ഗോബി മഞ്ചൂരിയൻ. നോൺ വെജ് മഞ്ചൂരിയൻ പോലെ രുചികരമാണ് ഗോബി മഞ്ചൂരിയൻ. ഇങ്ങനെ ഉണ്ടാക്കി നോക്കാം

മഞ്ചൂരിയൻ നോൺ വെജും വെജിറ്റബിളും ലഭ്യമാണ്. അതിൽ നോൺ വെജ് മഞ്ചൂരിയൻ പോലെ രുചികരമായ മഞ്ചൂരിയനാണ് ഗോബി മഞ്ചൂരിയൻ. എന്താ ടേസ്റ്റെന്നോ. വീട്ടിൽ തന്നെ കുറച്ച് സാധനങ്ങൾ ഉണ്ടെങ്കിൽ വേഗത്തിൽ തയ്യാറാക്കിയെടുക്കാം. അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.                     

കോളി ഫ്ലവർ – 500 ഗ്രാം ,മുളക് പൊടി – 1 ടീസ്പൂൺ, കുരുമുളക് പൊടി – 1 ടീസ്പൂൺ, കോൺ ഫ്ലോർ – 6 ടേബിൾ സ്പൂൺ, മൈദ – 3 ടേബിൾ സ്പൂൺ, പച്ചമുളക് – 3 എണ്ണം, ഉള്ളി 1 , ഉള്ളി തണ്ട് – കുറച്ച്, ടൊമാറ്റോ സോസ് – 1 ടേബിൾ സ്പൂൺ ,ചില്ലിസോസ് – 2 ടേബിൾ സ്പൂൺ, സോയ സോസ് – 2 ടേബിൾ സ്പൂൺ, വിനഗർ – 1 ടീസ്പൂൺ ,ഇഞ്ചി, വെളുത്തുള്ളി ചെറിയ കഷണങ്ങളായി അരിഞ്ഞത് – കുറച്ച്, വെള്ളം – ആവശ്യത്തിന്, എണ്ണ.

ഇനി നമുക്ക് ഉണ്ടാക്കാം. ആദ്യം തന്നെ കോളി ഫ്ലവർ കഴുകിയതിനു ശേഷം കുറച്ച് ചൂടുവെള്ളത്തിൽ ഉപ്പിട്ടതിൽ ഇട്ടു വയ്ക്കുക. പിന്നീട്  അത് ഫ്രഷ് ആയ ശേഷം അതിൽ കുരുമുളക് പൊടി, കോൺഫ്ലോർ, മൈദ, മുളക് പൊടി, കുറച്ച് ഉപ്പിട്ട് വെള്ളം 2 ടീസ്പൂൺ ഒഴിച്ച് കുഴക്കുക. കാശ്മീരി മുളക് പൊടിയാണ് നല്ലത്. ഒരു അഞ്ചു മിനുട്ട് അങ്ങനെ വച്ചതിനു ശേഷം ഗ്യാസിൽ കടായ് വച്ച് എണ്ണ ഒഴിക്കുക. ഗ്യാസ് ഓണാക്കുക. എണ്ണ നല്ല ചൂടായാൽ കോളിഫ്ലവർ മിക്സാക്കിയത് അതിൽ ഇട്ട് വറുത്തെടുക്കുക. ഒരു ചെറിയ ബ്രൗൺ കളർ ആവുന്നതു വരെ മുഴുവൻ കോളിഫ്ല വറും വറുത്തെടുക്കുക.

പിന്നീട് ഒരു കടായ് വച്ച് കുറച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ അതിൽ ചെറിയ കഷണങ്ങളായി മുറിച്ചു വച്ച ഇഞ്ചി ,വെളുത്തുള്ളി ഇട്ട് വഴറ്റുക. പിന്നെ പച്ചമുളകിടുക. ചെറിയ കഷണങ്ങളായി അരിഞ്ഞ ഉള്ളിയിടുക. ഉള്ളി കുറച്ച് വാടിയ ശേഷം മുറിച്ചു വച്ച ഉള്ളി തണ്ട് ഇടുക. പിന്നീട് സോസുകൾ ചേർക്കുക. ആദ്യം ചില്ലിസോസ് ചേർക്കുക.

പിന്നെ ടൊമാറ്റോ സോസ് ചേർക്കുക, ശേഷം സോയ സോസ് ചേർക്കുക. നല്ലവണ്ണം മിക്സ് ചെയ്യുക. ശേഷം അതിലോട്ട് വിനഗർ ഒഴിക്കുക. കുറച്ച് വെള്ളം ഒഴിച്ച് മിക്സാക്കുക. പിന്നെ വറുത്തു വച്ച ഫ്ലവർ ഇട്ട് കൊടുക്കുക. നല്ലവണ്ണം മിക്സ് ചെയ്യുക. സൂപ്പർ ടേസ്റ്റിൽ മഞ്ചൂരിയൻ റെഡിയായി. നിങ്ങൾക്ക് ഡെക്കറേറ്റ് ചെയ്യാൻ അവസാനം ഉള്ളി തണ്ട് ചെറിയ കഷണങ്ങളായി അരിഞ്ഞത് ഇട്ടു കൊടുക്കാം.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →