒഴിക്കാം. ഓയിൽ ചൂടായാൽ അരി കഴുകി ഇടാം. ഒരു കപ്പ് അരിക്ക് 2 കപ്പ് വെള്ളമൊഴിച്ച് ഉപ്പുo ആവിശ്യത്തിന് ഇട്ട് അടച്ചു വെക്കുക.

രണ്ടാമത്തെ വിസിലിന് മുമ്പായി ഗ്യാസ് ഓഫ് ചെയ്ത് ആവി ഇറങ്ങി പോവാൻ വെയ്റ്റ് ചെയ്യാം. അരി നന്നായി വെന്തോ എന്ന് നോക്കുക. നന്നായി പാകമായിരിക്കും. നേരത്തെ ഫ്രൈ ചെയ്ത് വച്ച കോളി ഫ്ലവറിലേക് റൈസ് കലർത്തി ഇളക്കിയോജിപ്പിക്കുക. അല്പം മല്ലിയിലയും പുതിനയിലയും ഇട്ട് ചൂടോടെ കഴിക്കാം.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →

Leave a Reply

Your email address will not be published. Required fields are marked *