നമുക്ക് ഇന്ന് ഞണ്ട് കറി ഉണ്ടാക്കാം. വായിൽ വെള്ളമൂറുന്ന സൂപ്പർ ഞണ്ട് കറി. ചോറിൻ്റെ കൂടെ ആയാലും ചപ്പാത്തി യുടെ കൂടെ ആയാലും വളരെ രുചിയാണ്. പക്ഷേ ഞണ്ട് വൃത്തിയാക്കി എടുക്കാൻ നല്ലവണ്ണം അറിയണം. ഇല്ലെങ്കിൽ പ്രയാസമാണ് ഉണ്ടാക്കാൻ. അതു കൊണ്ട് ഞണ്ട് ക്ലീൻ ചെയ്യുന്നത് പ്രത്യേകം ശ്രദ്ധിക്കണം. അപ്പോൾ നമുക്ക് ഇതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
ഞണ്ട് – 12 എണ്ണം ,ഉള്ളി – ചെറിയ ഉള്ളി – 1 എണ്ണം ,തേങ്ങ – അര കപ്പ് , മല്ലി – 2 ടേബിൾ സ്പൂൺ, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ ,ഉണക്ക മുളക് – 6 എണ്ണം ,പുളി – നാരങ്ങാ വലുപ്പത്തിൽ ,മുളക് പൊടി – 1/2 ടീസ്പൂൺ, ഖരം മസാല – 1/2 ടീസ്പൂൺ ,കടുക് – 1 ടീസ്പൂൺ, ഉപ്പ് , എണ്ണ.
ആദ്യം ഞണ്ട് എടുത്ത് വൃത്തിയാക്കി എടുക്കുക. ഞണ്ട് ക്ലീൻ ചെയ്യാൻ നല്ല വണ്ണം അറിയണം. ശേഷം ഒരു ബൗളിൽ മാറ്റി വയ്ക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിക്കുക. ശേഷം മല്ലി ഇടുക. പിന്നെ തേങ്ങ ചേർക്കുക. ശേഷം മുളക് ചേർക്കുക. ചുവന്നുള്ളി’ കൂടി ചേർത്ത്വ വഴറ്റുക. ഒരു ബ്രൗൺ കളർ ആവുന്നതു വരെ വഴറ്റുക മീഡിയം ഫ്ലെയ് മിൽ ഇട്ട് വഴറ്റുക.അതിൽ മഞ്ഞൾ പൊടി ചേർക്കുക.പാകമായാൽ ഇറക്കി വയ്ക്കുക. കുറച്ച് തണുത്ത ശേഷം മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക.
ശേഷം ഒരു മൺചട്ടി എടുത്ത് ഗ്യാസിൽ വയ്ക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം കടുകിടുക. പിന്നെ ഉളളിയും കറിവേപ്പിലയും ചേർക്കുക. പിന്നീട് അരച്ചെടുത്ത തേങ്ങ ചേർക്കുക. അത് തിളച്ചു വരുമ്പോൾ പുളിവെള്ളം ഒഴിക്കുക. ശേഷം ക്ലിനാക്കി വച്ച ഞണ്ട് ചേർക്കുക.തിളപ്പിക്കുക.പാകത്തിന് ഉപ്പും മുളകും ചേർക്കുക. പിന്നീട് മൂടി വച്ച് 20 മിനുട്ട് വേവിക്കുക. ശേഷം തുറന്നു നോക്കി ഖരം മസാല ചേർക്കുക. 5 മിനുട്ട് ലോ ഫ്ലെയ് മിൽ വയ്ക്കുക. സൂപ്പർ ടേസ്റ്റിലുള്ള ഞണ്ട് കറി റെഡി.എല്ലാവരും ട്രൈ ചെയ്തു നോക്കൂ. തീർച്ചയായും ഇഷ്ടപ്പെടും. കുട്ടികൾക്കൊക്കെ കൊടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.