വീടുകളിൽ നമുക്ക് പെട്ടെന്ന് തന്നെ ഐസ്ക്രീം ഉണ്ടാക്കിയെടുക്കാം. ഇപ്പോൾ കൂടുതലായി ലഭിക്കുന്നത് ചക്കയാണല്ലോ. അപ്പോൾ ഇന്ന് ചക്ക ഐസ്ക്രീം ഉണ്ടാക്കാം. ചക്ക കൊണ്ട് പല സാധനങ്ങൾ ഇന്നുണ്ടാക്കുന്നുണ്ട്. അതുപോലെ പഴുത്ത ചക്ക കൊണ്ട് സൂപ്പർ ഐസ് ക്രീം തയ്യാറാക്കാം. അതുണ്ടാക്കാൻ എന്തൊക്കെ ചേരുവകൾ വേണമെന്ന് നമുക്ക് നോക്കാം. പഴുത്ത ചക്ക – 12 കഷണം, ഗോതമ്പ് പൊടി – 2 ടീസ്പൂൺ, പാൽ -2 കപ്പ്, പഞ്ചസാര – 3 ടേബിൾ സ്പൂൺ, വാനില എസൻസ് – 1/4 ടീസ്പൂൺ, പാൽപ്പൊടി – 2 ടീസ്പൂൺ.
ചക്ക ഐസ്ക്രീം ഉണ്ടാക്കുന്ന വിധം – ഇത്രയും ചേരുവകൾ കൊണ്ട് നമുക്ക് പെട്ടെന്ന് തന്നെ തയ്യാറാക്കിയെടുക്കാം ചക്കഐസ്ക്രീം. ആദ്യം തന്നെ പഴുത്ത ചക്ക മുറിച്ച് അതിൽ നിന്ന് ചുളകൾ കുരുവിൽ നിന്ന് വേർതിരിച്ചെടുക്കുക. പിന്നീട് അത് ചെറിയ പീസുകളായി മുറിക്കുക. ശേഷം മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. പിന്നീട് ഒരു ബൗളിൽ 2 ടീസ്പൂൺ ഗോതമ്പ് പൊടിയും കുറച്ച് പാലും ഒഴിച്ച് കലക്കുക. നല്ല മിക് സായ ശേഷം ബാക്കിയുളള പാലും കൂടി മിക്സ് ചെയ്ത് നല്ലവണ്ണം കലക്കിയെടുക്കുക.അതിൽ അരച്ചു വച്ച ചക്ക ഒഴിക്കുക.
പിന്നെ ഒരു പാത്രത്തിൽ ഒഴിച്ച് ഗ്യാസിൽ വച്ച് ഗ്യാസ് ഓണാക്കുക.ഇളക്കി കൊണ്ടിരിക്കണം. ഇളക്കിയില്ലെങ്കിൽ കട്ട പിടിച്ചു പോകും. പിന്നെ പഞ്ചസാര ഇടുക. തിളച്ച് കുറച്ച് കുറുകി വരണം. അധികം കട്ട ആ വരുത് . പിന്നീട് ഗ്യാസ് ഓഫ് ചെയ്ത് വാനില എസൻസ്, പാൽപ്പൊടി എന്നിവ ചേർത്ത് മിക്സാക്കുക. പാൽപ്പൊടി ഉണ്ടെങ്കിൽ ചേർത്താൽ മതി. അതിനു ശേഷം മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. പിന്നെ ഐസ്ക്രീം ബൗളിലേക്ക് മാറ്റുക. അതിനെ ഒരു ആദ്യം പ്ലാസ്റ്റിക് റബ്ബ് കൊണ്ട് മൂടുക. പിന്നെ മൂടിവച്ച് ഫ്രിഡ്ജിൽ ഫ്രീസറിൽ ഒരു രണ്ട് മണിക്കൂർ വയ്ക്കുക.
രണ്ട് മണിക്കൂറിനു ശേഷം ഫ്രിഡ്ജിൽ നിന്നെടുത്ത് മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. അപ്പോഴേക്കും നല്ല ക്രീമി പരുവത്തിലാവും. അതെടുത്ത് ഐസ്ക്രീം ഒഴിക്കുന്ന പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഫ്രീസറിൽ വയ്ക്കുക. ഒരു 8 മണിക്കൂർ വയ്ക്കണം. 8 മണിക്കൂർ കഴിഞ്ഞ് എടുത്ത് സെർവ്വ് ചെയ്യുന്ന പാത്രത്തിൽ കോരി എടുക്കുക. പിന്നീട് ഡ്രൈ ഫ്രൂട് സായ പിസ്ത യോ ,ബദാമൊക്കെ ഇട്ടാൽ കുറച്ച് ടേസ്റ്റ് കൂടും. എല്ലാവരും ഉണ്ടാക്കി കഴിച്ചു നോക്കൂ. എന്നൊരു രുചിയാണെന്നോ.