ഇന്നൊരു വെറൈറ്റി ഡിഷ് ഉണ്ടാക്കാം.. വ്യത്യസ്തമായ രുചിയിൽ മീൻ കൊണ്ടൊരു കുറുമ.. നിങ്ങൾക്ക് ഇഷ്ടമാകും തീർച്ച..

ഇന്നൊരു വെറൈറ്റി ഡിഷ് ഉണ്ടാക്കാം. മീൻ കൊണ്ട് ഒരു കുറുമ. വ്യത്യസ്തമായ രുചിയിൽ മീൻ കൊണ്ടൊരു കുറുമ ഉണ്ടാക്കി നോക്കാം. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നാം പറഞ്ഞു തരാം.

മീൻ – 1 കിലോ, ഉള്ളി – 3 എണ്ണം, തൈര് – 300 ഗ്രാം, മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ, മുളക് പൊടി – 1 ടീസ്പൂൺ, ചെറുനാരങ്ങാനീര് – 1 ടീസ്പൂൺ, ഖരം മസാല – 1 ടീസ്പൂൺ, ജീരകപ്പൊടി – 1 ടീസ്പൂൺ, മല്ലിപ്പൊടി – 2 ടീസ്പൂൺ, ഉപ്പ് – 1/2 ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 2 ടീസ്പൂൺ, ഏലക്കായ് –  5 എണ്ണം, 5 – ഗ്രാമ്പൂ, എണ്ണ, വെള്ളം.

ആദ്യം മത്സ്യം എടുത്ത് വൃത്തിയിൽ തയ്യാറാക്കി എടുക്കുക. പിന്നീട് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു ബൗളിൽ മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്, ചെറുനാരങ്ങാനീര്  ഇട്ട് മിക്സാക്കുക. പിന്നീട് ഒരു 10 മിനുട്ട് വയ്ക്കുക. ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.അതിൽ എണ്ണ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് എണ്ണ ഒഴിക്കുക.അതിൽ ഉള്ളി ഫ്രൈ ചെയ്യുക. ബ്രൗൺ കളർ ആയ ശേഷം ഓഫാക്കുക. പിന്നീട് ഒരു കടായിയിൽ എണ്ണ ഒഴിക്കുക.അതിൽ 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റിടുക.

പിന്നീട് മസാലകളായ മഞ്ഞൾ പൊടി, മുളക് പൊടി ,ഖരം മസാല, മല്ലിപ്പൊടി, ജീരകപ്പൊടി എന്നിവ ചേർക്കുക. ശേഷം തൈര് ഒഴിക്കുക. പിന്നീട് വഴറ്റി വച്ച ഉള്ളി കൈ കൊണ്ട് ഒന്നു പൊടിച്ചിടുക. ശേഷം ഫ്രൈ ചെയ്തെടുത്ത മത്സ്യം ചേർക്കുക. പാകത്തിന് ഉപ്പ് ചേർക്കുക. പിന്നെ മൂടിവച്ച് 5 മിനുട്ട് മിക്സാകാൻ വയ്ക്കുക. ശേഷം തുറന്നു നോക്കി വഴന്നു വരാൻ ലോ ഫ്ലെയ്മിൽ 5 മിനുട്ട് വയ്ക്കുക. നല്ല രുചികരമായ ഫിഷ് കുറുമ തയ്യാർ. 

ചപ്പാത്തിയുടെയും, ചോറിൻ്റെയും, പൊറോട്ടയുടെയും കൂടെ കഴിക്കാൻ വളരെ രൂചിയാണ്. ഉണ്ടാക്കി നോക്കൂ. വ്യത്യസ്തമായ ഒരു കുറുമ.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →