മഞ്ചൂരിയൻ നാം പലവിധത്തിൽ ഉണ്ടാക്കാറുണ്ടല്ലോ.എന്നാൽ ഇന്ന് വെറെറ്റി രുചിയിൽ പരിപ്പ് മഞ്ചൂരിയൻ.

മഞ്ചൂരിയൻ എല്ലാവർക്കും ഇഷ്ടമുള്ളതാണ്. വെഞ്ച് ആയാലും നോൺ വെഞ്ചായാലും കഴിക്കാൻ സൂപ്പർ രുചിയാണല്ലോ. എന്നാൽ ഇന്ന് നമുക്ക് വെഞ്ച് മഞ്ചൂരിയനായ പരിപ്പ് മഞ്ചൂരിയൻ ഉണ്ടാക്കി നോക്കാം. ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

കടല പരിപ്പ് – 1 കപ്പ്, ഉള്ളി – ചെറുത് ,വെളുത്തുള്ളി – 3 എണ്ണം, ഇഞ്ചി – ചെറിയ കഷണം,പച്ച മുളക് – 3 എണ്ണം, കായപ്പൊടി – 1/4 ടീസ്പൂൺ, ഉപ്പ്, മുളക് പൊടി – 1 ടീസ്പൂൺ, ഇഞ്ചി- 1 ടേബിൾ സ്പൂൺ, വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ, പച്ചമുളക് – 2 എണ്ണം, ഉള്ളി – 2 എണ്ണം, ഉള്ളി തണ്ട് – കുറച്ച്, കാപ്സിക്കം – 1 എണ്ണം, കുരുമുളക് പൊടി – 1 ടീസ്പൂൺ, തക്കാളി സോസ് – 2 ടേബിൾ സ്പൂൺ, സോയ സോസ് – 2 ടേബിൾ സ്പൂൺ, ചില്ലിസോസ് – 2 ടേബിൾ സ്പൂൺ, പഞ്ചസാര – 1/2 ടീസ്പൂൺ, ഉള്ളി – ചതുരത്തിൽ അരിഞ്ഞത് ഒന്ന്, കോൺഫ്ലോർ – 1/2 ടീസ്പൂൺ, വിനാഗിരി – 1 ടീസ്പൂൺ, വെള്ളം – 1 കപ്പ്, എണ്ണ – ആവശ്യത്തിന്.

ആദ്യം പരിപ്പെടുത്ത് കഴുകി ഒരു 3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. മൂന്നു മണിക്കൂർ കഴിഞ്ഞ് മിക്സിയുടെ ജാറിലിട്ട് ഒന്ന് അരച്ചെടുക്കുക. ശേഷം അതിൽ ചെറുതായി അരിഞ്ഞ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മുളക് പൊടി, കുരുമുളക് പൊടി, കായപ്പൊടി,ഉപ്പ് എന്നിവ ഇട്ട് കുഴച്ചെടുക്കുക. ഇനി കുറച്ച് ഉരുളകളാക്കി വയ്ക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പിന്നീട് അത് ഫ്രൈ ചെയ്തെടുക്കുക.

ഇനി നമുക്ക് മസാല തയ്യാറാക്കാം. അതിനായി ഒരു ബൗളിൽ ഒരു കപ്പ് വെള്ളവും, കോൺഫ്ലോറും മിക്സാക്കി വയ്ക്കുക. ശേഷം പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ 1 ടീസ്പൂൺ എണ്ണ ഒഴിക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞ് ചേർക്കുക. പിന്നീട് പച്ചമുളക് 2 എണ്ണം ചെറുതായി അരിഞ്ഞ് ഇടുക. വഴറ്റുക. ശേഷം ഒരു ഉള്ളി അരിഞ്ഞത് ചേർക്കുക. ശേഷം കാപ്സിക്കം ചേർക്കുക. പിന്നീട് മസാലകളായ മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർക്കുക.

ഇനി സോസുകൾ ചേർക്കുക. ടൊമാറ്റോ സോസ്, സോയ സോസ്, ചില്ലിസോസ് എന്നിവ ചേർക്കുക. മിക്സാക്കുക. ശേഷം നമ്മൾ മിക്സാക്കി വച്ച കോൺഫ്ലോർ ഒഴിക്കുക. മിക്സാക്കുക. കുറച്ച് പഞ്ചസാര ചേർക്കുക. ശേഷം കുറച്ച് വലുതായി അരിഞ്ഞ ഉള്ളി ചേർക്കുക. ശേഷം ഫ്രൈ ചെയ്തു വച്ച പരിപ്പ് ഇട്ട് കൊടുക്കുക. ശേഷം അരിഞ്ഞു വച്ച ഉള്ളി തണ്ട് ചേർത്ത് ഇറക്കി വയ്ക്കുക. അങ്ങനെ നമ്മുടെ രുചികരമായ പരിപ്പ് മഞ്ചൂരിയൻ റെഡി. എല്ലാവരും ടേസ്റ്റി പരിപ്പ് മഞ്ചൂരിയൻ ട്രൈ ചെയ്തു നോക്കു. ചപ്പാത്തിയുടെ കൂടെ കഴിക്കാൻ സൂപ്പർ ടേസ്റ്റാണ്.