ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു പനീർ റെസിപ്പി ഉണ്ടാക്കാം.. ഡ്രാഗൺ പനീർ. എന്തൊരു രുചിയാണെന്നോ. ഇത്രയും രുചികരമായ ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. പനീർ 250 ഗ്രാം, മൈദ 3 ടേബിൾ സ്പൂൺ, കോൺഫ്ലോർ 3 ടേബിൾ സ്പൂൺ, ഉപ്പ്, എണ്ണ 2 ടേബിൾ സ്പൂൺ, അണ്ടിപരിപ്പ് 6 എണ്ണം, ഉള്ളി 1 എണ്ണം, വെളുത്തുള്ള 4 എണ്ണം, റെഡ് ചില്ലി പെയ്സ്റ്റ് 3 ടേബിൾ സ്പൂൺ, പച്ചമുളക് 3 എണ്ണം, കാശ്മീരി മുളക് പൊടി 1 ടീസ്പൂൺ, കുരുമുളക് പൊടി 1/2 ടീസ്പൂൺ, കാപ്സിക്കം 1 കപ്പ് (പച്ച, മഞ്ഞ, ചുവപ്പ് ), സോയ സോസ് 1 ടീസ്പൂൺ, വിനഗർ 1 ടീസ്പൂൺ, ടൊമാറ്റോ സോസ് 2 ടീസ്പൂൺ, റെഡ് ചില്ലി പെയ്സ്റ്റ് 3ടേബിൾ സ്പൂൺ, ഉള്ളി തണ്ട് , ഉപ്പ്, വെള്ളം.
നമുക്ക് ഇത് തയ്യാറാക്കാം. ആദ്യം ഒരു ബൗളിൽ മൈദ ചേർക്കുക. പിന്നീട് അതിൽ 3 ടേബിൾ സ്പൂൺകോൺഫ്ലോർ ,ഉപ്പ്, വെള്ളം ചേർത്ത് മിക്സാക്കുക. ശേഷം പനീർ എടുത്ത് സെകായർ ഷെയ്പ്പിൽ മുറിച്ചെടുക്കുക. പിന്നെ ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം പനീർ മൈദയിൽ മുക്കി ഫ്രൈ ചെയ്തെടുക്കുക. ശേഷം മറ്റൊരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ എണ്ണ ഒഴിക്കുക. അണ്ടിപരിപ്പ് ചേർക്കുക. ഫ്രൈ ആയ ശേഷം അതിൽ ഉളളി മുറിച്ചത് ചേർക്കുക.
പിന്നീട് വെളുത്തുള്ളി മുറിച്ചത് ചേർക്കുക. പച്ചമുളകിടുക. വഴറ്റുക. ശേഷം കാപ്സിക്കം മിക്സ് നീളത്തിൽ അരിഞ്ഞത് ചേർക്കുക. കളർ കാപ്സിക്കം ഇല്ലെങ്കിൽ ഒരു കളർ ചേർക്കുക. ശേഷം കാശ്മീരി മുളക് പൊടി ചേർക്കുക, മുളക് പൊടി ആണ് ചേർക്കുന്നതെങ്കിൽ കാൽ ടീസ്പൂൺ ചേർക്കുക. ശേഷം ഉപ്പ് ചേർക്കുക മിക്സാക്കുക. പിന്നീട് സോസുകളായ ഗ്രീൻ ചില്ലി, സോയ സോസ്, ടൊമാറ്റോ സോസ് എന്നിവ ചേർക്കുക.വിനഗർ ചേർക്കുക. മിക്സാക്കുക.
ശേഷം ഒരു ചെറിയ ബൗളിൽ ഒരു ടീസ്പൂൺ കോൺഫ്ലോറിടുക. പിന്നീട് വെള്ളം ഒഴിച്ച് മിക്സാക്കുക. അതെടുത്ത് കടായിയിൽ ഒഴിക്കുക. മിക്സാക്കുക. കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ശേഷം ഫ്രൈ ചെയ്തു വച്ച പനീർ ചേർക്കുക. മിക്സാക്കുക. ഇറക്കി വയ്ക്കുക. രുചികരമായ ഡ്രാഗൺ പനീർ റെഡി. എല്ലാവരും ഒന്നു ട്രൈ ചെയ്തു നോക്കൂ. എന്തൊരു രുചിയാണെന്ന് നിങ്ങൾക്ക് മനസിലാവും.