നമുക്ക് ഇഷ്ടമുള്ള പ്രഭാത ഭക്ഷണമാണ് പുട്ട്. വളരെ ഈസിയായി നമ്മൾ വീട്ടിൽ ഇത് തയ്യാറാക്കി എടുക്കുമ്പോൾ ചിലപ്പോൾ ബാക്കി വരാറുണ്ട്. എന്നാൽ അത് എന്ത്l ചെയ്യണമെന്നറിയാതെ ചിലപ്പോർ കളയേണ്ടതായി വരാറുണ്ട്. എന്നാൽ ഇനി മുതൽ പുട്ട് ബാക്കി വന്നാൽ എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടേണ്ട. വളരെ ടേസ്റ്റിയായ ഒരു സ്നാക്സ് തയ്യാറാക്കി വേണമെന്ന് നോക്കാം.
ചെറുപഴം -5 എണ്ണം, പുട്ട് – 1 എണ്ണം, മൈദ – 11/2 ടേബിൾ സ്പൂൺ, കോൺഫ – 5 ടേബിൾ സ്പൂൺ, ഏലക്കായ പൊടിച്ചത് – 1/2 ടീസ്പൂൺ, റവ – 1 ടീസ്പൂൺ, തേങ്ങ ചിരവിയത് – 4 ടേബിൾ സ്പൂൺ, എണ്ണ – ഫ്രൈ ചെയ്യാനാവശ്യത്തിന്. ഇനി നമുക്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആദ്യം ഒരു ബൗളിൽ പഴം കഷണങ്ങളായി ചേർക്കുക. ശേഷം അത് ഫോക്കെടുത്ത് നല്ലവണ്ണം ഉടക്കുക. ശേഷം അതിൽ പുട്ട് പൊടിച്ച് ചേർക്കുക. പിന്നീട് കോൺഫ്ലോറും, മൈദയും, ഏലക്കാപ്പൊടിയും ചേർക്കുക. ശേഷം ഇതിൽ റവയും, തേങ്ങ ചിരവിയതും Dadi in the papa മിക്സാക്കുക. പിന്നെ നല്ല വണം കുഴച്ചെടുക്കുക. ശേഷം ചെറിയ ബോൾ പോലെയോ, അല്ലെങ്കിൽ ഉന്നകായയുടെ ഷെയ്പ്പിലോ ഉരുട്ടി എടുക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.
എണ്ണ ചൂടായ ശേഷം അതിൽ ഉരുട്ടി വച്ചത് അതിൽ ഇട്ട് ഫ്രൈ ചെയ്തെടുക്കുക. കളർ മാറി വരുമ്പോൾ എടുത്തു വയ്ക്കുക. എല്ലാം അങ്ങനെ ഫ്രൈ ചെയ്തെടുക്കുക. അങ്ങനെ നമ്മുടെ വ്യത്യസ്തമായ സ്നാക്സ് റെഡി. കുട്ടികൾക്കൊക്കെ തീർച്ചയായും ഇഷ്ടപ്പെടും. പുട്ടു ബാക്കി വന്നാൽ എല്ലാവരും ഇതുപോലെയൊന്ന് ട്രൈ ചെയ്തു നോക്കൂ. ഈവിനിംങ് സ്നാക്ക്സായി കഴിക്കാൻ ഇത് നല്ല രുചിയാണ്.