inji pachadi

നല്ല നാടൻ രുചിയിൽ ഒരു അടിപൊളി ഇഞ്ചി പച്ചടി. ഇങ്ങനെ ഒന്ന് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഒന്ന് തയ്യാറാക്കി നോക്കൂ

ഇഞ്ചി പച്ചടി ഉണ്ടാക്കാനുള്ള ചേരുവകൾ– കട്ടിത്തെര്- ഒന്നര കപ്പ്, ഇഞ്ചി ചെറുതായി നുറുക്കിയത്- കാൽ കപ്പ്, ഉപ്പ് ആവശ്യത്തിന്, പച്ചമുളക് നുറുക്കിയത് – രണ്ടെണ്ണം, കറിവേപ്പില ഒരു കതിർപ്പ്, ഇഞ്ചി നീളത്തിൽ മുറിച്ചത്- കാൽ കപ്പ്, കടുക്- അര ടീസ്പൺ, മല്ലിയില നുറുക്കിയത് ഒരു ടേബിൾസ്പൂൺ.

ഇനി ഇഞ്ചി പച്ചടി തയ്യാറാക്കാം- കട്ടിത്തെര് ബൗളിലൊഴിച്ച് നന്നായി അടിക്കുക. ശേഷം നുറുക്കിയ ഇഞ്ചിയും ഉപ്പും ചേർക്കണം. പാനിൽ എണ്ണ ചൂടാകുമ്പോൾ പച്ചമുളകും, കറിവേപ്പിലയും ചേർത്ത് വഴറ്റിയശേഷം ഇഞ്ചി നീളത്തിൽ മുറിച്ചത് ചേർക്കണം. ഇഞ്ചി ചെറിയ ബ്രൗൺ നിറമാകുമ്പോൾ, കടുകിട്ട് പൊട്ടിക്കുക. ഇത് തൈരിൽ ചേർത്തിളക്കാം. 30 മിനിറ്റിനുശേഷം ഉപയോഗിക്കുന്നതാണ് നല്ലത്. മല്ലിയില തൂവി അലങ്കരിക്കാം.

അഞ്ജലി രവീന്ദ്രൻ

View all posts by അഞ്ജലി രവീന്ദ്രൻ →