ഇന്ന് പ്രഷർകുക്കർ ഉപയോഗിക്കാത്തവർ വളരെ വിരളമാണ്. കാരണം പാചകം എളുപ്പമാക്കാനും ഗ്യാസിൽ പാചകം ചെയ്യാനും കുക്കർ അത്യാവശ്യമാണ്. എന്നാൽ പലർക്കും കുക്കറിൽ പാചകം ചെയ്യുമ്പോൾ പല അബദ്ധങ്ങളും വരാറുണ്ട്. എന്നാൽ വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ കുറച്ച് കുക്കർ ടിപ്സുകൾ പരിചയപ്പെടാം.
എല്ലാവർക്കും ഉണ്ടാവുന്ന ഒരു പ്രശ്നമാണ് കുക്കറിൻ്റെ വാഷർ ലൂസാവുന്നത്. അപ്പോൾ പാചകം ചെയ്യുമ്പോൾ വിസിൽ വരാതെ ആവി പുറത്തു പോകും. എന്നാൽ ഇതിന് പരിഹാരമായി നിങ്ങൾക്ക് പാചകം ചെയ്ത ശേഷം കുക്കറിൻ്റെ വാഷർ വൃത്തിയായി കഴുകിയ ശേഷം ഫ്രിഡ്ജിൽ ഫ്രീസറിൽ വയ്ക്കുക. അങ്ങനെ ചെയ്താൽ നല്ലവണ്ണം ടൈറ്റായി കിട്ടും. കൂടാതെ വാഷർ ടൈറ്റായി കിട്ടാൻ വാഷർ ചൂടുവെള്ളത്തിൽ തിളപ്പിച്ചെടുക്കുക. ഇങ്ങനെ ചെയ്താലും വാഷർ ടൈറ്റായി കിട്ടുന്നതാണ്.
അതുപോലെ തന്നെ ഉണ്ടാവുന്ന ഒരു പ്രശ്നണ് കുക്കറിൻ്റെ പിടി ലൂസാവുന്നത്. നമ്മൾ ചെയ്യുന്നത് സ്ക്രൂ ഡ്രൈവർ വച്ച് മുറുക്കുകയാണ്. എന്നാൽ വീണ്ടും കുറച്ച് ദിവസം കഴിയുമ്പോൾ അതുപോലെ തന്നെ കുക്കറിൻ്റെ പിടി ലൂസാവും.എന്നാൽ നാം പിടി ടൈറ്റാക്കുമ്പോൾ സ്ക്രൂ ഡ്രൈവർ വച്ച് മുറുക്കുമ്പോൾ സ്ക്രൂവിൻ്റെ സൈഡിലായി ഫെവി കിക്കോ സൂപ്പർ ഗ്ലൂവോ കുറച്ച് ആക്കിയ ശേഷം കുക്കർ മുറുക്കുക. അപ്പോൾ അത് കുറേക്കാലം ടൈറ്റായി നിൽക്കും.
പിന്നെ നാം കുക്കർ കുറച്ച് കാലം ഉപയോഗിച്ചാൽ വേഗത്തിൽ കറയൊക്കെ പിടിച്ചിട്ടുണ്ടാവും. കൊയ്ക്കൊക്കെ ഉണ്ടാക്കുകയാണെങ്കിൽ തീർച്ചയായും ഇത്തരം കറകൾ ഉണ്ടാവും. അതൊക്കെ മാറ്റിയെടുക്കാൻ നമുക്ക് ഈസിയായി ചെയ്യാനുള്ള ടിപ്പ് നോക്കാം. അതിനായി ഒരു ബൗളിൽ കുറച്ച് ബേക്കിംങ് സോഡയും, അതിൽ വിനാഗിരിയും ഡിഷ് വാഷും ഒഴിച്ച് മിക്സാക്കുക. ശേഷം കുക്കറിൻ്റെ എല്ലാ ഭാഗത്തും തേച്ച് കൊടുക്കുക. ഒരു 15 മിനുട്ടെങ്കിലും വച്ച ശേഷം സ്കബ്ബർ കൊണ്ട് നല്ലവണ്ണം സ്ക്രബ്ബ് ചെയ്ത ശേഷം കഴുകി എടുക്കുക. അപ്പോൾ മാറ്റം കാണാവുന്നതാണ്.
വേറൊരു ടിപ്പ് കുക്കറിൽ നാം പാചകം ചെയ്യാൻ വയ്ക്കുമ്പോൾ ചിലപ്പോൾ തിളച്ചു മറിയുന്നത് കാണാം. ഇങ്ങനെ തിളച്ച് പോവാതിരിക്കാൻ കുക്കറിൻ്റെ മൂടിയിൽ എണ്ണ തടവികൊടുക്കുക. ശേഷം മൂടി വേവിച്ചു നോക്കു.തിളച്ചു മറിയുകയേയില്ല. വീട്ടമ്മമാർക്ക് വളരെ ഉപകാര പ്രദമായ കുറച്ച് ടിപ്പുകളാണ് പറഞ്ഞിരിക്കുന്നത്. ഇത്തരം ബുദ്ധിമുട്ടുകൾ നിങ്ങൾക്കുണ്ടാവുന്നുണ്ടെങ്കിൽ ഇതുപോലെ ചെയ്താൽ തീർച്ചയായും ഫലം കിട്ടുന്നതായിരിക്കും.