കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂണായ ഡോറയുടെ പേരിലുള്ള കെയ്ക്ക്. നമുക്ക് വീട്ടിൽ വളരെ ഈസിയായി കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാം. ഇതിന് നമ്മുടെ വീട്ടിലുള്ള ചേരുവകൾ മാത്രം മതി. അതെന്തൊക്കെയാണെന്ന് നോക്കാം
ഗോതമ്പ് പൊടി – 1 കപ്പ്, പഞ്ചസാരപ്പൊടി – അരക്കപ്പ്, പാൽപ്പൊടി – കാൽ കപ്പ് , ബേക്കിംങ് സോഡ – അര ടീസ്പൂൺ, തേൻ – 1 ടേബിൾ സ്പൂൺ, പാൽ – 1 കപ്പ്, ചോക്ലേറ്റ് സോസ് അല്ലെങ്കിൽ ന്യൂട്ടെല്ല എടുക്കാം.
ഡോറ കെയ്ക്ക് ഉണ്ടാക്കുന്ന വിധം– അപ്പോൾ നമുക്ക് ഉണ്ടാക്കാം. ആദ്യം തന്നെ ഒരു ബൗൾ എടുത്ത് അതിൽ ഗോതമ്പ് പൊടി അരച്ചത് ഇടുക. പിന്നെ പൊടിച്ചു വച്ച പഞ്ചസാര, പാൽപ്പൊടി. ഇതൊക്കെ നന്നായി മിക്സ് ചെയ്യുക, പിന്നെ തേൻ ഒഴിക്കുക , ശേഷം കുറച്ച് കുറച്ച് പാൽ ഒഴിച്ച് അധികം കട്ടയാവാത്തെ കലക്കിയെടുക്കുക. നല്ല സോഫ്റ്റ് ആവണം. അത് ഒരു 15 മിനുട്ട് അങ്ങനെ വയ്ക്കുക.
അതിനു ശേഷം ഒരു പാൻ ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം പാനിൽ കാൽ ടീസ്പൂൺ എണ്ണ ഒഴിക്കുക. പിന്നീട് ഒരു ടിഷ്യു പേപ്പർ വച്ച് തടവുക. ശേഷം പാൻ ചൂടായാൽ അതിൽ ഒഴിക്കുക. കുറച്ച് മാത്രം അതൊരു പപ്പടത്തിൻ്റെ ഷെയ്പ്പ് മാത്രമേ പാടുള്ളൂ. പാൻ മുഴുവൻ ഒഴിക്കരുത്. ശേഷം ഒരു ബ്രൗൺ കളർ ആയ ശേഷം മറിച്ചിടുക. രണ്ടു ഭാഗവും പാകമായ ശേഷം എടുത്തു വയ്ക്കുക. ശേഷം അടുത്തത് ഒഴിക്കുക. അതിന് ആദ്യം പാനിൽ ടിഷ്യു പേപ്പർ കൊണ്ട് ഒന്ന് തടവുക. അതിനു ശേഷം ഒഴുക്കുക.മറിച്ചിടുക. എടുത്ത് വയ്ക്കുക. പിന്നീട് ഒരു പാത്രത്തിൽ ഒരു കെയ്ക്കിൻ്റെ മറച്ചിടുമ്പോൾ വന്ന ഭാഗം മുകളിലായി വയ്ക്കുക.അതിൽ ചോക്ലേറ്റ് സോസ് അല്ലെങ്കിൽ ന്യൂട്ടെല്ല പുരട്ടുക. അതിൻ്റെ മുകളിലായി അടുത്ത കെയ്ക്ക് വയ്ക്കുക.
അതു പോലെ എല്ലാം കെയ്ക്കും ഉണ്ടാക്കിയെടുക്കുക. കെയ്ക്ക് ഒരു പപ്പടവണ്ണത്തിലാണുണ്ടാവുക. അത് നടുക്ക് മുറിച്ച് രണ്ടു പീസാക്കി വേണം കഴിക്കാൻ. സൂപ്പർ ഡോറകെയ്ക്ക് റെഡി. ഉണ്ടാക്കി നോക്കൂ. കുട്ടികൾക്ക് ഒരു പാട് സന്തോഷമാവും.