വീട്ടിൽ തന്നെ ഈസിയായി നെയ്യുണ്ടാക്കാം. എങ്ങനെയുണ്ടാക്കാമെന്ന് നമുക്ക് നോക്കാം

പശുവിൻ നെയ്യ് വീട്ടിൽ എങ്ങനെയുണ്ടാക്കാമെന്ന് നമുക്ക് നോക്കാം. പണ്ടു കാലത്ത് ചെയ്യുന്നതു പോലെ മന്തൊന്നും ആവശ്യമില്ല. വളരെ ഈസിയായി തയ്യാറാക്കിയെടുക്കാം. എല്ലാവരുടെ വീട്ടിലും പാല് ദിവസവും ഉപയോഗിക്കുമല്ലോ അപ്പോൾ അത് നമ്മൾ ചൂടാക്കിയതിനു ശേഷം തണുത്താൽ അതിൻ്റെ മുകളിൽ നല്ല പാട വന്ന് നിന്നിട്ടുണ്ടാവും. അതുകൊണ്ടാണ് നാം നെയുണ്ടാക്കാൻ പോവുന്നത്.

പാൽപ്പാട- ആവശ്യമായത്. തൈര്- 1 ടേബിൾ സ്പൂൺ. ആദ്യം തന്നെ ഈ പാൽപ്പാട എടുത്ത് ഒരു കുപ്പിയിലോ ,അല്ലെങ്കിൽ മൺപാത്രങ്ങളിലോ ഇടുക. ഒരിക്കലും പ്ലാസ്റ്റിക് പാത്രത്തിലോ സ്റ്റീൽ പാത്രത്തിലോ ആക്കരുത്. പാത്രത്തിൽ ഇട്ടതിനു ശേഷം അതിലേക്ക് തൈര് ഇടുക. അന്നത്തെ ദിവസം മുഴുവൻ പുറത്ത് വയ്ക്കുക. പിറ്റേ ദിവസം രാവിലെ അതുപോലെ തന്നെ പാട എടുത്ത് പാത്രത്തിൽ ഇടുക. അന്ന് രാത്രി ഇതെടുത്ത് ഫ്രിഡ്ജിൽ വയ്ക്കുക. ഒന്നിടവിട്ട ദിവസങ്ങളിൽ അങ്ങനെ ചെയ്യുക. പിന്നീട് പാത്രം ഫുൾ ആയാൽ അതെടുത്ത് രാവിലെ തന്നെ പുറത്തെടുത്ത് വയ്ക്കുക. പിറ്റേ ദിവസം രാവിലെ അതെടുത്ത് നെയ്യ് തയ്യാറാക്കാം.

മിക്സിയുടെ ജാറിലേക്ക് ഇട്ട് കുറച്ച് നല്ല വെള്ളം ഒഴിക്കുക. പിന്നീട് അടിക്കുക. ഫുള്ളിലിട്ട് അടിക്കാൻ പാടില്ല. മിക്സി ലോയിലാണ് അടിക്കേണ്ടത്. കുറേ പ്രാവശ്യം ഒരു സെക്കൻ്റ് വച്ച് അടിക്കുക. അപ്പോൾ ബട്ടർ വേറെയും, മോര് വേറിട്ടും വരും. പിന്നീട് സ്പൂൺ കൊണ്ട് ബട്ടർ വേറെ തന്നെ എടുത്ത് ചൂടാക്കേണ്ട കടായിലേക്ക് ഇടുക. അതിനെ നല്ല വെള്ളത്തിൽ കഴുകിയതിനു ശേഷം കടായി ഗ്യാസിൽ വച്ച് ലോ ഫ്ലെയമിലിട്ട് ചൂടാക്കുക.ഇടയ്ക്ക് ഇളക്കി കൊടുക്കുക. പിന്നീട് അതിലുള്ള വെള്ളം ഒക്കെ പോയതിനു ശേഷം നല്ല നെയ്യായി വന്നിട്ടുണ്ടാവും. അത് ചൂട് തണിഞ്ഞ ശേഷം നെയ്യ്ഴി ഒഴിക്കുന്ന പാത്രത്തിലേക്ക് ഒഴിച്ചു വയ്ക്കുക. ആദ്യം കിട്ടിയ മോര് നമുക്ക് ഉപയോഗിക്കുകയും ചെയ്യാം. വളരെ സിംപിളായി നമുക്ക് വീട്ടിൽ തന്നെ നെയ്യ് തയ്യാറാക്കിയെടുക്കാം.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →