ഞണ്ട് കഴിക്കാത്തവർ ആരെങ്കിലും ഉണ്ടോ ഇവിടെ? ഉണ്ടെങ്കിൽ തന്നെ വളരെ കുറച്ചു ആളുകൾ മാത്രേ ഉണ്ടാകു. മീനുകളുടെ കൂട്ടത്തിൽ ഏറ്റവും വലിയ ഷെൽ ഉള്ളവനും, നല്ല രുചിയുള്ള ഇറച്ചിയുള്ളവനുമാണ് ഞണ്ട്. പണ്ടൊക്കെ ഞണ്ട് പൊളിച്ചുണ്ടാക്കാൻ വലിയ കഷ്ടപ്പാട് ആയിരുന്നു. കൊമ്പും, കാലുമൊക്കെ മുറിച്ചുണ്ടാക്കാൻ വലിയ പാടല്ലേ. എന്നാലിപ്പോൾ, അതിനുള്ള കത്രികകളൊക്കെ കിട്ടുമല്ലോ. അതുകൊണ്ട് അതൊരു പ്രശ്നമല്ലാതായി.
ഞണ്ട് വാങ്ങുമ്പോൾ നല്ല ഞണ്ടുകൾ നോക്കിയെടുക്കണം. അതിനെ നനന്നായി മുറിച് പാകമാക്കണം. ഇനി ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിക്കണം. എന്നിട്ട് സവാളയും, തക്കാളിയും, വെളുത്തുള്ളിയും, കറിവേപ്പിലയും, പച്ചമുളകും എല്ലാം അരിഞ്ഞു ചേർക്കണം.
എല്ലാം കൂടെ നന്നായി വഴറ്റിയെടുക്കണം. എല്ലാം നന്നായി മൂത്തുവരുമ്പോൾ മുളക് പൊടിയും, മഞ്ഞൾ പൊടിയും, ഗരം മസാലയും, ഉപ്പും ചേർക്കണം. നന്നായി മസാല പിടിക്കുന്നത് വരെ ഇളക്കി കൊടുക്കണം.
എന്നിട്ട് കുറച്ചു വെള്ളം മാത്രം ഒന്ന് തൂകി കൊടുക്കണം. അതിലേക്ക് മുറിച്ചു വെച്ച ഞണ്ടിന്റെ കഷ്ണങ്ങൾ ഇട്ടുകൊടുക്കുക. എന്നിട്ട് നേരിയ ചൂടിൽ അടച്ചു വെച്ച് വേവിക്കാം. 5 മിനിറ്റ് കഴിഞ്ഞ് പത്രം ഇറക്കി വെക്കാം. ഞണ്ട് വരട്ടിയത് തയ്യാറായല്ലോ. ഇത്രയേ പണിയുള്ളു. നല്ല കിടിലൻ എരിവുള്ള ഞണ്ട് വരട്ടിയത്. കാണുമ്പോൾ തന്നെ വായിൽ വെള്ളം നിറയുന്നില്ലേ. ഉണ്ടാക്കി നോക്കാം.