പുലാവ് കുട്ടികൾക്കൊക്കെ ഇഷ്ടമായിരിക്കും. കാരണം അധികം എരിവില്ലാത്ത ചോറുകൾ കുട്ടികൾ കഴിക്കും. അതു കൊണ്ട് നമുക്ക് ഈ ചോറ് എങ്ങനെ തയ്യാറാക്കാമെന്ന് അറിയേണ്ടേ. അതിനായി ആദ്യം എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.
ബസ്മതി റൈസ് – 1 കപ്പ്, ഗ്രീൻപീസ്- 1 കപ്പ്, പട്ട- 1 ചെറിയ കഷണം, ഗ്രാമ്പൂ – 2 എണ്ണം, ഏലക്കായ – 2 എണ്ണം, ബേലീവ്സ്- 2 എണ്ണം, എണ്ണ – ടേബിൾസ്പൂൺ, അണ്ടിപരിപ്പ് – 10 എണ്ണം, ഉപ്പ്, വെള്ളം, മല്ലി ഇല. ഇനി തയ്യാറാക്കാം.
ആദ്യം അരി വൃത്തിയായി കഴുകി എടുക്കുക. 10 മിനുട്ട് കുതിർത്ത ശേഷം ഊറ്റി എടുക്കുക. പിന്നെ ഗ്രീൻപീസും കഴുകി എടുക്കുക. ശേഷം ഒരു കുക്കറെടുത്ത് അടുപ്പിൽ വയ്ക്കുക. പിന്നീട് തീ ഓണാക്കിയ ശേഷം അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിൽ പട്ട, ഗ്രാമ്പൂ, ഏലക്കായ, ബേലീവ് സ് എന്നിവ ചേർക്കുക.
പിന്നീട് അതിൽ അണ്ടിപരിപ്പ് കൂടി ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ കഴുകി എടുത്ത ഗ്രീൻപീസ് ചേർക്കുക. ശേഷം വഴറ്റി എടുക്കുക. പിന്നീട് കഴുകി വച്ച ബസ്മതി റൈസ് ചേർക്കുക. ശേഷം ഹൈ ഫ്ലെയ്മിൽ വച്ച് വഴറ്റി എടുക്കുക. ശേഷം ഒന്നേകാൽ കപ്പ് വെള്ളം ഒഴിക്കുക. ഉപ്പ് ചേർത്ത് ഇളക്കുക. പിന്നീട് തിളച്ചു വരുമ്പോൾ കുക്കർ മൂടിവയ്ക്കുക. ശേഷം ഒരു 2 വിസിൽ വരുത്തുക.
ശേഷം ഓഫാക്കി ആവി പോയ ശേഷം വിസിൽ എടുക്കുക. ശേഷം തുറന്നു നോക്കി മിക്സാക്കുക. പിന്നീട് സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റി ചൂടോടുകൂടി ചിക്കൻ കറിയോ, മുട്ട കറിയോ, മസാലക്കറിയോ കൂട്ടി കഴിച്ചു നോക്കൂ. കുട്ടികൾ ഒക്കെ വെറും പുലാവ് തന്നെ കഴിക്കും. ഇതു പോലെ പുലാവ് ഇഷ്ടമുള്ളവർ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കു.