നമ്മൾ മലയാളികൾക്ക് മീനില്ലാത്ത ദിവസം വളരെ കുറവായിരിക്കും. എപ്പോഴും കറിയും ഫ്രൈയും ചെയ്ത് മടുത്തു കാണുമല്ലോ. ഇന്ന് ഒന്ന് കൈമാറി പിടിച്ചു നോക്കാം. എങ്ങനെ ഫിഷ് കോഫ്ട ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. അതിന് വേണ്ട ചേരുവകൾ എന്തൊക്കെയെന്ന് പറയാം.
മത്സ്യം – 500 ഗ്രാം, ഉള്ളി – 1/2 കപ്പ്, പച്ചമുളക് – 2 എണ്ണം, കടലപ്പൊടി – 2 ടേബിൾ സ്പൂൺ, മുളക് പൊടി – 1/2 ടീസ്പൂൺ, മുളക് പൊടി – 1/4 ടീസ്പൂപൂൺ, ഇഞ്ചി പച്ചമുളക് പെയ്സ്റ്റ് – 1/2 ടേബിൾ സ്പൂൺ, മുട്ട – 1 എണ്ണം, എണ്ണ – ഫ്രൈ ചെയ്യാനാവശ്യത്തിന്. മസാല തയ്യാറാക്കാൻ വേണ്ടത് ഉള്ളി അരച്ചത് ‘ – 1 എണ്ണം, ഏലക്കായ് – 2 എണ്ണം, ഗ്രാമ്പൂ – 3,പട്ട – ഒരു ചെറുത്, തക്കാളി അരച്ചത് – 2 എണ്ണം, ഇഞ്ചിവെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, മുളക് പൊടി – 1 ടീസ്പൂൺ, ഖരം മസാല – 1/2 ടീസ്പൂൺ, ബദാം – അരച്ചത് 8 എണ്ണം, പച്ചമുളക് – 2 എണ്ണം, മല്ലി ചപ്പ് ,വെള്ളം.
ഇത്രയും ചേരുവകൾ കൊണ്ട് കോഫ്ട തയ്യാറാക്കാം. ആദ്യം മീനെടുത്ത് കഴുകിയതിനു ശേഷം ഒരു ബൗളിൽ വെള്ളം എടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി ഒരു 5 മിനുട്ട് മത്സ്യം വേവിച്ചെടുക്കുക. പിന്നീട് പാകമായ മത്സ്യം തണുത്ത ശേഷം അതിൻ്റെ തോൽഭാഗവും മുള്ളു ഭാഗവും എടുത്തു കളഞ്ഞതിനു ശേഷം ഇറച്ചി ഭാഗം മാത്രം ഒരു ബൗളിൽ മാറ്റുക. അയക്കൂറ,ആവോലി എന്നിവ പോലുള്ള മീനുകൾ ഉപയോഗിക്കാം. ഉള്ളി, പച്ചമുളക്, മഞ്ഞൾ പൊടി, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്, മല്ലി ചപ്പ്, മുട്ട, കടല പ്പൊടി, ഉപ്പ് ഇതൊക്കെ ഇട്ട് കുഴച്ചെടുക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ചൂടായ ശേഷം അതിൽ കുഴച്ചു വച്ച ഉരുളകൾ ഓരോന്നായി നാരങ്ങ വലുപ്പത്തിൽ ഉരുട്ടിയെടുത്ത് ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെതെടുക്കുക. അത് ഒരു ബൗളിൽ മാറ്റി വയ്ക്കുക.
ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് എണ്ണ ഒഴിക്കുക.അതിൽ ഏലക്കായ, ഗ്രാമ്പൂ, പട്ട എന്നിവ ചേർക്കുക. ശേഷം ഉള്ളി അരച്ചത് ചേർക്കുക. ഉള്ളി കുറച്ച് വാടിയ ശേഷം അതിൽ ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്സ്റ്റ് ഇടുക. പിന്നെ പച്ചമുളകിടുക. ശേഷം തക്കാളി പേസ്റ്റ് കൂടി ചേർത്ത് പാകത്തിന് ഉപ്പ് ചേർക്കുക. പിന്നീട് മഞ്ഞൾ പൊടി, മുളക് പൊടി ,ഖരം മസാല എന്നിവ ചേർക്കുക. മിക്സാക്കുക. പിന്നീട് ബദാം അരച്ചു വച്ചത് ചേർക്കുക. മിക്സ് ആക്കുക. ശേഷം കുറച്ച് വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളച്ച് വന്ന ശേഷം ഫ്രൈ ചെയ്തെടുത്ത കോഫ്ട അതിൽ ചേർക്കുക. മിക്സാക്കുക. ശേഷം കട്ട് ചെയ്തെടുത്ത മല്ലി ചപ്പിടുക. ഓഫാക്കുക. രുചികരമായ ഫിഷ് കോഫ്ട റെഡി.
By: Sthuthi