മുട്ട കൊണ്ട് കിടിലൻ ഐറ്റം മുട്ട സുർക്ക. കേട്ടിട്ടുണ്ടോ ഇങ്ങനെ ഒന്ന് ? ഇല്ലെങ്കിൽ ഇനി ഉണ്ടാക്കാം..

മുട്ട വിഭവങ്ങൾ മലയാളിക്ക് എന്നും ഹരമാണ്. അത് എങ്ങനെ ഉണ്ടാക്കിയാലും. എന്നാൽ അതിൽ പുതിയ വിഭവം കൂടി ആയാലോ. പിന്നെ പറയുകയേ വേണ്ട. എന്നാൽ അത്തരത്തിൽ ഉള്ള ഒരു വിഭവവും ആയി ആണ് ഇന്ന് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിട്ടുള്ളത്. മുട്ട കൊണ്ട് കിടിലൻ ഐറ്റം മുട്ട സുർക്ക. കേട്ടിട്ടുണ്ടോ ഇങ്ങനെ ഒന്ന് ? ഇല്ലെങ്കിൽ ഇനി ഉണ്ടാക്കാം

നമുക്ക് മുട്ട സുർക്കയിൽ തുടങ്ങാം. ഇത് മുസ്ലീംസിൻ്റെ പ്രധാന സ്നാക്സാണ് കേട്ടോ. മുട്ട കൊണ്ടുള്ള ഏതു വിഭവമായാലും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരിക്കും. മുട്ട കൊണ്ടുള്ള ഓരോ വിഭവവും സൂപ്പർ ടേസ്റ്റാണ് താനും. ഈ മുട്ട സുർക്ക  ഉണ്ടാക്കാൻ എന്തൊക്കെ വേണമെന്ന് നമുക്ക് നോക്കാം. നെയ്ച്ചോർ അരി – 2 കപ്പ്, മുട്ട – 2, ഏലക്കായ് – 4, ഉപ്പ് – ആവശ്യത്തിന് ,വെള്ളം – 1 കപ്പ്, എണ്ണ – ഫ്രൈ ചെയ്യാൻ ആവശ്യത്തിന്, ഉപ്പ്.

നമുക്ക് ഉണ്ടാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം. ആദ്യം തന്നെ നെയ്യ്ച്ചോർ അരി എടുക്കുക. അത് നല്ലവണ്ണം കഴുകി 3 മണിക്കൂർ എങ്കിലും വെള്ളത്തിലിട്ട് കുതിർത്ത് വയ്ക്കുക. മൂന്ന് മണിക്കൂർ കഴിഞ്ഞതിനു  ശേഷം അരി കഴുകി മിക്സിയുടെ ജാറിൽ ഇടുക, ശേഷം 2 മുട്ടയും, ഏലക്കായ് പൊടിച്ചും, ആവശ്യത്തിന് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് അരച്ചെടുക്കുക. അരച്ചത് ഒരു പാത്രത്തിൽ ഒഴിക്കുക. അധികം കട്ടയിൽ അരക്കരുത്.

പിന്നീട് ഒരു ചീനച്ചട്ടി എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കുക. ചട്ടിയിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിനു ശേഷം നമ്മൾ തയ്യാറാക്കി വച്ച കൂട്ട് നല്ലവണ്ണം ഇളക്കിയതിനു ശേഷം അതിൽ ഒഴിക്കുക. പത്തിരി ഒക്കെ ഉണ്ടാക്കുന്നതു പോലെ രണ്ടു വശവും മറിച്ചിട്ട് വേവിക്കുക. ശേഷം എടുത്തു വയ്ക്കുക. അങ്ങനെ ഓരോന്നും ഒഴിച്ച് ഉണ്ടാക്കുക. അങ്ങനെ നല്ല സൂപ്പർ മുട്ട സുർക്ക റെഡി.                      നോമ്പുതുറക്കുമ്പോൾ കഴിക്കാൻ ഉണ്ടാക്കുന്ന ഒരു സ്നാക്സാണിത്. നല്ല സൂപ്പർ ടേസ്റ്റാണ്. എല്ലാവരും ഉണ്ടാക്കി നോക്കൂ. തീർച്ചയായും ഇഷ്ടപ്പെടും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →