ഇപ്പോൾ നെല്ലിക്കായുടെ സീസനാണല്ലോ. അതിനാൽ നമ്മുക്ക് ഇന്നൊരു തേൻ നെല്ലിക്ക തയ്യാറാക്കാം.


വളരെ ടേസ്റ്റിയായ ഒരു നെല്ലിക്കയുടെ രസിപ്പിയാണിത്. ഇപ്പോൾ നെല്ലിക്കയുടെ സീസണായതിനാൽ നമുക്ക് വില കുറഞ്ഞ് ലഭിക്കും. അതിനാൽ എല്ലാവരും ഈയൊരു തേൻ നെല്ലിക്ക തയ്യാറാക്കി നോക്കു. അപ്പോൾ ഇത് ഉണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നോക്കാം.

നെല്ലിക്ക – 400ഗ്രാം, പഞ്ചസാര – 300ഗ്രാം, വെല്ല – 100ഗ്രാം, ഏലക്ക – 4 എണ്ണം, പട്ട- ചെറിയ കഷണം, ഉപ്പ് – 1/2 ടീസ്പൂൺ, ഗ്രാമ്പൂ- 4 എണ്ണം, ചെറുനാരങ്ങാനീര് – 2 ടേബിൾ സ്പൂൺ. ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് തയ്യാറാക്കാം.

ആദ്യം നെല്ലിക്കയെടുത്ത് കഴുകി എടുക്കുക. ശേഷം ഒരു ഇഡ്ലിതട്ടെടുത്ത് വെള്ളം ഒഴിച്ച് ഗ്യാസിൽ വയ്ക്കുക. ഗ്യാസ് ഓണാക്കി വെള്ളം തിളച്ചു വരുമ്പോൾ ആവി വരുത്തുന്ന പാത്രം എടുത്ത് വയ്ക്കുക. ശേഷം കഴുകി വച്ച നെല്ലിക്ക ഇടുക. പിന്നെ ഒരു 5 മിനുട്ട് ആവി വരുത്തുക. 5 മിനുട്ട് കഴിഞ്ഞ് നെല്ലിക്ക വേവിച്ചെടുത്തത് പുറത്തെടുക്കുക. ശേഷം ഒരു ഫോക്കെടുത്ത് ഹോൾസ് ഇട്ട് കൊടുക്കുക.

പിന്നീട് ഒരു കടായ് എടുത്ത് ഗ്യാസിൽ വയ്ക്കുക. അതിൽ പഞ്ചസാര ഇടുക. ശേഷം പഞ്ചസാര കൂടി ചേർത്ത് മിക്സാക്കുക. ശേഷം വേവിച്ചെടുത്ത നെല്ലിക്ക ഇട്ട് കൊടുക്കുക. പിന്നെ പട്ടയും, ഗ്രാമ്പൂവും, ഏലക്കായ്, ഉപ്പും ചേർത്ത് മിക്സാക്കുക. ഗ്യാസ് ഓണാക്കി ലോ ഫ്ലെയ്മിൽ തിളപ്പിക്കുക. ശേഷം കുറച്ചു തിളച്ചു വരുമ്പോൾ അതിൽ ചെറുനാരങ്ങാനീര് ഒഴിക്കുക. ശേഷം ഇറക്കി വയ്ക്കുക. അങ്ങനെ രുചികരമായ തേൻ നെല്ലിക്ക റെഡി.

തണുത്ത് കഴിഞ്ഞാൽ ഒരു കുപ്പിയിലോ മറ്റോ മാറ്റി വയ്ക്കുക. സ്റ്റീൽ പാത്രത്തിലോ, അലുമിനിയം പാത്രത്തിലോ മാറ്റരുത്. ഇത് ഉണ്ടാക്കിയപ്പോൾ തന്നെ കഴിക്കുന്നതിനേക്കാൾ രുചി 2 ദിവസം കഴിഞ്ഞ് കഴിക്കുന്നതാണ്. അതു കൊണ്ട് കുറേനാൾ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഈ തേൻ നെല്ലിക്ക എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു.