മാഗി ന്യൂഡിൽസ് ആണ് നാം വീട്ടിൽ കൂടുതലായും ഉണ്ടാക്കുന്നത്. എന്നാൽ ഇന്ന് ഗോതമ്പിൻ്റെ ഫ്ലേവറിലുള്ള ന്യൂഡിൽസ് വിപണിയിൽ ലഭ്യമാണ്. ഹക്ക ന്യൂഡിൽസ്. ഇത് ഉണ്ടാക്കാൻ വളരെ ഈസിയാണ്. നമ്മുടെ വീട്ടിലുള്ള കുറച്ച് പച്ചക്കറികൾ കൂടി ചേർത്ത് സൂപ്പർ രുചിയിൽ ഇത് ഉണ്ടാക്കിയെടുക്കാം. ഇതിനു വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.
ഹക്ക ന്യൂഡിൽസ് – 100 ഗ്രാം, പച്ചമുളക് – 2 എണ്ണം, കാബേജ് – 1/4 കപ്പ്, കാപ്സിക്കം – 1 എണ്ണം, ഉള്ളി തണ്ട് – 1/2 കപ്പ്, സോയ സോസ് – 2 ടേബിൾ സ്പൂൺ, കാരറ്റ് – കുറച്ച്, ചില്ലിസോസ് – 1 ടേബിൾ സ്പൂൺ, റൊമാറ്റോ സോസ് – 1 ടേബിൾ സ്പൂൺ, വൈറ്റ് വിനഗർ – 1 ടേബിൾ സ്പൂൺ, എണ്ണ – 2 ടേബിൾ സ്പൂൺ, കുരുമുളക് പൊടി – 1/2 ടീസ്പൂൺ.
ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ഗ്യാസ് ഓണാക്കി ഗ്യാസിൽ വയ്ക്കുക. വെള്ളം കുറച്ച് ചൂടായാൽ അതിൽ കുറച്ച് ഉപ്പ് ഇടുക. അതിനു ശേഷം അതിൽ ന്യൂഡിൽസ് ഇട്ടു കൊടുക്കുക.തിളച്ചതിനു ശേഷം 8 മിനുട്ടെങ്കിലും ലോ ഫ്ലെയ്മിൽ വയ്ക്കുക. ശേഷം ഒരു അരിപ്പയിൽ വെള്ളം പോവാൻ വയ്ക്കുക. ശേഷം ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക.അതിൽ എണ്ണ ഒഴിക്കുക. പിന്നെ അതിൽ നമ്മൾ മുറിച്ചു വച്ച ഉള്ളി ഇടുക. ഉള്ളി വാടി വന്ന ശേഷം ഇഞ്ചി വെളുത്തുള്ളി ചേർക്കുക. ശേഷം പച്ചമുളകിടുക.
പിന്നീട് നീളത്തിൽ അരിഞ്ഞുവച്ച മസാലകളായ കാപ്സിക്കം, കാരറ്റ് ,കാബേജ് എന്നിവ ചേർക്കുക. പിന്നീട് ഉള്ളി തണ്ട് ചേർക്കുക. കുറച്ച് ഉപ്പു കൂടി ചേർത്ത് മിക്സാക്കുക. പിന്നെ കുറച്ച് വിനഗർ ഒഴിക്കുക. പിന്നെ സോസുകൾ ചേർക്കുക.സോയ സോസും ,റെഡ് ചില്ലി സോസും, റൊമാറ്റോ സോസും ചേർത്ത് മിക്സാക്കുക. പിന്നീട് വേവിച്ചെടുത്ത ന്യൂഡിൽസ് ഇട്ടതിനു ശേഷം രണ്ടു സ്പൂൺ എടുത്ത് മിക്സ് ചെയ്യുക. പിന്നെ കുരുമുളക് പൊടി ഇട്ട് മിക്സാക്കുക. സൂപ്പർ ടേസ്റ്റിൽ ഹക്ക ന്യൂഡിൽസ് റെഡി.
മാഗി കഴിക്കാൻ ഇഷ്ടമുള്ള കുട്ടികൾക്ക് ഇതുണ്ടാക്കി കൊടുക്കു. തീർച്ചയായും ഇഷ്ടപ്പെടും. ഒരു ചൈനീസ് ഡിഷാണിത്. കൂടുതൽ പച്ചക്കറികൾ ചേർക്കണമെങ്കിൽ നമുക്ക് ചേർത്ത് കൊടുക്കാം.