ബനാന നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാവും.എന്നാൽ ഇത് കഴിക്കാൻ കുട്ടികൾക്ക് മടിയായിരിക്കും. അതിനാൽ അവർക്ക് ഇഷ്ടപ്പെടുന്ന ഒരു സ്നാക്സ് തയ്യാറാക്കി കൊടുത്താൽ അവർ പ്ലേറ്റ് കാലിയാക്കും. കാരണം വ്യത്യസ്ത തരത്തിലുളള വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരാണല്ലോ നമ്മൾ ഓരോരുത്തരും. അതുകൊണ്ട് ഈ സൂപ്പർ ടേസ്റ്റി സ്നാക്സ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
നേന്ത്രപ്പഴം – 3 എണ്ണം, പശുവിൻ നെയ്യ് – 2 ടേബിൾ സ്പൂൺ, ഏലക്കായപ്പൊടി – 1 ടീസ്പൂൺ, പഞ്ചസാര – 2 ടേബിൾ സ്പൂൺ, ബ്രെഡ് പൊടി – കുറച്ച്.
ആദ്യം തന്നെ പഴം തോൽകളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. പിന്നീട് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ്ഓണാക്കുക. പാൻ ചൂടായ ശേഷം പശുവിൻ നെയ്യ് ഒഴിക്കുക. കുട്ടികൾക്കാവുമ്പോൾ നെയ്യ് ഒഴിക്കുന്നതാണ് നല്ലത്. കൂടാതെ നെയ്യിൽ ആക്കുമ്പോൾ ടേസ്റ്റ് കൂടും. നിങ്ങളുടെ അടുത്ത് നെയ്യില്ലെങ്കിൽ എണ്ണ ഒഴിക്കാവുന്നതാണ്. നെയ്യ് ചൂടാവുമ്പോൾ മുറിച്ച് വച്ച പഴം ഇട്ട് കൊടുക്കുക. ഉടഞ്ഞുപോകാതെ ഫ്രൈ ചെയ്ത് എടുക്കുക. ശേഷം ഏലക്കായ പൊടിച്ചതും പഞ്ചസാരയും ചേർത്ത് ഹൈ ഫ്ലെയ്മിലിട്ട് ഇളക്കുക.
പിന്നെ രണ്ടു വശവും ഫ്രൈ ആയ ശേഷം എടുത്ത് വയ്ക്കുക. എടുത്ത് വയ്ക്കുമ്പോൾ ഓരോ പീസായി എടുത്തു വയ്ക്കുക. അത് തണുത്തു വരാൻ വയ്ക്കുക. തണുത്തതിനു ശേഷം ബ്രെഡ് പൊടി ഒരു ബൗളിൽ എടുക്കുക. ശേഷം പഴം ഓരോ പീസായി എടുത്ത് ബ്രെഡ് ക്രംബ്സിൽ ഇട്ട് വയ്ക്കുക. ഇനി നമുക്ക് ഫ്രൈ ചെയ്തെടുക്കാം.
അതിനായി ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ ഫ്രൈ ചെയ്യാനാവശ്യമായ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം ബ്രെഡ് ക്രംബ്സിൽ മുക്കി വച്ച പഴം ഫ്രൈ ചെയ്തെടുക്കുക. അധികം ഫ്രൈ ആക്കേണ്ടതില്ല. പെട്ടെന്ന് കോരിയെടുക്കുക. അങ്ങനെ രുചികരമായ ബനാന പോപ്പ്കോകോൺ റെഡി. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഈ പോപ് കോൺ എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോക്കൂ.