ഇതു പോലെ മീൻ നിങ്ങൾ കഴിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ എന്തായാലും ഉണ്ടാക്കി നോക്കൂ ഈയൊരു മീൻ പൊടിമാസ്.


മത്സ്യം നാം പലവിധത്തിൽ പാചകം ചെയ്തു കഴിക്കാറുണ്ട്. എന്നാൽ ഇന്ന് വ്യത്യസ്തമായ ഒരു മീൻ വിഭവമാണ് ഉണ്ടാക്കുന്നത്. ഏത് മീൻ ഉപയോഗിച്ചും എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന മീൻ പൊടിമാസാണ് ഇപ്പോൾ തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

മീൻ – 6 എണ്ണം, മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ, ഉപ്പ്, വെള്ളം, വെളുത്തുള്ളി – 8 എണ്ണം, ചെറിയ ഉള്ളി – 30 എണ്ണം, പച്ചമുളക് – 3 എണ്ണം, മഞ്ഞൾപൊടി – 1/2 ടീസ്‌പൂൺ, മുളക്പൊടി- 1 ടീസ്പൂൺ, കറിവേപ്പില, കുടംപുളി – ഒരു നെല്ലിക്ക വലുപ്പം, വെള്ളം – ഒന്നര കപ്പ്. ഇനി നമുക്ക് പൊടിമാസ് തയ്യാറാക്കാം.

ഈ മീൻ പൊടി മാസ് തയ്യാറാക്കാൻ ഏത് മീൻ വേണമെങ്കിലും ഉപയോഗിക്കാം. ഞാൻ ഇവിടെ ഉപയോഗിക്കുന്നത് ഐല മത്സ്യം ആണ്. ആദ്യം മീൻ വൃത്തിയായി കഴുകി എടുക്കുക. പിന്നീട് ഒരു കടായിയിൽ ഒന്നര കപ്പ് വെള്ളം ഒഴിക്കുക. ശേഷം അതിൽ ഉപ്പും മഞ്ഞളും കുടം പുളിയും rകൊടുക്കുക. ശേഷം ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. പിന്നെ മൂടി വച്ച് മീൻ വേവിച്ചെടുക്കുക. ഒരു മീഡിയം ഫ്ലെയ്മിലിട്ട് വേവിച്ചെടുക്കുക. ഒരു ഭാഗം പാകമായ ശേഷം മറുവശവും വേവിച്ചെടുക്കുക. രണ്ടു ഭാഗവും പാകമായ ശേഷം ഇറക്കി വയ്ക്കുക.

ഇനി തണുത്ത ശേഷം മത്സ്യത്തിൻ്റെ മുള്ളുള്ള ഭാഗം ക്ലീനാക്കി കഷണം മാത്രം എടുത്തു വയ്ക്കുക. ശേഷം ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. ഗ്യാൻ ചൂടാവുമ്പോൾ അതിൽ വെളുത്തുള്ളി മുറിച്ച് ചേർക്കുക. പിന്നെ പച്ചമുളക് നീളത്തിൽ അരിഞ്ഞത് ചേർക്കുക. ശേഷം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞ് ചേർത്ത് വഴറ്റുക. പിന്നീട് കറിവേപ്പില ചേർത്ത് കൊടുക്കുക. ഉള്ളി നല്ല രീതിയിൽ വഴന്നു വരുമ്പോൾ അതിൽ മഞ്ഞൾ പൊടിയും, മുളക് പൊടിയും, കുരുമുളക് പൊടിയും ചേർക്കുക. ശേഷം ഒരു കപ്പ് തേങ്ങ ചിരവിയത് ചേർക്കുക. നല്ല രീതിയിൽ വഴറ്റിയെടുക്കുക.

പിന്നീട് അതിൽ നമ്മൾ മുള്ള് നീക്കിയെടുത്ത ഐല മത്സ്യത്തിൻ്റെ കഷണങ്ങൾ ചേർത്ത് കൊടുക്കുക. ഉപ്പു ചേർത്ത് അത് മിക്സാക്കുക. ശേഷം ഇറക്കി വെച്ച് സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റി വയ്ക്കുക. അങ്ങനെ രുചികരമായ മീൻ പൊടിമാസ് റെഡി. മത്സ്യം ഇഷ്ടപ്പെടുന്നവർക്ക് വ്യത്യസ്ത രുചിയിൽ കഴിക്കണമെങ്കിൽ ഈ പൊടിമാസ് തയ്യാറാക്കാം.