മുട്ട ഉണ്ടെങ്കിൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ. ക്രഞ്ചി എഗ്ഗ് ഫിഗ്ഗേഴ്സ്.


മുട്ട കൊണ്ടുള്ള വിഭവങ്ങൾ വളരെ രുചികരമാണല്ലോ. അതിനാൽ ചോറിൻ്റെ കൂടെയായാലും ഈവിനിംങ് സ്നാക്സായും നാം കഴിക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് രുചികരമായ സ്നാക്സ് പരിചയപ്പെടാം.ക്രഞ്ചി എഗ്ഗ് ഫിംഗ്ഗേഴ്‌സ് ആണ് ഇന്ന് ഉണ്ടാക്കാൻ പോവുന്നത്. ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

മുട്ട – 8 എണ്ണം, കുരുമുളക് പൊടി – 1ടീസ്പൂൺ, മൈദ – 4 ടേബിൾസ്പൂൺ, കോൺഫ്ലോർ – 3 ടേബിൾസ്പൂൺ, ചില്ലി ഫ്ലെയിക്ക്സ് – 3 ടീസ്പൂൺ, ബ്രഡ് പൊടി – ഒരു കപ്പ്, ഉപ്പ് – ആവശ്യത്തിന്, മുട്ട – 2 എണ്ണം,എണ്ണ – ഫ്രൈ ചെയ്യാനാവശ്യത്തിന്.

ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് ഇതെങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആദ്യം മുട്ടകൾ വൃത്തിയായി കഴുകിയെടുക്കുക. ശേഷം ഒരു ബൗളിൽ 8 മുട്ട പൊട്ടിച്ച് ഇടുക. പിന്നെ അതിൽ ഉപ്പും കുരുമുളക് പൊടിയും ചേർക്കുക. നല്ല രീതിയിൽ ഉടച്ച് മിക്സാക്കുക ശേഷം ഒരു സോസ് പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കുക. അപ്പോഴേക്കും നമ്മൾ തയ്യാറാക്കി വച്ച മുട്ട സ്റ്റീം ചെയ്തെടുക്കാൻ ഒരു പാത്രമെടുക്കുക. അതിൽ എണ്ണ തടവിയ ശേഷം മുട്ട ഒഴിക്കുക. ശേഷം പാനിൽ കുറച്ച് വെള്ളം ഒഴിച്ച് സ്റ്റാൻ്റ് വച്ചു കൊടുക്കുക. അതിൽ മുട്ട മിക്സ് ഒഴിച്ച പാത്രം വയ്ക്കുക. അതിനെ ഒരു മൂടിവച്ച് മൂടുക. ശേഷം സോസ്പാനിൻ്റെ മൂടിവച്ച് 15 മിനുട്ട് ലോ ഫ്ലെയ് മിലിട്ട് വേവിക്കുക. 15 മിനുട്ട് കഴിഞ്ഞ് ഗ്യാസ് ഓഫാക്കി ഇറക്കി വയ്ക്കുക. പിന്നീട് തണുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി അതിനെ ഫിംഗേഴ്സ് ഷെയ്പ്പിൽ മുറിച്ചെടുക്കുക.

ഒരു ബൗളിൽ മൈദയും, കോൺഫ്ലോറും, ചില്ലി ഫ്ലെയ്ക്ക്സും, ഉപ്പും ചേർത്ത് മിക്സാക്കുക. മറ്റൊരു ബൗളിൽ 2 മുട്ടപൊട്ടിച്ചത് ചേർത്ത് മിക്സാക്കി വയ്ക്കുക. വേറൊരു പാത്രത്തിൽ ബ്രഡ് പൊടി തയ്യാറാക്കി വയ്ക്കുക. ശേഷം നമ്മൾ മുറിച്ചു വച്ച എഗ്ഗ് ഫിംഗേഴ്സ് ഓരോന്നായി ആദ്യം മൈദ മിക്സിൽ മുക്കി ശേഷം മുട്ടയിൽ മിക്സാക്കി ബ്രെഡ് പൊട്ടിയിൽ ഇട്ട് മിക്സാക്കുക. അങ്ങനെ എല്ലാ ഫിംഗേഴ്സും തയ്യാറാക്കി വയ്ക്കുക.

ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ തയ്യാറാക്കി വച്ച ഫിംഗേഴ്സ് ഇട്ട് ഫ്രൈ ചെയ്തെടുക്കുക. എല്ലാ ഫിംഗേഴ്സും അങ്ങനെ തയ്യാറാക്കിയ ശേഷം സെർവ്വിംങ്ങ് പാത്രത്തിൽ മാറ്റി വയ്ക്കുക. ടൊമാറ്റോ സോസ് കൂട്ടി കഴിച്ചു നോക്കൂ. എന്തൊരു രുചിയാണെന്നോ. എല്ലാവരും ഇതുപോലെയൊരു ഫിംഗേഴ്സ് ട്രൈ ചെയ്തു നോക്കു.