എല്ലാവരുടെയും ഒരു ഇഷ്ട വിഭവമായ ചിക്കൻ കറി എങ്ങനെ വ്യത്യസ്തമായി ഒരു പുതിയ രുചിക്കൂട്ടിൽ ഉണ്ടാക്കാം പറയാം. ചിക്കൻ കറി വെക്കാൻ ആർക്കും പറഞ്ഞ് തരേണ്ട കാര്യമൊന്നും ഇല്ലാ എന്ന് എനിക്കറിയാം. ചിക്കൻ കറിയൊക്കെ എല്ലാവർക്കും വെക്കാൻ അറിയുന്നതാണല്ലോ. എന്നാൽ എല്ലാരും വെക്കുന്ന പോലെ സാധാരണ ചിക്കൻ കറിയല്ല നമ്മളിന്ന് വെക്കാൻ പോകുന്നത്. മല്ലിയില ചിക്കൻ ആണിത്. നെറ്റി ചുളിക്കേണ്ടട്ടോ.. നമുക്ക് അടിപൊളിയായി ഉണ്ടാക്കാം.
എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം അല്ലേ?. കുറച്ച് മല്ലിയില എടുക്കുക. അത് നന്നായി കഴുകിയ ശേഷം മിക്സിയുടെ ജാറിൽ ഇടുക. എന്നിട്ട് അതിലേക്ക് ഇഞ്ചിയും, പച്ചമുളകും, വെളുത്തുള്ളിയും ചേർക്കുക. വളരെ കുറച്ചു വെള്ളവും തൂകി കൊടുക്കുക. എന്നിട്ട് നന്നായി അരച്ചെടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കണം എന്നിട്ട് അതിലേക്ക് അരച്ച് വെച്ച മല്ലിയില ചേർത്ത് കൊടുക്കുക. അതിലേക്ക് കുറച്ച് മഞ്ഞൾ പൊടിയും, ഉപ്പും ചേർക്കുക. എന്നിട്ട് കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന ചിക്കൻ ഇട്ടുകൊടുക്കുക. എന്നിട്ട് നന്നായി ഇളക്കി കൊടുക്കുക. കുറച്ച് നേരം അടച്ചു വെച്ച് വേവിക്കുക. അത്രയുമാണ് ആദ്യം ചെയ്യേണ്ടത്.
അതിനുശേഷം വേറൊരു പാനിൽ കുറച്ചു വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിച്ച്, കറിവേപ്പിലയും ചേർക്കുക. ഇത് ചിക്കനിലേക്ക് ഇട്ട് കൊടുക്കുക. നന്നായി ഇളക്കി കോരാം. തയ്യാറായിണ്ടല്ലോ. ഇത് വരെ കിട്ടാത്ത ഒരു രുചിയാകും ഇത്. പത്തിരിയുടെ കൂടെയൊക്കെ കിടു കോംബോ ആണ്. നല്ല കിടിലൻ രുചിയാണ്. എല്ലാവർക്കും ഇഷ്ടമാകും. വേറൊരു രീതി ആയതുകൊണ്ട് എല്ലാവർക്കും ഇഷ്ടമാകുകയും ചെയ്യും. ഒരു മാറ്റം വേണ്ടേ?. എല്ലാപ്പോഴും ഒരേ രീതിയിൽ ഉണ്ടാക്കുമ്പോ എന്താ രസം ഉണ്ടാകാ. ഇങ്ങനെ ഒന്ന് നോക്കിയേ. പിന്നെ ഇങ്ങനെയേ ഉണ്ടാക്കൂ.