ചിക്കൻ ബട്ടർ മസാലയുടെ രുചി പറയേണ്ടതില്ലാലോ.എന്നാൽ അതിനെയും മറികടത്തി മുട്ട ബട്ടർ മസാല ഉണ്ടാക്കാം. അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. മുട്ട – 6 എണ്ണം, ബട്ടർ – 2 ടേബിൾ സ്പൂൺ, ഉള്ളി – 2 എണ്ണം, തക്കാളി – 2 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്, ഉപ്പ്, മല്ലി ചപ്പ്, പട്ട, ഗ്രാമ്പൂ – 4 എണ്ണം, ഏലക്കായ – 2 എണ്ണം, മുളക് പൊടി – 1/2 ടീസ്പൂൺ, മല്ലിപ്പൊടി – 1 ടീസ്പൂൺ, അണ്ടിപരിപ്പ് – 10 എണ്ണം, ഫ്രഷ് ക്രീം – 2 ടേബിൾ സ്പൂൺ, വെള്ളം.
ആദ്യം മുട്ട എടുത്ത് കഴുകി ഒരു പാത്രത്തിൽ ഇടുക. അതിൽ മുങ്ങാൻ മാത്രം വെള്ളം ഒഴിച്ച് ഗ്യാമ്പിൽ വച്ച് ഗ്യാസ് ഓണാക്കുക.15 മിനുട്ട് പാകമാവാൻ മീഡിയം ഫ്ലെയ്മിൽ വയ്ക്കുക. പിന്നീട് പാകമായ ശേഷം ഇറക്കി വച്ച് തണുത്ത വെള്ളം ഒഴിക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ ഒരു ടേബിൾ സ്പൂൺ ബട്ടർ ഒഴിക്കുക. ബട്ടർ ചൂടായ ശേഷം മുറിച്ചു വച്ച ഉള്ളി ഇടുക. ഉള്ളി കുറച്ച് വാടിയ ശേഷം തക്കാളി ചേർക്കുക. പിന്നീട് അതിൽ ഒരു 10 അണ്ടിപരിപ്പ് ഇടുക. നല്ലവണ്ണം മിക്സാക്കുക.അതിൽ മസാലകളായ മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപ്പൊടി ചേർക്കുക. എല്ലാം യോജിപ്പിക്കുക.
പിന്നീട് ഇറക്കിവയ്ക്കുക. പാകമായ മുട്ടയുടെ തോൽ കളഞ്ഞ് വയ്ക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് അതിൽ കുറച്ച് എണ്ണ ഒഴിക്കുക. കുറച്ച് മഞ്ഞൾ പൊടിയും, മുളക് പൊടിയും ഉപ്പുമിട്ട് ഇളക്കുക. അതിൽ മുട്ടയിട്ട് 2 സെക്കൻറ് ഒന്നു ഫ്രൈ ചെയ്തെടുക്കുക. ഇറക്കി വയ്ക്കുക. ശേഷം തയ്യാറാക്കി വച്ച ഉള്ളി തക്കാളി മിക്സിയുടെ ജാറിലിടുക. അത് അരച്ചെടുക്കുക. കുറച്ച് വെള്ളം ഒഴിച്ച് അരക്കുക.
പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ ഒരു ടേബിൾ സ്പൂൺ ബട്ടർ ഒഴിക്കുക. ശേഷം അതിൽ ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ചേർത്ത് ഇളക്കുക. പിന്നീട് നമ്മൾ തയ്യാറാക്കി വച്ച ഉള്ളി തക്കാളി മസാലയുടെ അരച്ചു വച്ചത് ഒഴിക്കുക. നല്ലവണ്ണം വഴറ്റുക. ശേഷം അതിൽ കുറച്ച് വെള്ളം ഒഴിക്കുക. പിന്നെ മുട്ടയിട്ട് തിളപ്പിക്കുക. കുറച്ച് മൂടിവയ്ക്കുക. പിന്നെ ഇറക്കി വയ്ക്കുക. മല്ലി ചപ്പ് കട്ട് ചെയ്തത് ഇടുക. പിന്നെ ഫ്രെഷ് ക്രീം ചേർക്കുക. നല്ല സൂപ്പർ മുട്ട ബട്ടർ മസാല റെഡി. ചപ്പാത്തിക്കും, നാനിനും വളരെ രുചികരമായ മസാലയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കു.