മീൻ അച്ചാർ ഉണ്ടാക്കുന്ന വിധം

മീൻ അച്ചാർ ഉണ്ടാക്കി നോക്കിയാലോ. പിന്നെ എന്നും ചോറിന് കൂടെ ഇത് മതി പിന്നെ പ്ലേറ്റ് കാലിയാകുന്നത് അറിയില്ല.

മീൻ അച്ചാർ എന്ന് കേട്ടിട്ടുണ്ടെങ്കിലും ശെരിക്കും നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. മീൻ വിഭവങ്ങൾ മിക്കവയും നമ്മുക്ക് പ്രിയപ്പെട്ടതാണ്. അതിലേക്ക് ഒരു കിടിലൻ ഐറ്റം കൂടി ഇടം പിടിച്ചിരിക്കുകയാണ് ‘മീൻ അച്ചാർ’. ‘പൊളി സാനം’ നമ്മുടെ നാട്ടിലൊക്കെ വെജിറ്റബ്ൾസ് കൊണ്ടുള്ള അച്ചാർ ആണ് നമ്മൾ ഉണ്ടാക്കിയിരുന്നത്. അപ്പോൾ പിന്നെ മീൻ അച്ചാറിന്റെ വരവ് എവിടന്നാ? ലക്ഷദ്വീപില്നിന്നാണ് മീൻ അച്ചാറിന്റെ രുചി നമ്മൾ അറിയുന്നതും ഇവിടെ നമ്മൾ മീൻ അച്ചാർ ഉണ്ടാക്കുന്നതും. അങ്ങനെ അച്ചാർ കേറി അങ്ങ് ക്ലിക്ക് ആയി.

മീൻ അച്ചാർ ഉണ്ടാക്കുന്ന വിധം- നല്ല ചൂര അല്ലെങ്കിൽ ട്യൂണ മീൻ കൊണ്ടാണ് മീൻ അച്ചാർ ഉണ്ടാക്കുന്നത്. നെയ്മീൻ, ചെമ്മീൻ തുടങ്ങിയ മുള്ള് കുറഞ്ഞ മീൻ ആണ് അച്ചാറിനു സാധാരണയായി ഉപയോഗിക്കുക. നല്ലപോലെ വൃത്തിയാക്കിയ മീൻ ചെറിയ കഷണങ്ങളാക്കി മുള്ള് ഇല്ല എന്ന് ഉറപ്പാക്കുക. എന്നിട്ട് ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, ചുവന്ന മുളക്, മഞ്ഞൾപൊടി, ഉപ്പ് എന്നിവ എടുത്ത് നന്നായി അരക്കുക. അമ്മിയിൽ അരച്ചുണ്ടാക്കുന്നതിനു ഒരു സ്പെഷ്യൽ ടേസ്റ്റ് ആണ്. മിക്സിയിൽ അരച്ചതിനു ടേസ്റ്റ് കുറവാണ് എന്ന് പറയാൻ പറ്റില്ലാട്ടോ.

അങ്ങനെ അരച്ചെടുത്ത അരപ്പ് വൃത്തിയാക്കിയ മീനിൽ ചേർത്ത് പിടിപ്പിക്കുക. ഇത്‌ മാറ്റിവെച്ച ശേഷം നല്ല വെളിച്ചെണ്ണ ചൂടാക്കി കടുക് പൊടിച്ചെടുക്കുക. ഇതിലേക്ക് കറിവേപ്പില തൊലി കളഞ്ഞു വെച്ച വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക.

എന്നിട്ട് മഞ്ഞൾ പൊടി, മുളകുപൊടി, ഉലുവ പൊടി എന്നിവ ചേർത്ത ശേഷം നേരത്തെ മസാല ചേർത്ത് വെച്ച നമ്മടെ മീൻ ഇങ്ങെടുത്തു എണ്ണയിലേക്ക് ഇട്ട് കൊടുത്താൽ. മീൻ ഇങ്ങനെ എണ്ണയിൽ കിടന്ന് തിളയ്ക്കുന്ന കാഴ്ചയും വായിൽ വെള്ളം നിറക്കുന്ന മണവും നമ്മൾ അറിയും. ഇങ്ങനെ നല്ല മണം വരുമ്പോ ഇതിലേക്ക് കുറച്ചു വിനാഗിരി കൂടെ ചേർത്ത് കൊടുത്ത് ഇത്തിരി നേരം വേവിച്ചാൽ സംഭവം സെറ്റ് ആയി. പിന്നെ കറിവേപ്പില ഇതിന്റെ മുകളിൽ ആയി ഇട്ട് കൊടുക്കാനും മറക്കരുത്.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →