egg keema kerala food

എഗ്ഗ് കീമ ! കേട്ടിട്ടുണ്ടോ ഈ വിഭവത്തെക്കുറിച്ച്? പതിവിലും വ്യത്യസ്തമായി നല്ല അടിപൊളി രുചിയോടെ ഉണ്ടാക്കാം

മുട്ട കൊണ്ട് ഒരു പാട് വിഭവങ്ങൾ നമുക്ക് തയ്യാറാക്കിയെടുക്കാം. അതിൽ ഓരോന്നിനും ഓരോ രുചിയാണ്. ഇന്നൊരു സ്പെഷൽ ഐറ്റമായ എഗ്ഗ് കൊണ്ടുള്ള വിഭവമാണ് എഗ്ഗ് കീമ. ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

മുട്ട 4 എണ്ണം ഉള്ളി 2 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, പച്ചമുളക് – 2 എണ്ണം, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, മല്ലിപ്പൊടി 1 ടീസ്പൂൺ, മുളക് പൊടി – 1/2 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, തക്കാളി – 2 എണ്ണം, മല്ലി ചപ്പ്, എണ്ണ.

ആദ്യം തന്നെ മുട്ട എടുത്ത് കഴുകി ഒരു പാത്രത്തിൽ ഇടുക. അതിൽ വെള്ളം ഒഴിച്ച് കുറച്ച് ഉപ്പിട്ട് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ശേഷം ഒരു 10 മിനുട്ട് മീഡിയം ഫ്ലെയ്മിൽ വേവിച്ചെടുക്കുക. പിന്നീട് പാകമായ ശേഷം തണുത്ത വെള്ളം ഒഴിച്ച് തണിയാൻ വയ്ക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം മുറിച്ചു വച്ച ഉള്ളിയിടുക. കുറച്ച് ഉപ്പ് ചേർക്കുക. ഉപ്പ് ചേർത്താൽ ഉള്ളി വേഗത്തിൽ വഴന്നു വരും. ഉള്ളി വഴന്നു വന്ന ശേഷം ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ഇടുക. നല്ലവണ്ണം വഴറ്റുക. ശേഷം പച്ചമുളകിടുക. വഴറ്റുക. പിന്നീട് മസാല ചേർക്കുക.

ആദ്യം മഞ്ഞൾ പൊടി ചേർക്കുക. പിന്നെ മുളക് പൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. അതിനു ശേഷം തക്കാളി ചേർക്കുക. മുടി വച്ച് കുറച്ച് സമയം വഴറ്റുക. നല്ലവണ്ണം വഴന്നു വന്ന ശേഷം ഉപ്പ് നോക്കിയിട്ട് ചേർക്കുക. പിന്നെ പാകമായ മുട്ട തോൽകളഞ്ഞ് എടുക്കുക. അതിനെ ഗ്രെയ്റ്റ് ചെയ്ത് മസാലയിൽ ഇടുക. മിക്സാക്കുക. ശേഷം മുറിച്ചു വച്ച മല്ലി ചപ്പ് ഇട്ട് കൊടുക്കുക. മിക്സാക്കുക. ഗ്യാസ് ഓഫ് ചെയ്യുക.

നല്ല രുചികരമായ എഗ്ഗ് കീമ റെഡി. ചപ്പാത്തിയുടെ കൂടെയും ചോറിനൊക്കെ ബാജിയാക്കി കഴിക്കാൻ നല്ല രുചിയാണ്. എല്ലാവരും ഈ രുചികരമായ എഗ്ഗ് കീമ ട്രൈ ചെയ്തു നോക്കു. നല്ല അടിപൊളി രുചിയാണ് ഇതിന്. പറ്റുമെങ്കിൽ ഒന്ന് ഉണ്ടാക്കി നോക്കൂ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →