വായിൽ വെള്ളമോടും രുചികരമായ ഫിഷ് മോളി ഉണ്ടാക്കാം.. വ്യത്യസ്തമായ ഫിഷ് പരീക്ഷിക്കാം

ഇന്ന് നമുക്കൊരു ഫിഷ് മോളി ഉണ്ടാക്കി നോക്കാം. നമ്മൾ മലയാളികൾക്ക് ഫിഷ് കൊണ്ടുള്ള എല്ലാ വിഭവങ്ങളും ഇഷ്ടമാണല്ലോ. അതു കൊണ്ട് വ്യത്യസ്തമായ ഫിഷ് ഡിഷുകൾ നമുക്ക് ഇഷ്ടമാണ് താനും. അപ്പോൾ ഇന്ന് ഫിഷ് മോളി ഉണ്ടാക്കി നോക്കാം. അതിന് എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം. 

അവോലി – 300 ഗ്രാം, തേങ്ങാപാൽ – 1 കപ്പ് (ഒന്നാം പാൽ ), തേങ്ങാപൽ – 11/2 കപ്പ് (രണ്ടും മൂന്നും പാൽ ), ഉള്ളി – 1 എണ്ണം, പച്ചമുളക് – 3 എണ്ണം, കറിവേപ്പില, കുരുമുളക് പൊടി – 1/2 ടീസ്പൂൺ, മഞ്ഞൾ പൊടി – 1 നുള്ള്, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് – 1 ടീസ്പൂൺ, ഗരം മസാല – 2 നുള്ള്, ചെറുനാരങ്ങാനീര്, വെളിച്ചെണ്ണ – 1 ടീസ്പൂൺ.                    ആദ്യം തന്നെ  മത്സ്യം വൃത്തിയായി കഴുകി എടുക്കുക. ഏതു മത്സ്യം വേണമെങ്കിലും ഉപയോഗിക്കാം.

ആവോലി ഫിഷ് മോളിയാണ് ഞാൻ പറയുന്നത്. ഇത് കഷണങ്ങളായി മുറിച്ച് എടുക്കുക. ശേഷം ഒരു പാത്രത്തിൽ കുരുമുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സാക്കുക. പിന്നീട് അതിൽ മത്സ്യം ചേർത്ത് മിക്സാക്കുക. പിന്നീട് അത് മിക്സാകാൻ അരമണിക്കൂർ വയ്ക്കുക. പിന്നീട് ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പിന്നീട്  എണ്ണ ഒഴിക്കുക.

എണ്ണ ചൂടായ ശേഷം അതിൽ മത്സ്യം ഫ്രൈ ചെയ്യാനിടുക. മത്സ്യം ഫ്രൈ ആയി വരുമ്പോഴേക്കും ചിരവി വച്ച തേങ്ങ എടുത്ത് മിക്സിയുടെ ജാറിലിട്ട് ഒന്നു കറക്കിയെടുക്കുക. ശേഷം ഒരു ബൗളെടുക്കുക. ശേഷം ഈ തേങ്ങ പിഴിഞ്ഞ് എടുക്കുക. അത് അരിപ്പയിലൂടെ അരിച്ച് ഒന്നാം പാൽ എടുത്തു വയ്ക്കുക. പിന്നീട് അതേ തേങ്ങ മിക്സിയിലിട്ട് കുറച്ച് വെള്ളം ഒഴിച്ച് ഒന്നു അടിച്ചെടുക്കുക. അതും ഇതുപോലെ അരിപ്പയിൽ അരിച്ച് രണ്ടാം പാൽ എടുത്ത് ഒരു ബൗളിൽ ഒഴിച്ച് വയ്ക്കുക.

അപ്പോഴേക്കും ഫ്രൈ ആയ മത്സ്യം ഇറക്കി വയ്ക്കുക. മത്സ്യം അധികം ഫ്രൈ ആവേണ്ടതില്ല. പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക.അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിൽ ഇഞ്ചി ചെറുതായി അരിഞ്ഞതും വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. കുറച്ച് വഴന്നു വരുമ്പോഴേക്കും അതിൽ പച്ച മുളകിടുക.

പിന്നീട് നീളത്തിൽ അരിഞ്ഞ ഉളളി ചേർക്കുക. ശേഷം കുറച്ച് മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് ഒന്ന് വഴറ്റുക. ശേഷം ഫ്രൈ ചെയ്ത മത്സ്യം ഇടുക. പിന്നീട് നമ്മൾ തയ്യാറാക്കി വച്ച രണ്ടാം പാൽ ഒഴിക്കുക. ഒന്ന് തിളപ്പിക്കുക. ഉപ്പ് വേണമെങ്കിൽ ചേർക്കുക. പിന്നീട് ഗ്യാസ് ഓഫാക്കിയ ശേഷം കുറച്ച് ചെറുനാരങ്ങാ നീര് ഒഴിക്കുക. ശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിക്കുക.

പിന്നീട് അതിൽ ഒന്നാം പാൽ ഒഴിക്കുക. ഇളക്കി കൊടുക്കുക. ഒന്നാം പാൽ ഒഴിച്ചാൽ ഒരിക്കലും തിളപ്പിക്കാൻ പാടില്ല. നല്ല രുചികരമായ ഫിഷ് മോളി റെഡി. ഭയങ്കര ടേസ്റ്റാണ് ഈ ഫിഷ് മോളി കഴിക്കാൻ .ഒരു പ്രാവശ്യം തയ്യാറാക്കി നോക്കൂ. പിന്നെ നിങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കും.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →