നമ്മൾ എല്ലാവരും കടകളിൽ നിന്ന് ബൂസ്റ്റ് വാങ്ങുകയാണ് പതിവ്. അത് വലിയ വിലയിൽ ആണ് വാങ്ങുന്നത് അല്ലെ. വീട്ടിൽ അധികം ചിലവില്ലാതെ എങ്ങനെ ഒരു ബൂസ്റ്റ് ഉണ്ടാക്കാമെന്ന് നമുക്ക് നോക്കാം. കടയിൽ നിന്ന് വാങ്ങിയ അതേ രുചിയാണ് ഇത് ഉണ്ടാക്കുന്നത്. കുട്ടികൾക്ക് നൽകാവുന്ന വളരെ രുചികരവും ആരോഗ്യകരവുമായ ഒരു പാനീയം കൂടിയായിരിക്കും ഇത്.
ചേരുവകൾ- ബാദം – 12 എണ്ണം, കശുവണ്ടി – 15എണ്ണം, നിലക്കടല – 2 ടീസ്പൂൺ, പഞ്ചസാര – 3 ടേബിൾസ്പൂൺ, പാൽപ്പൊടി – 3 ടീസ്പൂൺ, ഗോതമ്പ് പൊടി – 3 ടീസ്പൂൺ, കൊക്കോപ്പൊടി – 3 ടീസ്പൂൺ.
ഈ ചേരുവകൾ ഒരു മിക്സർ പാത്രത്തിലോ അരകല്ലിലോ ഇട്ട് പൊടിക്കാം.
ആദ്യം സ്റ്റവ്വിൽ ഒരു പാൻ വക്കുക. പാൻ ചൂടാകുമ്പോൾ അണ്ടിപ്പരിപ്പ് അതിൽ ഇടുക. ഇടത്തരം തീയിൽ 5 മിനിറ്റ് വറുക്കുക. സിം മോഡിൽ ഇടുക. അതിനുശേഷം അതിൽ ഗോതമ്പ് പൊടി ചേർക്കുക. ചെറിയ തീയിൽ ഇട്ടു 3 മിനിറ്റ് ഇളക്കുക. ഗോതമ്പ് പൊടി ചെറുതായി നിറംമാറുകയും, നല്ല മണം പിടിക്കുകയും ചെയ്യുന്നു.
അപ്പോൾ ഗ്യാസ് ഓഫ് ചെയ്യുക. തണുത്ത ശേഷം പഞ്ചസാര, പാൽപ്പൊടി, കൊക്കോപ്പൊടി എന്നിവ ചേർത്തു പൊടിച്ചെടുക്കുക. നമ്മുടെ ബൂസ്റ്റ് തയ്യാർ. ശേഷം അടച്ച പാത്രത്തിൽ സൂക്ഷിക്കുക. അങ്ങനെ നമുക്ക് രുചികരമായ ആരോഗ്യകരമായ ബൂസ്റ്റ് ലഭിക്കും. ഈ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കിടുക.