egg fried rice

വളരെ സ്വാദോടെ എളുപ്പത്തിൽ ഒരു എഗ്ഗ് ഫ്രൈഡ് റൈസ് ഉണ്ടാക്കാം.. എങ്ങനെയാണെന്ന് നോക്കാം

ബിരിയാണിയൊക്കെ കഴിച്ചു മടുക്കുമ്പോൾ അധികം എണ്ണ ചേർക്കാത്ത ഒരു ഫ്രൈഡ് റൈസ് തയ്യാറാക്കി നോക്കാം. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്നത് നമുക്ക് നോക്കാം.

മുട്ട – 3 എണ്ണം ,എണ്ണ – 4 ടേബിൾ സ്പൂൺ, പച്ചമുളക് – 2 എണ്ണം, ഉള്ളി – 1 വലുത്, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്  – 1 ടീസ്പൂൺ, സ്പ്രിംങ് ഒനിയൻ – കുറച്ച്, കാരറ്റ് – കുറിച്ച്, ബീൻസ് – കുറച്ച് ,കാരറ് – കുറച്ച് ,കുരുമുളക് പൊടി – 1 ടീസ്പൂൺ, ബസ് മതി റൈസ് – 100 ഗ്രാം, സോയ സോസ്, എണ്ണ, മല്ലി ചപ്പ്. 

ആദ്യം തന്നെ ഒരു കുക്കറെടുത്ത്  ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ നമ്മൾ എടുത്തു വച്ച ബസ്മതി റൈസ് എടുത്ത് നല്ലവണ്ണം കഴുകി കുക്കറിൽ ഇടുക. പാകത്തിന് വെള്ളം ഒഴിച്ച് മൂന്നു വിസിൽ വന്നതിനു ശേഷം ഓഫാക്കുക . പിന്നെ ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം കുറച്ച് എണ്ണ ഒഴിക്കുക പിന്നെ അതിൽ 3 മുട്ടകൾ പൊട്ടിച്ച് ഇടുക. കുറച്ചു ഉപ്പും കുരുമുളക് പൊടിയുമിട്ട് മിക്സാക്കുക. ശേഷം അതിറക്കി വയ്ക്കുക. മറ്റൊരു കടായ് ഗ്യാസിൽ വച്ച് അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം  ഉള്ളിയിടുക. കുറച്ച് ഉപ്പിട്ട് ഇളക്കുക. കുറച്ച് വാടി വന്നാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക. പച്ചമുളക് ഇടുക. പിന്നെ കാരറ്റും ബീൻസും ചേർക്കുക.

ഉള്ളി തണ്ട് മുറിച്ചത് ഇട്ടു കൊടുക്കുക. പിന്നെ ആവശ്യമായ ഉപ്പിട്ട് മിക്സാക്കുക. അവസാനം സോയാ സോസ് ചേർത്ത് മിക്സാക്കുക. പിന്നെ നമ്മൾ തയ്യാറാക്കി വച്ച ബസ് മതി റൈസിട്ട് മിക്സ് ചെയ്യുക. പിന്നീട് അതിൽ തയ്യാറാക്കി വച്ച മുട്ട കൂടി ചേർത്ത് മിക്സാക്കുക. ഉപ്പ് കുറവാണെങ്കിൽ അതിൽ ചേർക്കുക. കുരുമുളക് പൊടിയും ചേർത്ത് മൂടിവച്ച് വേവിക്കുക. ഒരു 2മിനുട്ട് കഴിഞ്ഞ് തുറന്നു നോക്കി എല്ലാം മിക്സാക്കിയ ശേഷം മുറിച്ചു വച്ച മല്ലി ചപ്പ് ചേർത്ത് ഇളക്കി കൊടുക്കുക. നല്ല രുചികരമായ എഗ്ഗ് ഫ്രൈഡ് റൈസ് റെഡി.

ശേഷം ഒരു മുട്ട എടുത്ത് ബുൾ സൈ ഉണ്ടാക്കി ഫ്രൈഡ് റൈസിന്റെ കൂടെ കഴിച്ചാൽ പിന്നെ ഒന്നും പറയണ്ട. ആ രുചി പിന്നെ നിങ്ങൾ മറക്കില്ല.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →