ഇഡ്ഡലി, ദോശ എന്നിവ സോഫ്റ്റ് ആകാൻ ഇങ്ങനെ പറയുന്നതുപോലെ ചെയ്യുക. വീട്ടുകാരുടെ ആ പരാതിയും മാറ്റിയെടുക്കാം

ഇഡ്ഡലി, ദോശ എന്നിവ സോഫ്റ്റ് ആകാൻ താഴെ പറയുന്ന രീതിയില്‍ ഉണ്ടാക്കി നോക്കൂ.. അവശ്യമുള്ള സാധനങ്ങൾ- പച്ചരി/ദൊപ്പി അരി 1 കപ്പ്, ഉഴുന്ന് – 1/2കപ്പ്, ചൗവ്വരി /ചോറ്1/4 കപ്പ്, ഉലുവ 1/2 ടേബിൾ സ്പൂൺ, ഉപ്പ് ആവിശ്യത്തിന്. അരി, ഉഴുന്ന്, ഉലുവ, ചൗവ്വരി ഇവ കഴുകി 6 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെയ്ക്കുക. കുതിർത്ത് വെച്ച വെള്ളം കളയാതെ മറ്റൊരു പാത്രത്തിൽ ഒഴിച്ചു വെക്കുക. അതിൽ നിന്ന് ആവശ്യത്തിന് വെള്ളമെടുത്ത് ചേരുവകളെല്ലാം ഗ്രിന്റ്ററിലോ ഗ്രൈ മിക്സിയിലോ അരച്ചെടുക്കുക.

അരിമാവിന്റെ കൺസിസ്റ്റൻസി അഥവാ വെള്ളത്തിന്റെ അളവ് പ്രത്യേകം ശ്രദ്ധിക്കുക. വെള്ളം കൂടിയാലോ കുറഞ്ഞാലോ മൃദുവായ ഇഡലി, ദോശ ഉണ്ടാക്കാൻ പറ്റില്ല. ചൗവ്വരിയും, ഉലുവയും അരിമാവിനെ മൃദുവാക്കുന്നു. അരിക്കൂട് പുളിച്ച് പൊങ്ങാൻ 8 മണിക്കൂറെങ്കിലും മാറ്റിവെക്കുക. രാത്രിയിലാണ് അരച്ചുവെക്കുന്നതെങ്കിൽ രാവിലത്തേക്ക് പൊങ്ങി വന്ന കൂട്ട് കൊണ്ട് മൃദുവായ പൂ പോലുള്ള ഇഡലിയോ ദോശയോ ചുട്ടെടുക്കാം.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →