വളരെ ടേസ്റ്റിയായിട്ടുള്ള പലഹാരമാണ് കിണ്ണത്തപ്പം. അതിനാൽ ഈ പലഹാരം നാം ഉണ്ടാക്കിയിരുന്നത് വിശേഷ ദിവസങ്ങളിലായിരുന്നു. അരിപ്പൊടി കൊണ്ടൊക്കെ മാത്രമായിരുന്നു ആദ്യമൊക്കെ കിണ്ണത്തപ്പം ഉണ്ടാക്കിയിരുന്നത്. എന്നാൽ ഇന്ന് പല തരത്തിലുള്ള കിണ്ണത്തപ്പം ബേക്കറികളിൽ നിന്നും കൂടാതെ വീടുകളിൽ നിന്നും ഉണ്ടാക്കുന്നുണ്ട്. അതുപോലെ വ്യത്യസ്തമായ ഒരു കിണ്ണത്തപ്പം ഇന്ന് നമുക്ക് പരിചയപ്പെടാം. അതിനായി എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
പച്ച പപ്പായ – 1 എണ്ണം, പശുവിൻ നെയ്യ് – 5 ടേബിൾ സ്പൂൺ, പഞ്ചസാര – 3/4 കപ്പ്, മൈദ – 1/4 കപ്പ്, വെള്ളം – 1/2 ലിറ്റർ, പിസ്ത എസൻസ് – 4 തുള്ളി, മിൽക്ക് മെയ്ഡ് – 2 ടേബിൾ സ്പൂൺ. ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് തയ്യാറാക്കി എടുക്കാം. ഇതുണ്ടാക്കാൻ ആദ്യം തന്നെ പച്ചപ്പായ തോൽകളഞ്ഞ് അതിൻ്റെ കുരു ഒക്കെ നീക്കം ചെയ്ത് വൃത്തിയായി കഴുകിയെടുക്കുക. ശേഷം ഗ്രേറ്ററെടുത്ത് പപ്പായ ഗ്രേറ്റ് ചെയ്ത് എടുക്കുക. ഗ്രേറ്റ് ചെയ്യുമ്പോൾ ചെറിയഹോളുള്ള ഭാഗം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
നിങ്ങളുടെ കയ്യിൽ ഗ്രേറ്റർ ഇല്ലെങ്കിൽ പപ്പായ മുറിച്ച് മിക്സിയിലിട്ട് ഒന്ന് അടിച്ചെടുക്കുക. ശേഷം ഒരു പാത്രം എടുത്ത് ഗ്രേറ്റ് ചെയ്ത പപ്പായ ഇടുക. ഇനി ഇതെടുത്ത് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക. ഇളക്കി കൊടുക്കുക. അപ്പോൾ അതിൽ പഞ്ച സാര ചേർത്ത് ഇളക്കി കൊടുക്കുക. അത് മീഡിയം ഫ്ലെയ് മിൽ വയ്ക്കുക. അപ്പോഴേക്കും ഒരു ബൗളിൽ കാൽ കപ്പ് മൈദയും കുറച്ച് വെള്ളം ഒഴിച്ച് പേസ്റ്റാക്കി എടുക്കുക. അപ്പോഴേക്കും പപ്പായ പാകമായി വരുന്നുണ്ടാവും. അതിൽ 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് മിക്സ് ചെയ്യുക.
പിന്നീട് 2 കപ്പ് വെള്ളം ഒഴിക്കുക. മീഡിയം ഫ്ലെയ്മിൽ ഇട്ട് ഇളക്കി കൊണ്ടിരിക്കുക. ശേഷം അതിൽ മൈദ കൂട്ട് കുറേശ്ശെ ഒഴിക്കുക. ഇളക്കി കൊണ്ടിരിക്കുക. ഇനി പിസ്ത എസൻസ് ചേർത്ത് ഇളക്കുക. പിസ്ത എസൻസ് നിർബന്ധമില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഏലക്കാ പൊടി ചേർക്കാം. ശേഷം ഒരു 2 ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ഇളക്കി കൊണ്ടിരിക്കുക. ഇനി മിൽക്ക് മെയ്ഡ് ഒഴിച്ച് ഇളക്കുക. അപ്പോഴേക്കും തിക്കായി വരുന്നുണ്ടാവും.
ഇളക്കി കൊണ്ടിരിക്കുക. അപ്പോഴേക്കും കുറേ ടൈറ്റായി വന്നിട്ടുണ്ടാവും. ശേഷം ഒരു കുഴിയുള്ള പാത്രത്തിൽ നെയ്യ് തേച്ച് കൊടുക്കുക.ഈ പാത്രത്തിൽ നമ്മൾ തയ്യാറാക്കിവച്ച പപ്പായ ഹൽവ മിക്സ് ഒഴിക്കുക. വേണമെങ്കിൽ ഡ്രൈ ഫ്രൂട്ട്സ് വച്ച് അലങ്കരിക്കാം. തണുത്ത ശേഷം സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റി കഷണങ്ങളായി മുറിക്കുക. ചൂട് തണിഞ്ഞ ശേഷം മുറിക്കുവാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ പൊടിഞ്ഞു പോവും. അങ്ങനെ ഞങ്ങളുടെ വ്യത്യസ്തമായ പച്ചപപ്പായ കിണ്ണത്തപ്പം റെട്ടി. എല്ലാവരുടെ വീട്ടിലും പപ്പായ ഉണ്ടാവും. അതു കൊണ്ട് ഒന്ന് ട്രൈ ചെയ്ത് നോക്കൂ. ഇഷ്ടമായാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്തു കൊടുക്കുക.