വീട്ടിൽ ഈസിയായി മിൽക്ക് മെയ്ഡ് തയ്യാറാക്കാം. അധികം സമയം ഒന്നും വേണ്ട

ഇന്ന് നമുക്ക് ഈസിയായി മിൽക്ക് മെയ്ഡ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അധികം സമയം ഒന്നും വേണ്ട വീട്ടിൽ നമുക്ക് പെട്ടെന്ന് തയ്യാറാക്കി എടുക്കാം. അപ്പോൾ വീട്ടിൽ ഐസ് ക്രീം, പായസം ഒക്കെ ഉണ്ടാക്കുമ്പോൾ ഇതെടുത്ത് ഉപയോഗിക്കുകയും ചെയ്യാം. പണ്ടുകാലങ്ങളിൽ പായസങ്ങളിൽ ഒന്നും ആരും മിൽക്ക് മെയ്ഡ് പായസത്തിൽ ചേർക്കാറില്ല. എന്നാൽ ഇന്ന് പായസത്തിൽ നിർബന്ധമായി മാറിയിരിക്കുകയാണ്. അപ്പോൾ നമുക്ക് വീട്ടിൽ ഇതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

പാൽ – 500 ,പഞ്ചസാര – 100 ,ബേക്കിംങ് സോഡ – 1/4 ടീസ്പൂൺ. ആദ്യം തന്നെ ഒരു പാനെടുത്ത് ഗ്യാസിൽ വച്ച് അതിൽ പാൽ ഒഴിക്കുക. ശേഷം ഗ്യാസ് ഓണാക്കുക. പിന്നീട് ലോ ഫ്ലെയ്മിൽ വച്ച് ഇളക്കി കൊണ്ടിരിക്കുക. ശേഷം പഞ്ചസാര ചേർക്കുക.അഞ്ച് മിനുട്ട് കഴിഞ്ഞ് അതിൽ ബേക്കിംങ് സോഡ ചേർക്കുക. മിക്സാക്കുക. കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം, അല്ലെങ്കിൽ അടിയിൽ പിടിച്ച് കരിഞ്ഞു പോകും. ശേഷം ഒരു 10 മിനുട്ട് കഴിയുമ്പോൾ കുറച്ച് കട്ടയായി വരും. അതു വരെ ഇളക്കി കൊണ്ടിരിക്കുക.

ശേഷം  സ്പൂൺ കൊണ്ട് നോക്കുക. കുറച്ച്  ലൂസ്  പരുവത്തിൽ ഇറക്കി വയ്ക്കുക. പിന്നീട് തണുത്തു കഴിയുമ്പോൾ കുറച്ചു കൂടി കട്ടയായിട്ടുണ്ടാവും. അതാണ് ശരിയായ മിൽക്ക് മെയ്ഡ്. നല്ലവണ്ണം തണുത്ത ശേഷം ഒരു കുപ്പി എടുക്കുക.അതിൽ വെള്ളം ഒന്നും ഉണ്ടാവാൻ പാടില്ല. അതിൽ തണുത്ത മിൽക്ക് മെയ്ഡ് ഒഴിക്കുക. മൂടിവയ്ക്കുക. ഇങ്ങനെ വച്ച് ഫ്രിഡ്ജിൽ വച്ചു കഴിഞ്ഞാൽ ആവശ്യത്തിന് എടുക്കുകയും ചെയ്യാം കൂടാതെ രണ്ടു മൂന്നാഴ്ച കേടുകൂടാതെ നിൽക്കുകയും ചെയ്യും.

നല്ല ഫ്രഷ് ആയ മിൽക്ക് മെയ്ഡ് വേണമെങ്കിൽ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ ഇങ്ങനെ ചെയ്താൽ മതി. അതു കൊണ്ട് എല്ലാവരും ഒന്നു ട്രൈ ചെയ്തു നോക്കൂ. പിന്നെ നിങ്ങൾ കടയിൽ നിന്ന് വാങ്ങുകയേ ഇല്ല. ഐസ്ക്രീമും  പായസവും ഉണ്ടാക്കുമ്പോൾ  ഇത് വീട്ടിൽ ഉണ്ടെങ്കിൽ പിന്നെ ടേസ്റ്റിയായി ഉണ്ടാക്കുകയും ചെയ്യാം. എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ. കടയിൽ നിന്ന് വാങ്ങുന്ന അതേ രുചി തന്നെ നമ്മൾ വീട്ടിൽ ഉണ്ടാക്കുന്നതിനും ഉണ്ടാവും.                

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →