ചായക്കടയിലെ താരമായ കൽമാസ് വീട്ടിൽ ഈസിയായി ഉണ്ടാക്കാം.

സ്നാക്സുകൾ ചിലത് ചായക്കടയിൽ നിന്ന് കഴിക്കുമ്പോൾ അതിൻ്റെ രസിപ്പി അറിഞ്ഞാൽ കൊള്ളാമെന്ന് തോന്നും. അങ്ങനെയുള്ള ഒരു സ്നാക്സാണ് മുട്ട കൽമാസ്. കൂടുതലായും ചായക്കടയിൽ വച്ചാണ് നാം കഴിക്കുന്നത്. എന്നാൽ വീട്ടിൽ ഇത് ചായക്കടയിലെ അതേ രുചിയിൽ തയ്യാറാക്കി എടുക്കാം.

അരിപ്പൊടി – 2 കപ്പ്, തേങ്ങ – 1 കപ്പ്, ചെറിയ ഉള്ളി – 9 എണ്ണം, പെരുംജീരകം – 1 ടീസ്പൂൺ ,ജീരകം – 1/2 ടീസ്പൂൺ, ഉപ്പ്, ചൂടുവെള്ളം, ഉള്ളി – 4 എണ്ണം, പച്ചമുളക് – 3 എണ്ണം, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്- 1 ടീസ്പൂൺ, കുരുമുളക് പൊടി – 3/4 ടീസ്പൂൺ, കാശ്മീരി മുളക് പൊടി – 11/2 ടീസ്പൂൺ, ഗരം മസാല – 1/2 ടീസ്പൂൺ, മല്ലിപ്പൊടി – 1/4 ടീസ്പൂൺ, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, മുട്ട – 4 എണ്ണം, മല്ലി ചപ്പ്, എണ്ണ. നമുക്ക് ആദ്യം കൽമാസിനായുള്ള മസാല തയ്യാറാക്കാം.

അതിനുവേണ്ടി ആദ്യം 4 മുട്ട പുഴുങ്ങി എടുക്കാൻ വയ്ക്കുക. 15 മിനുട്ട് വച്ച് മുട്ട പാകമായ ശേഷം തണുത്തു വരാൻ വെള്ളം ഒഴിച്ച് വയ്ക്കുക. ശേഷം ഒരു കടായ് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. എണ്ണ ഒഴിക്കുക. ഉള്ളി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് ഇളക്കുക. ഉള്ളി വേഗത്തിൽ വഴന്നു വരാൻ കുറച്ച് ഉപ്പ് ചേർക്കുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. പിന്നീട് പച്ചമുളക് അരിഞ്ഞത് ചേർക്കുക. ശേഷം മസാലകളായ മഞ്ഞൾ പൊടി, കാശ്മീരി മുളക് പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കി കൊടുക്കുക.ഇനി നമ്മൾ തയ്യാറാക്കി വച്ച മുട്ട തോട് കളഞ്ഞ് കഷണങ്ങളായി മുറിച്ച് മസാലയിൽ ചേർത്ത് ഇളക്കുക. ശേഷം മല്ലി ചപ്പ് ചേർത്ത് ഇറക്കിവയ്ക്കുക.

ഒരു മിക്സിയുടെ ജാറിൽ 1 കപ്പ് തേങ്ങയും പെരുംജീരകവും, ചെറിയ ഉള്ളിയും ചേർത്ത് ഒന്നു ക്രഷ് ചെയ്തെടുക്കുക. പിന്നെ ഒരു ബൗളിൽ 2 കപ്പ് നൈസ് അരിപ്പൊടി ചേർക്കുക. ശേഷം അതിൽ അരച്ചു വച്ച തേങ്ങ ചേർക്കുക. കൈ കൊണ്ട് മിക്സാക്കുക. ശേഷം തിളച്ച വെള്ളം ഒഴിച്ച് കുഴക്കുക. ചൂടുകുറഞ്ഞ ശേഷം കൈകൊണ്ട് നന്നായി കുഴക്കുക. ശേഷം 5 മിനുട്ട് മൂടിവയ്ക്കുക. ശേഷം കുഴച്ചു വച്ച അരിപ്പൊടി ഒരു ഉരുള എടുത്ത് കൈയിൽ എണ്ണ ആക്കി വട്ടത്തിൽ പരത്തുക. ശേഷം മുട്ടമസാല ഫിൽ അതിൽ വയ്ക്കുക. അങ്ങനെ എല്ലാം തയ്യാറാക്കുക. നമുക്ക് ഇഷ്ടമുള്ള ഷേയ്പ്പിൽ ഉണ്ടാക്കാം. ശേഷം ഒരു ഇഡ്ലി പാത്രമെടുത്ത് അതിൽ നമ്മൾ തയ്യാറാക്കി വച്ച കൽമാസ് വേവിക്കാൻ വയ്ക്കുക. ഒരു 20 മിനുട്ടെങ്കിലും ആവിയിൽ വേവിച്ചെടുക്കുക. ശേഷം ഒരു ബൗളിൽ 5ടീസ്പൂൺ കാശ്മീരി മുളക് പൊടിയും, മഞ്ഞൾപ്പൊടിയും, ഗരം മസാല എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് മിക്സാക്കുക. ശേഷം ചെറുതായി അരിഞ്ഞ മല്ലിയ ചപ്പ് അരിഞ്ഞത് ചേർക്കുക. 20 മിനുട്ട് കഴിഞ്ഞ് ഗ്യാസ് ഓഫാക്കി അതിലുള്ള കൽമാസ് പുറത്തെടുക്കുക. ശേഷം നമ്മൾ മിക്സാക്കി വച്ച മുളക് മസാലയിൽ മുക്കി വയ്ക്കുക.

ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക.അതിൽ കുറച്ച് എണ്ണ ഒഴിക്കുക. പിന്നീട് നമ്മൾ മസാലയിൽ മുക്കി വച്ച കൽമാസ് എണ്ണയിൽ വച്ച് ഒന്ന് ഫ്രൈ ചെയ്തെടുക്കുക. എല്ലാം അങ്ങനെ ഫ്രൈ ചെയ്ത ശേഷം സേർവ്വിംങ്ങ് പാത്രത്തിൽ മാറ്റി വയ്ക്കുക. അങ്ങനെ നമ്മുടെ രുചികരമായ കൽമാസ് റെഡി. ചൂടോടുകൂടി കഴിച്ചു നോക്കൂ.