കിടിലൻ ടേസ്റ്റിൽ ഫിഷ് മോളി. പെട്ടെന്ന് തയ്യാറാക്കി എടുക്കാം.


നോൺവെജ് കഴിക്കുന്നവർക്ക് ഫിഷ് കൊണ്ടുള്ള എല്ലാ വിഭവവും ഇഷ്ടമായിരിക്കും. ഇന്ന് നമുക്ക് രുചികരമായ ഫിഷ് മോളി ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഇത് ഉണ്ടാക്കാൻ അധികം ചേരുവകൾ ഒന്നും തന്നെ വേണ്ട. പെട്ടെന്ന് തയ്യാറാക്കി എടുക്കുകയും ചെയ്യാം. അപ്പോൾ ഇത് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

മത്സ്യം – 500 ഗ്രാം, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, കുരുമുളക് പൊടി – 1 ടീസ്പൂൺ, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, ഉപ്പ്, ചെറിയ ഉള്ളി – 6 എണ്ണം, ഉള്ളി – 1 എണ്ണം, പച്ചമുളക് – 5 എണ്ണം, തക്കാളി – 1 എണ്ണം, കറിവേപ്പില, തേങ്ങാപാൽ – 1 കപ്പ് (ഒന്നാം പാൽ), തേങ്ങാപാൽ – 2 കപ്പ് (രണ്ടാം പാൽ), ഏലക്കായ – 2, പട്ട- ചെറിയ കഷണം, ഗ്രാമ്പൂ – 2 എണ്ണം, മഞ്ഞൾ പൊടി – ഒരു നുള്ള്, മല്ലിപ്പൊടി – 1/2 ടീസ്പൂൺ, കുരുമുളക് പൊടി – 1 ടീസ്പൂൺ, വിനഗർ – 1 ടീസ്പൂൺ, വെളിച്ചെണ്ണ.ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് ഫിഷ് മോളി തയ്യാറാക്കാം.

ഫിഷ് ക്ലീനാക്കി എടുക്കണം. കരിമീനോ, നെയ്യ് മീനോ,ആവോലി ഇങ്ങനെ ഏത് മീൻ വേണമെങ്കിലും എടുക്കാം. മീൻ പീസായി മുറിച്ചെടുക്കുക. ശേഷം ഒരു ബൗളിൽ മഞ്ഞൾപൊടി, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ്റ്റ്, കുരുമുളക് പൊടി – 1 ടീസ്പൂൺ, 1 ടീസ്പൂൺ വിനാഗിരിയോ ചെറുനാരങ്ങാനീരോ ഒഴിക്കുക, ഉപ്പും കൂടി ചേർത്ത് കൈ കൊണ്ട് മിക്സാക്കുക. പിന്നീട് മീനെടുത്ത് മിക്സാക്കി വയ്ക്കുക. ഒരു അര മണിക്കൂർ വയ്ക്കുക. അപ്പോഴേക്കും തേങ്ങ ചിരവിയത് ഒന്ന് മിക്സിയിലിട്ട് അടിച്ച് ഒന്നാം പാൽ പിഴിഞ്ഞ് അരിച്ചെടുക്കുക. ശേഷം ചിരവിയ ആ തേങ്ങ തന്നെ കുറച്ച് വെള്ളം ഒഴിച്ച് മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കുക. രണ്ടു പാലും രണ്ടു ബൗളിൽ ഒഴിച്ചു വയ്ക്കുക.

ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. അതിൽ കുറച്ച് നെയ്യ് ഒഴിച്ച് മിക്സ് ചെയ്ത് വച്ച മീൻ ഇട്ട് ഫ്രൈ ചെയ്തെടുക്കുക. രണ്ടു ഭാഗവും ഫ്രൈ ആയ ശേഷം ഇറക്കി വയ്ക്കുക. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ വെളിച്ചെണ്ണ ഒഴിക്കുക.വെളിച്ചെണ്ണ ചൂടായ ശേഷം അതിൽ പട്ട, ഗ്രാമ്പൂ, ഏലക്കയും ഇട്ട് ഇളക്കി കൊടുക്കുക. ശേഷം അരിഞ്ഞുവച്ച ഉള്ളിയും കറിവേപ്പിലയും ചേർക്കുക. കുറച്ച് ഉപ്പ് ചേർക്കുക. പിന്നെ പച്ചമുളകും, ഇഞ്ചി വെളുത്തുള്ളിയും അരിഞ്ഞതും ചേർത്ത് ഇളക്കി കൊടുക്കുക. വഴന്ന് വരുമ്പോൾ മഞ്ഞൾ പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് മിക്സാക്കുക. ശേഷം തക്കാളി കൂടി ചേർത്ത് മിക്സാക്കുക. പിന്നീട് രണ്ടാം പാൽ ഒഴിച്ച് കറി തിളയ്ക്കാൻ വയ്ക്കുക. തിളച്ചു വരുമ്പോൾ എരിവും, ഉപ്പും വേണമെങ്കിൽ ചേർക്കുക.

ഫ്രൈ ചെയ്ത മീൻ ചേർക്കുക. അങ്ങനെ മൂടിവച്ച് വേവിക്കുക. പിന്നീട് രണ്ടാം പാൽ ചേർത്ത് ഇളക്കി വച്ച് ഒരു മിനുട്ട് വയ്ക്കുക. അതിൽ കറിവേപ്പില കൂട്ടി ഇട്ട് ഇറക്കിവയ്ക്കുക. ടേസ്റ്റ്നോക്കൂ. വായിൽ വെള്ളം വരും. അത്ര ടേസ്റ്റാണ്. ഇതു പോലെ ഒന്നു ട്രൈ ചെയ്ത് അപ്പത്തിൻ്റെയും ഇടിയപ്പത്തിൻ്റെയൊക്കെ കൂടെയൊന്ന് കഴിച്ചു നോക്കൂ. തീർച്ചയായും ഇഷ്ടപ്പെടും.