ഈന്തപ്പഴവും പച്ചമുളകും ഉണ്ടെകിൽ ഇപ്പോൾ തന്നെ ചെയ്തോളു കിടിലൻ സംഭവം തന്നെ

നമ്മൾ എല്ലാവരും ഈന്തപ്പഴം അച്ചാർ കഴിച്ചിട്ടുണ്ടാവും എന്നാൽ ഈന്തപഴവും പച്ചമുളകും ചേർത്ത അടിപൊളി അച്ചാർ കഴിച്ചു കാണില്ല. വളരെ കുറച്ചു ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്ന ഈ അച്ചാർ ഉണ്ടെകിൽ മൂക്ക് മുട്ടേ ചോറ് കഴിക്കാം.

ഇത് തയ്യാറാക്കാന്‍ ആവിശ്യമായ ചേരുവകൾ– ഈന്തപഴം = 20 എണ്ണം, പച്ചമുളക് = 15 എണ്ണം, മുളക് പൊടി =1സ്പൂൺ, മഞ്ഞൾ പൊടി = 1/2 സ്പൂൺ, ഉലുവ പൊടി = 1/2 സ്പൂൺ, ഇഞ്ചി = 2 സ്പൂൺ,വെളുത്തുള്ളി = 2 സ്പൂൺ, കറിവേപ്പില = രണ്ടു തണ്ട്, വറ്റൽ മുളക് = 2 എണ്ണം, നല്ലെണ്ണ = 2 സ്പൂൺ, വിനാഗിരി = 2 സ്പൂൺ, കായം = ഒരു നുള്ള്, ശർക്കര = 1, ചൂട് വെള്ളം = ഒരു കപ്പ്‌

തയ്യാർ ചെയ്യുന്ന വിധം– ഒരു ചീനച്ചട്ടി എടുത്തു ഗ്യാസ് അടുപ്പിൽ വയ്ക്കുക രണ്ടു സ്പൂൺ നല്ലെണ്ണ ഒഴിച്ച് ചൂടായ ശേഷം കടുക് പൊട്ടിക്കുക കടുക് പൊട്ടിയ ശേഷം ഇതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും രണ്ടു സ്പൂൺ വീതം ചെറുതായി മുറിച്ചത് ഇടണം. ഒന്ന് ഇളക്കി ചേർത്തതിന് ശേഷം ഇതിലേക്ക് രണ്ടായി കീറിയ പച്ചമുളക് ചേർക്കുക പിന്നെ ഇതിലേക്ക് വറ്റൽ മുളക് കറിവേപ്പില എന്നിവ ചേർക്കുക ഒന്ന് വഴറ്റിയ ശേഷം ഇതിലേക്ക് മസാലകളൊക്ക ചേർക്കണം. മഞ്ഞൾ പൊടി മുളക് പൊടി ഉലുവ പൊടി എന്നിവ നേരത്തെ എടുത്തു വച്ച ക്രമത്തിൽ ചേർക്കണം.

അതിന് ശേഷം ഇതിലേക്ക് ഈന്തപഴം ചേർക്കണം ഈന്തപഴം ചെറുതായി നുറുക്കി ഇടണം അതിനു ശേഷം ഇതിലേക്ക് ഒരു കപ്പ്‌ ചൂട് വെള്ളം ചേർത്ത് നന്നായി ഒന്ന് വേവാൻ അനുവദിക്കണം എന്നാൽ മാത്രമേ ഈന്തപഴത്തിന് നന്നായി മസാല ഒക്കെ പിടിക്കാൻ സാധിക്കു. അതിനു ശേഷം തീ ഒന്ന് ലോ ഫ്‌ളൈയിം ആക്കണം എന്നിട്ട് ഇതിലേക്ക് വിനാഗിരി ഒഴിക്കണം പിന്നെ മധുരത്തിന് വേണ്ടി ഒരു ശർക്കരയും ചേർക്കണം. ഇത്രയും ആയാൽ നമ്മുടെ ഈന്തപഴം പച്ചമുളക് അച്ചാർ റെഡി.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →