ഇതിനൊരു വ്യത്യസ്ത രുചിയാണ്. നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇത്രയും ടേസ്റ്റിൽ ഒരു മുട്ട അവിയൽ.


സദ്യയിലെ പ്രധാന ഐറ്റമാണ് അവിയൽ. അവിയൽ ഇല്ലാത്ത സദ്യയുണ്ടോ. എന്നാൽ നാം എപ്പോഴും ഉണ്ടാക്കുന്ന അവിയലിൽ നിന്നും വ്യത്യസ്തമായി ഇന്നൊരു നോൺവെജ് അവിയൽ ഉണ്ടാക്കാം. അപ്പോൾ ഇതിനായി എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

മുട്ട – 6 എണ്ണം, മുരിങ്ങക്കായ – 2 എണ്ണം, ഉള്ളി – 2 എണ്ണം, ഉരുളക്കിഴങ്ങ് – 2 എണ്ണം, പച്ചമാങ്ങ – 1 എണ്ണം, തേങ്ങ – 1/2 കപ്പ്, പെരുംജീരകം – 1/4 ടീസ്പൂൺ, ജീരകം – 1/4 ടീസ്പൂൺ, മഞ്ഞൾപൊടി- 1/4 ടീസ്പൂൺ, മുളക് പൊടി – 1/4 ടീസ്പൂൺ, പച്ചമുളക് – 2 എണ്ണം, കറിവേപ്പില, വെളിച്ചെണ്ണ – 2 ടീസ്പൂൺ.

ഇനി സ്പഷൽ അവിയൽ തയ്യാറാക്കാം. ആദ്യം മുട്ട എടുത്ത് കഴുകി ഒരു പാത്രത്തിൽ ഇട്ട് വെള്ളം ഒഴിക്കുക. ശേഷം 1/2 ടീസ്പൂൺ എണ്ണ ഒഴിച്ച് ഗ്യാസിൽ വയ്ക്കുക. തീ ഓണാക്കിയ ശേഷം 15 മിനുട്ട് മീഡിയം ഫ്ലെയ്മിൽ വച്ച് വേവിക്കുക. എണ്ണ ഒഴിച്ചാൽ മുട്ടപൊട്ടി പോകാതെ കിട്ടും. 15 മിനുട്ട് കഴിഞ്ഞ് ഇറക്കിവച്ച് തണുത്ത വെള്ളം ഒഴിച്ച് വയ്ക്കുക. ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ ഉരുളക്കിഴങ്ങ്, ഉള്ളി, മുരിങ്ങക്കായ, പച്ച മാങ്ങ എന്നിവ നീളത്തിൽ അരിഞ്ഞ് ചേർക്കുക.

പച്ച മാങ്ങ ഇല്ലെങ്കിൽ കാൽ കപ്പ് തൈരോ, ഒരു തക്കാളിയോ ചേർക്കാം. ശേഷം മഞ്ഞൾപൊടി, മുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സാക്കുക. പാകമാകാൻ വെള്ളം ഒഴിച്ച് ലോ ഫ്ലെയ്മിൽ വേവിച്ചെടുക്കുക. അപ്പോഴേക്കും മുട്ട തോട് കളഞ്ഞ് രണ്ടായി മുറിച്ചെടുക്കുക. പിന്നീട് മിക്സിയുടെ ജാറിൽ തേങ്ങ ചിരവിയതും, പെരുംജീരകം, ജീരകം, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് ക്രഷ് ചെയ്തെടുക്കുക. പിന്നീട് പച്ചക്കറി പാകമായോ നോക്കുക. പാകമായ ശേഷം അതിൽ തേങ്ങ ചേർക്കുക. പിന്നെ നല്ല രീതിയിൽ മിക്സാക്കി ലോ ഫ്ലെയ്മിൽ 2മിനുട്ട് മൂടിവയ്ക്കുക.

പിന്നീട് തുറന്ന് നോക്കി അതിൽ കറിവേപ്പിലയും, വെളിച്ചെണ്ണയും ചേർത്ത് മിക്സാക്കി മൂടിവയ്ക്കുക. ശേഷം നമ്മൾ വേവിച്ചെടുത്ത മുട്ട 2 കഷണമായി മുറിച്ചത് കൂടി ചേർത്ത് മിക്സാക്കുക. മിക്സാക്കുമ്പോൾ ശ്രദ്ധിക്കുക. കുഴഞ്ഞു പോവരുത്. ശേഷം ഇറക്കി സെർവ്വിംങ്ങ് പാത്രത്തിലേക്ക് മാറ്റി ചൂടോടെ കഴിച്ചു നോക്കു. നല്ല സൂപ്പർ രുചിയാണ്.