കടയിൽ നിന്ന് നൂഡിൽസ് വാങ്ങാതെ വീട്ടിൽ നമുക്ക് എളുപ്പത്തിൽ നൂഡിൽസ് തയ്യാറാക്കി എടുക്കാം.


നൂഡിൽസ് കുട്ടികളുടെ ഇഷ്ട വിഭവമാണല്ലോ. എന്നാൽ നാം കടയിൽ നിന്ന് വാങ്ങിയാണ് തയ്യാറാക്കി കൊടുക്കുന്നത്. എന്നാൽ നമുക്ക് വീട്ടിൽ തന്നെ നൂഡിൽസ് തയ്യാറാക്കി എടുക്കാം. അത് എങ്ങനെയെന്ന് നോക്കാം. ഇതിനായി വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

ഗോതമ്പ്പൊടി – 1 കപ്പ്, മുട്ട – 1 എണ്ണം, ഉപ്പ് – ആവശ്യത്തിന്, വെള്ളം, കാരറ്റ് – 1 എണ്ണം, കാപ്സിക്കം – 1 എണ്ണം, ഉള്ളി – 1 എണ്ണം, വെളുത്തുള്ളി – 5 എണ്ണം, കാബേജ്- കുറച്ച്, സ്പ്രിംങ് ഒനിയൻ – കുറച്ച്, സോയ സോസ് – 11/2 ടീസ്പൂൺ, ഗ്രീൻചില്ലിസോസ് – 1 ടീസ്പൂൺ, ടൊമാറ്റോ സോസ് – 1 ടീസ്പൂൺ, വിനാഗിരി – 1 ടീസ്പൂൺ, കുരുമുളക്പൊടി – 1/2 ടീസ്പൂൺ. ഇനി തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

അതിനായി ആദ്യം ഒരു ബൗളിൽ ഗോതമ്പ് പൊടി ഇട്ട് കൊടുക്കുക. ശേഷം അതിൽ ഉപ്പ് ചേർക്കുക. പിന്നെ മുട്ട ചേർത്ത് മിക്സാക്കുക. ശേഷം വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി കുഴച്ചെടുക്കണം. ശേഷം അരമണിക്കൂർ മൂടിവയ്ക്കുക. പിന്നീട് ഇതിനു വേണ്ട പച്ചക്കറികൾ അരിഞ്ഞു വയ്ക്കുക. അര മണിക്കൂർ കഴിഞ്ഞ് ഒരു നൂൽപുട്ടിൻ്റെ അച്ചെടുത്ത് അതിൽ നമ്മൾ കുഴച്ചു വച്ച മിക്സ് ഇട്ട് കൊടുക്കുക.

ശേഷം ഒരു പാനെടുത്ത് അതിൽ വെള്ളം ഒഴിക്കുക. പിന്നെ ഗ്ലാസിൽ വച്ച് വെള്ളം തിളപ്പിച്ച് എടുക്കുക. തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിൽ നൂൽപുട്ടിൻ്റെ അച്ചിൽ നിന്നും മാവ് പ്രസ് ചെയ്ത് ഇടുക. ഒരു നാല് മിനുട്ടെങ്കിലും വേവിക്കുക. അധികം വേവിക്കാൻ പാടില്ല. ശേഷം ഒരു ബൗളിൽ തണുത്ത വെള്ളം എടുത്തു വയ്ക്കുക. അതിൽ നമ്മൾ തയ്യാറാക്കിയ നൂഡിൽസ് ഇട്ട് കൊടുക്കുക. ആ വെള്ളം ചൂടാവുമ്പോൾ മറ്റൊരു ബൗളിൽ തണുത്തവെള്ളം എടുക്കുക. പിന്നീട് ആ വെള്ളത്തിൽ ഇട്ട് കൊടുക്കുക. ശേഷം എടുത്തു വയ്ക്കുക.

പിന്നെ ഈ നൂഡിൽസ് മസാല തയ്യാറാക്കാൻ ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിൽ വെളുത്തുള്ളി ഇട്ട് കൊടുക്കുക. ശേഷം നീളത്തിൽ അരിഞ്ഞ സവാള ചേർക്കുക. കുറച്ച് ഉപ്പ് ചേർത്ത് വഴന്നു വരുമ്പോൾ അതിൽ ചെറുതായി അരിഞ്ഞ കാരറ്റ്, കാപ്സിക്കം, കാബേജ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം അതിൽ സോയ സോസ്, ടൊമാറ്റോ സോസ്, ഗ്രീൻ ചില്ലിസോസ് എന്നിവ ചേർത്ത് മിക്സാക്കുക. പിന്നീട് അതിൽ തയ്യാറാക്കി വച്ച ന്യൂഡിൽസ് ഇട്ട് കൊടുക്കുക. ശേഷം സ്പ്രിംങ് ഒനിയൻ ചേർത്ത് കൊടുക്കുക. ഇനി ഒന്ന് മിക്സാക്കി ഇറക്കി വയ്ക്കുക. ശേഷം സെർവ്വിംങ് പാത്രത്തിലേക്ക് മാറ്റുക. അങ്ങനെ രുചികരമായ ഹോം മെയ്ഡ് ന്യൂഡിൽസ് റെഡി.