ചെമ്മീൻ റോസ്റ്റിനേക്കാൾ രുചിയിൽ ഊണിന് ഒരു സ്പെഷൽ ഉണക്ക ചെമ്മീൻ റോസ്റ്റ്.


ചെമ്മീൻ എല്ലാവർക്കും ഇഷ്ടമുള്ളതാണ്. എന്നാൽ ഉണക്ക ചെമ്മീൻ ചിലർക്കൊക്കെ ഇഷ്ടമാണെങ്കിലും ചിലർക്ക് ഇഷ്ട കുറവുണ്ട്. പക്ഷേ ഇങ്ങനെ ഒരു റോസ്റ്റ് ഉണ്ടാക്കി നോക്കു. ഉണക്ക ചെമ്മീൻ ഇഷ്ടമില്ലാത്തവരും ചോദിച്ച് വാങ്ങിക്കഴിക്കും. എന്നാൽ ഈ ഉണക്ക ചെമ്മീൻ ഉണ്ടാക്കുന്നതെങ്ങനെയെന്ന് അറിയേണ്ടേ. അപ്പോൾ അതിന് വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

ഉണക്കചെമ്മീൻ – 3/4 കപ്പ്, ഉള്ളി – 2 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്- 2 ടേബിൾ സ്പൂൺ, തക്കാളി – 1 എണ്ണം, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, മുളക്പൊടി – 1 ടീസ്പൂൺ, കുരുമുളക് പൊടി – :’, 1ടീസ്പൂൺ, മല്ലിപ്പൊടി – 1.5 ടീസ്പൂൺ, ഗരം മസാല – 1/4 ടീസ്പൂൺ, കറിവേപ്പില, വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ, ഉപ്പ്. ഇനി നമുക്ക് ഉണ്ടാക്കാം.

ആദ്യം ഉണക്ക ചെമ്മീൻ എടുത്ത് വയ്ക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി കടായ് ചൂടായി വരുമ്പോൾ ഉണക്ക ചെമ്മീൻ ഇട്ട് കൊടുക്കുക. ശേഷം അത് ചൂടായി മണം വരുമ്പോൾ ഇറക്കി വയ്ക്കുക. പിന്നെ അതേ കടായിയിൽ തന്നെ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാവുമ്പോൾ ഉള്ളിയിട്ട് കൊടുക്കുക.

ഉള്ളി വേഗത്തിൽ സോഫ്റ്റാവാൻ കുറച്ച് ഉപ്പ് ചേർക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. ശേഷം കറിവേപ്പില ചേർക്കുക. പിന്നെ മസാലകൾ ചേർത്ത് കൊടുക്കുക. മഞ്ഞൾ പൊടിയും, മുളക് പൊടിയും, കുരുമുളക് പൊടിയും ചേർത്ത് വഴറ്റുക. പിന്നെ ചെറുതായി അരിഞ്ഞ തക്കാളി ചേർക്കുക. നല്ല രീതിയിൽ വഴറ്റിയെടുക്കുക.

ശേഷം ഫ്രൈ ചെയ്തെടുത്ത ചെമ്മീൻ ഇതിൽ ചേർക്കുക. മിക്സാക്കുക. ശേഷം ഗരംമസാല ചേർക്കുക. പിന്നീട് നല്ലവണ്ണം വഴറ്റിയെടുക്കുക. ഇനി ഇറക്കി വയ്ക്കുക. അങ്ങനെ നമ്മുടെ രുചികരമായ ഉണക്ക ചെമ്മീൻ റോസ്റ്റ് റെഡി. ഇനി ഇത് സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. ചപ്പാത്തിയുടെ കൂടെയും ചോറിൻ്റെ കൂടെയും സൂപ്പർ രുചിയാണ്. ഇതു പോലെ ഒന്ന് ചെയ്തു നോക്കു. തീർച്ചയായും ഇഷ്ടപ്പെടും.