പായസം എല്ലാവർക്കും ഇഷ്ടമാണല്ലോ. എന്നാൽ ഇന്ന് നമുക്ക് സ്പെഷൽ പായസം തയ്യാറാക്കാം. പേരക്ക കൊണ്ട് രുചികരവും വ്യത്യസ്തവുമായ ഒരു പായസം തയ്യാറാക്കി നോക്കാം. ഈ പായസം തയ്യാറാക്കാൻ വേണ്ട ചേരുവകൾ ഇവയാണ്.
പേരയ്ക്ക – 1 കിലോ, പഞ്ചസാര – 13/4 കപ്പ്, പാൽ – അര ലിറ്റർ, ഏലക്കായ – 1 ടേബിൾ സ്പൂൺ, പശുവിൻ നെയ്യ് – 5 ടേബിൾ സ്പൂൺ, അണ്ടിപരിപ്പ് – 50 ഗ്രാം, മുന്തിരിങ്ങ – 50 ഗ്രാം, വെള്ളം. ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് രുചികരമായ പായസം ഉണ്ടാക്കിയെടുക്കാം.
ആദ്യം പേരയ്ക്ക എടുത്ത് തൊലി കളഞ്ഞ് എടുക്കുക. അധികം പഴുക്കാത്ത പേരയ്ക്ക ഉപയോഗിക്കുന്നതാണ് നല്ലത്. ശേഷം പേരയ്ക്കയുടെ കുരുവുള്ള ഭാഗം മാറ്റി കഷണങ്ങാക്കി മുറിച്ചെടുക്കുക. പിന്നീട് അത് കുക്കറിൽ ഇട്ട് ഗ്യാസിൽവയ്ക്കുക. ശേഷം മൂന്ന് വിസിൽ വന്നതിനു ശേഷം ഓ ഫാക്കുക. പിന്നീട് കുക്കർ തുറന്ന് പേരയ്ക്ക പുറത്തെടുക്കുക. കുറച്ച് തണുത്ത ശേഷം മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക.
ഇനി ഒരു പാനിൽ അരച്ചെടുത്ത പേരയ്ക്ക ഇട്ടതിനു ശേഷം പായസം തയ്യാറാക്കാൻ വേണ്ടി ഗ്യാസിൽ വയ്ക്കുക. പിന്നീട് തിളച്ചു വരുമ്പോൾ 5 സ്പൂൺ നെയ്യ് ഇടയ്ക്കിടയ്ക്ക് ഒഴിച്ച് ഇളക്കി കൊടുക്കുക. കൈ എടുക്കാത്ത ഇളക്കി കൊണ്ടിരിക്കുക. ശേഷം പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. പിന്നീട് ഏലക്കായ പൊടിച്ച് ചേർക്കുക. ഇളക്കി കൊണ്ടിരിക്കുക. ശേഷം അര ലിറ്റർ പാൽ കുറേശ്ശെ ഒഴിച്ച് ഇളക്കി കൊണ്ടിരിക്കുക. ശേഷം പാകമായി വരുമ്പോൾ ഇറക്കി വയ്ക്കുക.
പിന്നീട് ഒരു പാനെടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ മുന്തിരിങ്ങ വഴറ്റി എടുക്കുക. അതുപോലെ അണ്ടിപരിപ്പും വഴറ്റി എടുക്കുക. അതെടുത്ത് പായസത്തിൽ ഒഴിക്കുക. ശേഷം ബാക്കിയുള്ള നെയ്യിൽ ഒരു പേരയ്ക്ക കഴുകിയത് ഗ്രേറ്റ് ചെയ്തെടുക്കുക. അതെടുത്ത് നെയ്യിൽ വഴറ്റി പായസത്തിൽ ഒഴിക്കുക. ശേഷം ചൂടോടെ സെർവ്വിംങ്ങ് പാത്രത്തിൽ ഒഴിച്ച് കഴിച്ച് നോക്കൂ. നല്ല സൂപ്പർ ടേസ്റ്റാണ്./